തൃശൂർ: പുലികളി മഹോത്സവം 2025ന് ഇന്ന് കൊടിയേറും. രാവിലെ 9.00ന് തൃശൂര്‍ നടുവിലാലില്‍ മേയർ എംകെ വർഗീസ് നിർവഹിക്കും. ഇക്കുറി 9 പുലികളി സംഘങ്ങളാണ് നഗരം വിറപ്പിക്കാൻ ഇറങ്ങുക. തൃശൂര്‍ കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലികളി മഹോത്സവം സെപ്റ്റംബര്‍ 8നാണ്. അത്തം പിറക്കുന്ന ഇന്ന് തെക്കേ ഗോപുര നടയിൽ ഭീമൻ പൂക്കളമിടും. സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് മെഗാ പൂക്കളം ഒരുക്കുന്നത്. അത്തപ്പൂക്കളം ഓണാഘോഷത്തിന്റെയും ടൂറിസം വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കൂടിയാകും. ഇന്ന് പുലർച്ചെ മൂന്നിന് അത്തപ്പൂക്കളത്തിലേക്കുള്ള ആദ്യ പൂവ് കല്യാണ്‍ Read More…
Tag: thrissur
നിയമാനുസൃതം വോട്ട് ചേർക്കുന്നത് തടയാൻആർക്കും അവകാശമില്ല: ജോർജ് കുര്യൻ
തൃശൂർ: നിയമം അനുശാസിക്കുന്ന രീതിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾക്ക് വോട്ട് ചെയ്യാം. വ്യത്യസ്തമായ കാരണങ്ങളാൽ അവിടെ നിന്നും മാറണമെങ്കിൽ അതിന് കഴിയുമെന്നും വോട്ട് ചെയ്ത സ്ഥലത്ത് വർഷങ്ങളോളം സ്ഥിരമായി താമസിക്കണമെന്ന് നമ്മുടെ നിയമങ്ങൾ പറയുന്നില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു. ബി ജെ പി സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് Read More…
‘ കൂടെ 4.0’: ഭിന്നശേഷി കുട്ടികളുടെ പ്രദർശന-വിപണന മേള ശ്രദ്ധ നേടി
അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ‘കൂടെ 4.0’ പ്രദർശന-വിപണന മേളയിൽ ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങൾ ശ്രദ്ധേയമായി. ജില്ലയിലെ ബഡ്സ് സ്കൂളുകളിലും മറ്റ് സ്പെഷ്യൽ സ്കൂളുകളിലുമായി പഠിക്കുന്ന കുട്ടികളാണ് ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സോപ്പ്, ഫിനോയിൽ, ബാഗുകൾ, അച്ചാർ, വിവിധതരം ഭക്ഷണവസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾ തയ്യാറാക്കിയത്. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം മേള സംഘടിപ്പിച്ചത്. സമാപന ദിവസം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മേള സന്ദർശിച്ച് കുട്ടികളുടെ Read More…
എരുമപ്പെട്ടിയിൽ മാതൃക നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉത്സവം വെള്ളിയാഴ്ച നടന്നു
തൃശ്ശൂർ: സംസ്ഥാന മണ്ണു പര്യവേക്ഷണ-സംരക്ഷണ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ല സോയിൽ സർവേയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കെരവൻവൻകുഴി ബാബുവിന്റെ കൃഷിയിടത്ത് നടത്തിയ മാതൃക നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉത്സവവും കാർഷിക സെമിനാറും നടന്നു. 40 സെന്റ് സ്ഥലത്ത് 400 നേന്ത്രവാഴകളാണ് സർവേ വിഭാഗം ശാസ്ത്രീയമായി നടത്തിയ മണ്ണ് പരിശോധനാഫലത്തെ അടിസ്ഥാനമാക്കി ശുപാർശ ചെയ്ത രാസ-ജൈവവള പ്രയോഗം കൊണ്ട് വളർത്തിയത്. സമാന്തരമായി, മറ്റൊരു 40 സെന്റിൽ കർഷകൻ തന്നെ പതിവായി നടത്തുന്ന വളപ്രയോഗ രീതിയിലും കൃഷി Read More…
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകി
തൃശ്ശൂർ എ സി പി ഓഫീസിൽ എത്തിയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് മൊഴി നൽകിയത്. ബിജെപിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ 12ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ചിനിടെ ഓഫീസിന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്ക് Read More…
ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ
ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ. തൃശ്ശൂർ നമോ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാർ. ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഇടത് വലത് മുന്നണികൾ അവകാശപ്പെട്ടു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും പരാജയപ്പെട്ടതിന്റെ മനോനില വീണ്ടെടുക്കാൻ വിഎസ് സുനിൽകുമാറിന് സാധിച്ചിട്ടില്ല. കെ. മുരളീധരൻ സമചിത്തത വീണ്ടെടുത്തിട്ടുണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയിലും സുനിൽ കുമാറിന് വലിയ തിരിച്ചടികൾ ഏറ്റുവാങ്ങുന്നു. അതിലെ വിഷമം ആണ് ഇപ്പോഴത്തെ Read More…
രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും, തൃശൂര്‍ ജില്ലയില്‍ ഇന്ന് അവധി
തിരുവന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്. എന്നാല്‍ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും Read More…
ചിങ്ങപ്പുലരിയിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷമാണ് കേന്ദ്ര മന്ത്രി ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഹാരമണിയിച്ച് പുഷ്പാർച്ചന നടത്തിയത്. വോട്ടുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്രമന്ത്രി വെല്ലുവിളിച്ചു. ഇടത് വലത് മുന്നണികളിൽ നിന്ന് വ്യാജ വോട്ടാരാപണം കണക്കിന് നടക്കുമ്പോൾ കുറിക്ക് കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തന്റെ തട്ടകത്തിലെത്തി. 2019 ലും 2024 തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ Read More…
5 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര; തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്
തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടര്‍ന്നു. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗതം ഇഴഞ്ഞു നീങ്ങുന്നത്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ 5 കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങും. പാലക്കാട് തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ മാള വഴി പോകാന്‍ നിര്‍ദ്ദേശം. എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ Read More…
സുരേഷ് ഗോപിക്ക് തൃശൂരിൽ സ്വീകരണം; പരിക്കേറ്റ നേതാക്കളെയും സിപിഎം ആക്രമിച്ച ഓഫിസും സന്ദർശിച്ചു
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ കെ കെ അനീഷ് കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും കൂടി സ്വീകരണം നൽകി. തുടർന്ന് അശ്വിനി ഹോസ്പിറ്റലിൽ പരിക്കേറ്റു ചികിത്സയിലിരിക്കുന്ന സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി പി Read More…











