Culture Kerala News

ഗുരുവായൂർ ആറാട്ട് :കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്

ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഇളനീർ അഭിഷേകത്തിനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം. ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ ചേർന്ന് നിലവിളക്കിൽ തിരി തെളിച്ചു.കിട്ടയുടെ അനന്തരാവശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് ദേവസ്വം ഭരണസമിതി അംഗങ്ങൾ ആനയിച്ചു. കിട്ടയുടെ കുടുംബാംഗങ്ങളായ പത്തിലേറെ പേരാണ് Read More…

International

മിഡിൽ ഈസ്റ്റ് പ്രതിസന്ധി: 32,000-ത്തിലധികം അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന ദൗത്യം വൻ വിജയമായി തുടരുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി ഡിലൻ ജോൺസൺ അറിയിച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച തീവ്രമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇതിനോടകം 32,000-ത്തിലധികം അമേരിക്കൻ പൗരന്മാർ യുഎസിൽ സുരക്ഷിതമായി തിരിച്ചെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഈ കണക്കുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് താൽക്കാലികമായി മാറിയവരെയും ഇപ്പോഴും യാത്രാമധ്യേ ഉള്ളവരെയും ഉൾപ്പെടുത്തിയാൽ മടങ്ങിയെത്തിയവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. Read More…

India International Sports

സഞ്ജുവിന്റെ സുവർണ രാത്രി; കിവീസിനെ കീഴടക്കി ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ്

അഹമ്മദാബാദ്: ഒരിക്കൽ ഡഗൗട്ടിൽ തലതാഴ്ത്തി നിന്ന മലയാളി താരം ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞു നിൽക്കുന്ന നിമിഷം… മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ഞായറാഴ്ച ഇന്ത്യയുടെ വിജയഘോഷത്തിൽ ആർത്തിരമ്പി. ആ രാത്രിയുടെ നായകൻ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം തവണ ടി20 ലോകകപ്പ് Read More…

Kerala News

വീണ്ടും വ്യാജ വാർത്ത, മറുനാടൻ മലയാളി യൂറ്യൂറ്റൂബ് ചാനലിനെതിരെ നിയമ നടപടിയുമായി ബി.എൽ.എം

ബിഎൽഎമ്മിനെതിരെ (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) വീണ്ടും വ്യാജവാർത്ത നൽകിയ മറുനാടൻ മലയാളി യൂറ്യൂറ്റൂബ് ചാനലിനെതിരെ നിയമ നടപടിയുമായി സ്ഥാപനം. അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്ത നൽകിയതിന് 10.25കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി എൻ എം കേസ് ഫയൽ ചെയ്തു. തൃശൂരിൽ രാഗം തിയറ്റർ നടത്തിപ്പുകാരനായ സുനിലിനെ ആക്രമിച്ച സംഭവത്തിൽ ബി എൽ എമ്മിനെതിരേ ആരോപണം ഉന്നയിച്ച് വ്യാജ വാർത്ത ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ്‌ നിയമ നടപടി. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. Read More…

Uncategorized

എംടിയുടെ വിയോഗത്തിൽ നഷ്ടമായത് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻറെ നെറുകയിൽ എത്തിച്ച പ്രതിഭ

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. Read More…

India Kerala Politics

ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ – കെ.സുരേന്ദ്രൻ

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് Read More…

Culture Kerala Politics Program

തൃശ്ശൂരിൽ സ്നേഹയാത്ര നടത്തി കെ.സുരേന്ദ്രൻ

ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്ത്മസ് സന്ദേശവും ക്രിസ്തുമസ് മധുരവും അദ്ദേഹം ബിഷപ്പിനു കൈമാറി. സ്നേഹ യാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രൻ ഫാദറിനോട് വിവരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തൃശ്ശൂർ മേയർ എം.കെ വർഗ്ഗീസിന്റെ Read More…

Culture Death Kerala

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും Read More…

Culture Entertainment Kerala Program

നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

തൃശൂർ : നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം പാപ്പയും, കൂട്ടുകാരും സംഘടിപ്പിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാപ്പ ശശി നെട്ടിശ്ശേരി കൂട്ടുക്കാർക്കൊപ്പം ആടിയും, പാടിയും, സമ്മാനങ്ങൾ നൽകിയും, ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് കത്തിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമാക്കി. റിട്ടയർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, എ.അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ, ടി.ശ്രീധരൻ, യു.വിജയൻ, ഫ്രാൻസിസ് പെല്ലിശ്ശേരി, ജോർജ്ജ് Read More…

India Kerala

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റാരും പത്രികസമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.