India News Uncategorized

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദി പ്രമേയം പാസാക്കി ലോക്‌സഭ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിൽ കോൺഗ്രസ് പ്രതിഷേധം തുടർന്നു

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം കൂടാതെയാണ് ലോക്‌സഭ പാസാക്കിയത്. നന്ദി പ്രമേയത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി ഇന്നലെ സഭയിൽ എത്തുമെന്നായിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ തുടർച്ചയായി തടസ്സപ്പെട്ടതിനാൽ പ്രധാനമന്ത്രി ലോക്‌സഭയിൽ എത്തിയിരുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്പീക്കർ തടഞ്ഞതോടെയാണ് സഭയിൽ സംഘർഷം ഉടലെടുത്തത്. ഇതിനെതിരെ Read More…

India News

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ആണവോര്‍ജ ബില്‍ ( ശാന്തി ബില്‍) ലോക്‌സഭ പാസ്സാക്കി. ശക്തമായ എതിര്‍പ്പിനൊടുവില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് ബില്‍ പാസ്സാക്കിയത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് ബില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോര്‍ജ ബില്‍ ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് പാസാക്കിയത്. ബില്ലില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ നിന്ന് വിതരണക്കാരെ പൂര്‍ണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യന്‍ യു എസ് Read More…

India News

കേരളത്തിന്‍റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിദാരിദ്ര്യം അന്ത്യോദയ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡമല്ലെന്നും കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലോക്‌സഭാ ചോദ്യത്തോരവേളയില്‍ എന്‍കെ പ്രേമചന്ദ്രനും എംകെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ- പൊതുവിതരണമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചു. എന്നാല്‍ അന്ത്യോദയ- അന്നയോജന മാര്‍ഗരേഖ പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഇതൊരു മാനദണ്ഡമല്ല. ഈ പ്രഖ്യാപനം കേരളത്തിന് ബാഹ്യ ധനകാര്യ ഏജന്‍സികളില്‍ Read More…

India News

ദേശീയ കായിക ബില്‍ ലോക്‌സഭയില്‍ പാസാക്കി, സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള വലിയ പരിഷകരണമെന്ന് കായിക മന്ത്രി

ന്യൂഡല്‍ഹി: നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ലോക്‌സഭയില്‍ പാസായി. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ കായികമേഖലയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബില്ലിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സായത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കായികരംഗത്തുണ്ടായ ഏറ്റവും വലിയ പരിഷ്‌കാരമാണിത്. ഈ ബില്‍ കായിക ഫെഡറേഷനുകളില്‍ ഉത്തരവാദിത്തവും നീതിയും മികച്ച ഭരണവും ഉറപ്പാക്കും, മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കായികരംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടാകും. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്ലില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും Read More…

Kerala News

തൊഴിലുറപ്പ്: അര്‍ഹമായ വേതനം ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ആവശ്യമാണ് – പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അർഹമായ വേതനം ലഭ്യമാക്കുന്നതിനായി ബദൽ പേയ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (APBS) ഓപ്ഷണലായി നിലനിര്‍ത്തണമെന്നും സമിതി വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ മൂലം യഥാർത്ഥ ഗുണഭോക്താക്കള്‍ പദ്ധതിയിൽ നിന്ന് ഒഴിവാകാതിരിക്കണമെന്ന് എംപി സപ്തഗിരി ശങ്കര്‍ ഉലകയുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാട്ടി. 2024 ജനുവരി മുതൽ കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയ സാഹചര്യത്തിൽ, അതിന് പകരമായി അർഹരായ എല്ലാവർക്കും വേതനം ലഭ്യമാക്കാൻ Read More…