ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…
Tag: israel
യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷം; ഇറാനിൽ മരണസംഖ്യ 550 കടന്നു
ടെഹ്‌റാൻ: ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം തുടരുന്ന സൈനിക നടപടികൾ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 550 കടന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തിനിടെ 555 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 131 നഗരങ്ങൾ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. ദക്ഷിണ ഇറാനിലെ സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ മാത്രം ഏകദേശം 180 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രഹരങ്ങളും തുടരുമ്പോൾ, ഇറാൻ ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ Read More…
പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു. അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ Read More…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ–വ്യാപാര സഹകരണത്തിന് പുതിയ അധ്യായം
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക്. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഒമ്പത് വർഷത്തിനിടെ രണ്ടാം തവണയാണ് മോദി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിന് ഇസ്രയേൽ പാർലമെന്റായ ക്നെസറ്റിനെ മോദി അഭിസംബോധന ചെയ്യും. എന്നാൽ നെതന്യാഹുവുമായുള്ള ഭിന്നത ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രസംഗം ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. ജറുസലേമിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം Read More…
വിവാദങ്ങളുടെ നിഴലിൽ മോദിയുടെ ഇസ്രയേൽ സന്ദർശനം; ഇരുപാർലമെന്റുകളിലും പ്രതിഷേധം
ഗാസയിൽ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് ഇസ്രയേലിലേക്ക് യാത്രതിരിക്കാനിരിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകൾക്ക് ശേഷം 26ന് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സന്ദർശനം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര നേതൃപ്രതിച്ഛായ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുകളും ഉയരുന്നു. ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന് ആഗോളതലത്തിൽ നേരിടേണ്ടി വന്ന നയതന്ത്ര വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം ശ്രദ്ധേയമാകുന്നത്. അതേസമയം, സംഘർഷഭരിതമായ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തിനെതിരെ Read More…
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് ട്രംപ്; ഔദ്യോഗിക സ്ഥിരീകരണം ഇല്ല
വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് ഇടയ്ക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി വീണ്ടും സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇറാനും ഇസ്രയേലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി രാവിലെ 7.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്വീറ്റ് ചെയ്തെങ്കിലും, തുടർന്ന് മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയും ചെയ്തു. തെക്കന്‍ ഇസ്രയേലിലെ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ Read More…
ഇറാന്റെ കര്‍ശന മുന്നറിയിപ്പ്: തിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യം തീരുമാനിക്കും; ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 950 കടന്നു
ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ക്കെതിരായ യു.എസ്. ആക്രമണത്തിന് കടുത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി. തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇറാന്‍ സൈന്യം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എസ്. സൈനിക താവളങ്ങള്‍ തിരിച്ചടിയുടെ ഭാഗമായേക്കുമെന്ന് സൂചന. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. മരിച്ചവരില്‍ 380 പേര്‍ സാധാരണ പൗരന്മാരും 253 പേര്‍ സുരക്ഷാ സേനാംഗങ്ങളുമാണ്. ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 400 മരണം, Read More…
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രയേലിന് പിന്തുണയുമായി ജി7, ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി
ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി7 രാജ്യങ്ങള്‍. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഇറാനെ ശക്തമായി വിമര്‍ശിക്കുകയും ഇസ്രയേലിന് പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു. ജി7 നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍, “ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭീകരതയ്ക്കും അസ്ഥിരതയ്ക്കും കാരണം ഇറാനാണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ അനുവദിക്കില്ല” എന്നവയാണ് പ്രധാന പ്രസ്താവനകള്‍. കൂടാതെ അന്താരാഷ്ട്ര ഊര്‍ജ വിപണികളിലെ Read More…









