Kerala News

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎം നടപടി ജനാധിപത്യ വിരുദ്ധം: ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി

തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും Read More…

Kerala News

സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൽ എത്തും

രാവിലെ 9.25ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. പ്രവർത്തകരുടെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം ആശ്വനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി ജില്ലാ നേതാക്കളെ സന്ദർശിക്കും. സിപിഎം ആക്രമിച്ച ക്യാമ്പ് ഓഫീസും സന്ദർശിക്കും.

Kerala News Politics

തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാനാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം ശ്രമിക്കുന്നത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്

എൽഡിഎഫ് യുഡിഎഫ് നേതാക്കൾ തൃശ്ശൂരിലെ വോട്ടർമാരെ വെല്ലുവിളിക്കുന്നുതൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ കഠിന പ്രവർത്തനമാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ അസൂയാവഹമായ വിജയം.സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ല. കുറച്ചുനാൾ പൂരത്തിന്റെ പിറകെ ആയിരുന്നു.അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടർ പട്ടികയുമായി ഇവർ രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായിട്ടുള്ള ചട്ടങ്ങൾ അനുസരിച്ചാണ് ബിജെപി തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ പോകുന്നത് രോഗമാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ ഇതിനുവേണ്ട ചികിത്സയ്ക്ക് അടിയന്തരമായി Read More…

Kerala News

വയനാട്ടിൽ ബി.ജെ.പി കേന്ദ്ര സർക്കാർ പദ്ധതികൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണ്ണമായും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ സംസ്ഥാന തലത്തിൽ ബി.ജെ പി യുടെ 30 സംഘടനാ ജില്ല കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ ഓഫീസിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡസ്ക്കിലൂടെ ലഭ്യമാണു. ബി. ജെ.പി.മുൻ ദേശീയ കൗൺസിൽ മെമ്പർ പി.സി മോഹനൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനയോഗത്തിൽ ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ അദ്ധ്യക്ഷത വഹിച്ചു. Read More…

Kerala News

തൊഴിലുറപ്പ് തട്ടിപ്പ് മുഴുവൻ പഞ്ചായത്തുകളിലും സമഗ്രമായ അന്വേഷണം നടത്തണം: ബി.ജെ.പി

കൽപറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ മാത്രം തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ രണ്ട് വർഷത്തിനിടയിൽ കോടികളുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത് ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിൽ ധാരണയായാൽ സമഗ്രമായ തട്ടിപ്പ് നടത്താൻ സാധ്യതയുള്ള മേഖലയാണ് തൊഴിലുപ്പ് പദ്ധതി ഒരു പഞ്ചായത്തിൽ മാത്രം കോടികളുടെ അഴിമതി പുറത്ത് വന്ന സ്ഥിതിക്ക് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേയും കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് നടന്ന പദ്ധതികളുടെ വിശദമായ വിവരങ്ങൾ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി Read More…

Kerala News

മലയാളത്തിന്റെ തീരാനഷ്ടം: കെ സുരേന്ദ്രൻ

എംകെ സാനു മാഷിന്റെ നിര്യാണം മലയാളത്തിന്റെ തീരാനഷ്ടമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഹാനായ സാഹിത്യ വിമർശകനെയാണ് കേരളത്തിന്‌ നഷ്ടമായത്. ശ്രീനാരായണ ദർശനങ്ങളിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹം പുലർത്തി. എറണാകുളം മണ്ഡലത്തിലെ ജനപ്രതിനിധി എന്നനിലയിലും രാഷ്ട്രീയത്തിനു അതീതമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപിയുമായി നല്ല ബന്ധം പുലർത്തിയ സാഹിത്യകാരനായിരുന്നു സാനു മാഷ്. കൊച്ചിയിൽ നടന്ന പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലും മാഷ് പങ്കെടുത്തിരുന്നു. മാഷിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ സുരേന്ദ്രൻ അറിയിച്ചു.

Kerala News

കന്യാസ്ത്രികളുടെ അറസ്റ്റ് , സിപിഎമ്മും കോണ്‍ഗ്രസും മുതലെടുപ്പിന് ശ്രമിക്കുന്നു: ബിജെപി

തൃശൂര്‍: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റ് ബിജെപി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് കാര്യമായി നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അതിന്റെ ഭാഗമായി ശക്തമായി അന്വേഷണവും നടക്കുന്നു.കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍ അവരുടെ മോചനം സാധ്യമാകും. അവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ Read More…

Kerala News

കാർഗിൽ വിജയ ദിനം:കാക്കവയൽ ജവാൻ സ്മൃതി മണ്ഢപത്തിൽ പുഷ്പാർച്ച നടത്തി

കാർഗിൽ യുദ്ധ വിജയ ദിനത്തോടനുബന്ധിച്ച് കാക്കവയൽ ജവാൻ സമൃതി മണ്ഢപത്തിൽ ബി ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാൻമാരെ ജില്ലാ കമ്മറ്റി ആദരിച്ചു. ഭാരതത്തിന്റെ ഭൂപ്രദേശം കൈയ്യേറിയ പാക്കിസ്ഥാനി ഭീകരവാദികളെ തുരത്തി ഇന്ത്യൻ സൈന്യം വിജയം നേടിയ ദിനത്തിൽ യുദ്ധത്തിൽ വീരമ്യത്യു വരിച്ച ധീര ജവാൻമാരുടേയും , യുദ്ധത്തിൽ പങ്കെടുത്ത് അംഗഭംഗം സംഭവിച്ച ധീര ജവാൻമാരുടേയും ത്യാഗോജ്ജ്വല സേവനങ്ങൾ ആദരവോടേയും, അഭിമാനത്തോടേയും രാഷ്ട്രം എക്കാലത്തും സ്മരിയ്ക്കുമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജില്ലാ Read More…

Kerala News Politics

ജുഡീഷ്യൽ അന്വേഷണം നടക്കണം

ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് ഈ കൊടും കുറ്റവാളിക്ക് ഒറ്റയ്ക്ക് ജയിൽ ചാടാൻ സാധിക്കില്ല ആരെങ്കിലും സഹായിക്കാതേ ഇത്തരത്തിലൊരു കാര്യം ചെയ്യാൻ ഒരു കൈയില്ലാത്ത പ്രതിക്ക് സാധിക്കില്ല നാട്ടുകാരാണ് പ്രതിയെ പിടിച്ചത് ഇത് പോലീസിന്റെയും ഭരണകൂടത്തിന്റെയും വീഴ്ചയാണ്. ജയിൽ ഉപദേശക സമിതി 11മണി വരെയും അതിനെതിരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല കണ്ണൂരിലെ കൊടും ക്രിമിനലുകൾക്കെല്ലാം വഴിവിട്ട സഹായമാണ് ജയിൽ ഉപദേശക സമിതിയുടെ മൗനാനുവദത്തോടെ നടക്കുന്നത് ഇതിന് ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തര വകുപ്പ് കൈകാര്യം Read More…

Kerala News Politics

നവ്യ ഹരിദാസ് മഹിളാ മോര്‍ച്ച അധ്യക്ഷ; മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ച ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. വി. മനു പ്രസാദ് (യുവമോര്‍ച്ച-തിരുവനന്തപുരം), നവ്യ ഹരിദാസ് (മഹിളാ മോര്‍ച്ച – കോഴിക്കോട്), ഷാജി രാഘവന്‍ (കിസാന്‍ മോര്‍ച്ച – പത്തനംതിട്ട), സുമിത് ജോര്‍ജ് (ന്യൂനപക്ഷ മോര്‍ച്ച – കോട്ടയം), മുകുന്ദന്‍ പള്ളിയറ ( എസ് ടി – വയനാട്), ഷാജുമോന്‍ വട്ടേക്കാട് (എസ് സി-തൃശൂര്‍), എം. പ്രേമന്‍ (ഒ ബി സി – മലപ്പുറം) എന്നിവരാണ് വിവിധ മോര്‍ച്ചകളുടെ സംസ്ഥാന അധ്യക്ഷന്മാര്‍.