Kerala News

എം.എം. ലോറൻസ് നാടുകടത്തിയചലച്ചിത്ര താരം.

കൊച്ചി: എം.എം.ലോറൻസ് എന്ന തൊഴിലാളി യൂണിയൻ നേതാവ് തന്ത്രപരമായി ഇടപെട്ട് നാടുകടത്തിയതുകൊണ്ട്കൊച്ചിൻ ഹനീഫ എന്ന അതുല്യ സിനിമാതാരം ഉദിച്ചു.എറണാകുളം മാർക്കറ്റിൽ ചുമട്ട് തൊഴിലാളികളും കച്ചവടക്കാരുമായി കയറ്റിറക്കുതർക്കും 1960 കളിൽ അതിരൂക്ഷമായി. എറണാകുളം നോർത്തിൽ കലാഭവന് അടുത്ത് താമസിക്കുന്ന മിമിക്രി മോണോ ആക്ട് താരം ഹനീഫിൻ്റെ പിതാവ് മുസ്ലിം ലീഗ് നേതാവായ എ.ബി.മുഹമ്മദിനും കുടുംബത്തിനും മാർക്കറ്റിൽ സ്വന്തമായ വ്യാപാരസ്ഥാപനങ്ങളുണ്ട്.കയറ്റിറക്ക് തർക്കത്തിൽ വ്യാപാരികളുടെ മക്കൾ തൊഴിലാളികളെ നേരിടാനൊരുങ്ങി. സംഘർഷത്തിനും ഏറ്റുമുട്ടലിനും ഇത് ഇടയാക്കി. മാർക്കറ്റിൽ ചുമട്ട് തൊഴിലാളി യൂണിയൻ കെട്ടിയ Read More…

Kerala News

നടിയെ പീഡിപ്പിച്ച കേസിൽ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു, അതിനാൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയയ്ക്കും. ‘അമ്മ’ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അടക്കം രണ്ട് പരാതികളാണ് അദ്ദേഹത്തിനെതിരെ. ഇക്കാര്യത്തിൽ എറണാകുളം നോർത്ത് പോലീസും കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ടിനെ Read More…

News Technology

സോണി ഇന്ത്യയിൽ ബ്രാവിയ തിയ്യേറ്റർ യു നെക്ക്ബാൻഡ് സ്പീക്കർ അവതരിപ്പിച്ചു: ഡോള്ബി അറ്റ്മോസും 12 മണിക്കൂർ ബാറ്ററിയും

കൊച്ചി: സോണി ഇന്ത്യ പുതിയ വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ ‘ബ്രാവിയ തിയ്യേറ്റർ യു’ (HT-AN7) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴുത്തിൽ തൂക്കിയിടാൻ എളുപ്പമുള്ള ഈ നൂതന സ്പീക്കർ, മികവുറ്റ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു. 360° സ്പേഷ്യൽ സൗണ്ട്, ഡോള്ബി അറ്റ്മോസ് അനുഭവം, എക്സ്ബാലൻസ്ഡ് സ്പീക്കർ യൂണിറ്റ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 12 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ബ്രാവിയ തിയ്യേറ്റർ യു, വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 1 മണിക്കൂർ അധിക ഉപയോഗം Read More…

Kerala News

കവിയൂർ പൊന്നമ്മയെ ആലുവ ജനസേവ ശിശുഭവൻ അനുസ്മരിച്ചു

ആലുവ: പ്രശസ്ത സിനിമാ നടിയും ആലുവ ജനസേവ ശിശുഭവൻ രക്ഷാധികാരിയുമായിരുന്ന കവിയൂർ പൊന്നമ്മയുടെ അനുസ്മരണ പരിപാടി ജനസേവ ശിശുഭവന്റെ നേതൃത്വത്തിൽ നടന്നു. ഡോ. ടോണി ഫെർണാണ്ടസാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് ജനസേവ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ജോസ് മാവേലി, കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. പൊന്നമ്മയുടെ സഹോദര ഭാര്യ ജയ മനോജ്, കൊച്ചുമകൾ ഭാവന മനോജ് എന്നിവരും പങ്കെടുത്തു. ചിന്നൻ ടി. പൈനാടത്ത്, ഹംസക്കോയ, ജോബി തോമസ്, Read More…

Kerala News

ലൈംഗിക പീഡന കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘം മുകേഷിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തില് വിട്ടു. തീരദേശ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കാതെ പോയി. Read More…

Kerala News

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന് ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന് ചുമതലയേറ്റു. പതിനാലു വർഷം ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്റെ വിരമിച്ച ഒഴിവിലാണ് കെ വി എസ് മണിയനെ നിയമിച്ചത്. സെപ്റ്റംബർ 23 തിങ്കളാഴ്ച മുതൽ അദ്ദേഹത്തിന്റെ നിയമനം പ്രാബല്യത്തിൽ വന്നു. മുന്‍ കൊടക് മഹീന്ദ്ര ബാങ്കിൽ 2.5 ദശാബ്ദത്തിലേറെ പ്രവർത്തിച്ച കെ വി എസ് മണിയന്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായിരുന്ന കൊടക് മഹീന്ദ്രയെ രാജ്യത്തെ പ്രമുഖ ബാങ്കുകളില് Read More…

India News

തിരുപ്പതി ലഡ്ഡുവിൽ ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല: ടിടിഡി റിപ്പോർട്ട്

തിരുമല: തിരുപ്പതി ലഡ്ഡുവിൽ അശുദ്ധമായ നെയ്യ് ഉപയോഗിച്ചില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) നൽകുന്ന പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 6നും 15നും ദിണ്ഡിഗലിൽ നിന്ന് എത്തിച്ച നെയ്യ്, രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽ പ്രസാദ ലഡ്ഡു നിർമ്മാണത്തിൽ ഉപയോഗിച്ചില്ല. ഗുജറാത്ത് ലാബിൽ പരിശോധനയ്ക്കായി നെയ്യ് സാംപിളുകൾ അയച്ച ശേഷം, ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തി നെയ്യ് തിരിച്ചയച്ചതാണ്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ദേവസ്ഥാനം റിപ്പോർട്ടിൽ സൂചിപ്പിച്ചു. 2022 മുതൽ Read More…

Kerala News

സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തള്ളി, അറസ്റ്റ് ഉടൻ

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ് നടപടികൾ ശക്തമായത്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ഈ നടപടി. അതേസമയം, സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് അദ്ദേഹം ഒളിവിലാണെന്ന സൂചന നൽകുന്നു. പരാതിക്കാരിയുടെ മൊഴിക്ക് ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ Read More…

Kerala News

തിരുവനന്തപുരം-കൊച്ചി റൂട്ടിൽ വന്ദേ മെട്രോ: കേരളത്തിന് വന്ദേമെട്രോ ഉടൻ!

തിരുവനന്തപുരം: കേരളത്തിന് വന്ദേമെട്രോ ലഭിക്കാനുള്ള സാധ്യതകൾ കൂടുതൽ ശക്തമാകുന്നു. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളിൽ ഒന്ന് കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. ആദ്യ റൂട്ടായി തിരുവനന്തപുരം – കൊച്ചി റൂട്ടിനെയാണ് പ്രധാന പരിഗണന നൽകുന്നത്. സംസ്ഥാനത്തിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണവും പ്രശ്‌നങ്ങളും പരിഗണിച്ചാണ് ഇത് തിരഞ്ഞെടുക്കുന്നത്. കോട്ടയം വഴിയാകും വന്ദേമെട്രോ ട്രെയിൻ ഓടിക്കുക, പ്രത്യേകിച്ച് കോട്ടയം – എറണാകുളം ഇടയിലുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി. കഴിഞ്ഞ Read More…

Entertainment News

കിരൺ റാവുവിന്റെ ‘ലാപട്ട ലേഡീസ്’ ഓസ്കറിന്!

മലയാള സിനിമയായ ‘ആട്ടം’ ഉൾപ്പെടെ നിരവധി ചിത്രങ്ങളെ പിന്നിലാക്കി, കിരൺ റാവു സംവിധാനം ചെയ്ത ‘ലാപട്ട ലേഡീസ്’ 2025ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തത്. ആമിർ ഖാനുമായി ചേർന്ന് നിർമ്മിച്ച ഈ ചിത്രം, നവദമ്പതികളായ രണ്ട് വധുക്കളുടെ ജീവിതത്തിലെ അപ്രതീക്ഷിത യാത്രയാണ് പറയുന്നത്. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ച ഈ ചിത്രം, 2001-ലെ ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളും സൗന്ദര്യവും ഒരുപോലെ തുറന്നു കാട്ടുന്നു. “ഓസ്കാർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടാൽ എൻ്റെ സ്വപ്നം പൂവണിയും” എന്ന് കിരൺ Read More…