ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂർ ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ അപ്രതീക്ഷിത മഴയാണ് പെയ്തത്. ഏതാണ്ട് എട്ട് മണിക്കൂറോളം മഴ നിർത്താതെ പെയ്തതോടെ ചെന്നൈ Read More…
Tag: chennai
ചെന്നൈയില്‍ വ്യോമസേന വിമാനം തകര്‍ന്നു, അപകടം പരിശീലന പറക്കലിനിടെ
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് അപകടം. ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരില്‍ ആണ് വിമാനം തകര്‍ന്നു വീണത്. താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ പിസി-7 പിലാറ്റസ് വിഭാഗത്തില്‍പ്പെട്ട ബേസിക് ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. അപകടത്തെ കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പത്രക്കുറിപ്പില്‍ Read More…
ദുരിതപ്പെയ്ത്ത് തുടരുന്നു: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം, ഫിൻജാൽ ന്യൂനമർദ്ദമാകുന്നു
ആഞ്ഞടിച്ച ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം, തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ ജനജീവിതം താറുമാറാക്കുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിലും പുതുച്ചേരിയിലുമായി 9 പേർ മരണപ്പെടുകയും നിരവധി പേർ ദുരിതമനുഭവിക്കുകയും ചെയ്തു. പുതുച്ചേരിയിൽ റെക്കോർഡ് മഴ പെയ്തതോടെ നിരവധി വീടുകളും പ്രധാന ബസ് ഡിപ്പോയും വെള്ളത്തിൽ മുങ്ങി. സബ് സ്റ്റേഷനുകളിലേക്കും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം നിലച്ചത് പുനഃസ്ഥാപിക്കാനായുള്ള ശ്രമങ്ങൾ കടുത്ത വെല്ലുവിളിയാകുന്നു. Read More…
വാടകക്കാരനായ യുവൻ ശങ്കർ രാജയ്‌ക്കെതിരെ വീട്ടുടമയുടെ പരാതി; അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയ്‌ക്കെതിരെ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് വീട്ടുടമ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത യുവൻ ശങ്കർ രാജ, 20 ലക്ഷം രൂപയുടെ വാടക കുടിശ്ശികയാക്കിയെന്നാണ് ആരോപണം. വീട്ടുടമയായ ജമീലയുടെ സഹോദരൻ നൽകിയ പരാതിയിൽ, യുവൻ ശങ്കർ രാജ രണ്ടു വർഷം മുമ്പ് വീട് വാടകയ്ക്കെടുത്തുവെന്നും ഒരു വർഷം കഴിഞ്ഞപ്പോൾ വാടക വർദ്ധിപ്പിച്ചെന്നും പറയുന്നു. എന്നാൽ നിശ്ചിത തുക വാടക നൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചുവെന്നും Read More…





