പിവി അൻവറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തയാണിത്. എന്നാൽ ഇന്ന് വൈകുന്നേരം ആണ് നിലപാട് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതമായത്. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. അൻവർ ഉയർത്തിയ Read More…
Author: Team IndianVartha
ലിംഗ തുല്യത ആദ്യം വീട്ടകങ്ങളിൽ ഉറപ്പാക്കണം: അഡ്വ. പി സതിദേവി
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ലിംഗ തുല്യതയുടെ വളർത്തിക്കൊണ്ടു വരേണ്ടത് ആദ്യം വീട്ടകങ്ങളിൽ ആണെന്ന് കേരള വനിതാ കമ്മീഷൻ അഡ്വ. പി. സതീദേവി പറഞ്ഞു. തൃശ്ശൂർ എറിയാട് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ. പെൺകുട്ടി എന്നാൽ മിതത്വം പാലിക്കേണ്ടവൾ ആണെന്നും ആൺകുട്ടി എന്നാൽ കേമത്വം പ്രകടിപ്പിക്കേണ്ട ആളാണെന്നുമുള്ള ധാരണ കുഞ്ഞുനാൾ മുതൽ കുട്ടികളിൽ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വീട്ടകങ്ങളിലാണ്. ഭർത്താവിൻെറ ഭവനത്തിൽ നിന്ന് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞാൽ Read More…
പാന്‍ കാര്‍ഡിന് പുതിയ നിയമം: അപേക്ഷിക്കാൻ ആധാർ എൻറോൾമെന്റ് ഐഡി മതി
ഒക്ടോബര്‍ 1, 2024 മുതൽ പാന്‍ കാര്‍ഡ് സംബന്ധിച്ച നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇനി ആധാര്‍ നമ്പറിന് പകരം ആധാര്‍ എൻറോൾമെന്റ് ഐഡി ഉപയോഗിച്ചും പാന്‍കാര്‍ഡിന് അപേക്ഷ നല്‍കാം. പാന്‍ കാർഡിന്റെ ദുരുപയോഗം തടയാനായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. പാന്‍കാർഡുകൾക്കും ITR സമര്‍പ്പണത്തിനും ഇനി ആധാര്‍ വിശദാംശങ്ങൾ നിർബന്ധമല്ല.
കള്ളകേസിൽ പുനരന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേനയുടെ ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്ത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി. നിയമപരമായി ഈ കേസിനെ നേരിടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ Read More…
നാളെ മുതൽ ഗതാഗത നിയന്ത്രണം
ഷൊർണൂർ, പൊതുവാൾ ജങ്ഷൻ -എസ്.എം.പി. ജങ്ഷൻ കൊച്ചിൻപാലം റോഡുനിർമാണം ബുധനാഴ്ച തുടങ്ങും. പ്രവൃത്തികളുടെ ഭാഗമായി പൊതുവാൾ ജങ്ഷൻ മുതൽ എസ്.എം.പി. ജങ്ഷൻ വരെയുള്ള പ്രദേശത്തെ പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും. തൃശ്ശൂരിൽ നിന്ന് ഷൊർണൂർ വഴി ഒറ്റപ്പാലത്തേക്കു വരുന്ന വലിയ വാഹനങ്ങൾ ചേലക്കര മായന്നൂർ വഴി ഒറ്റപ്പാലത്തേക്കെത്തണം. തൃശ്ശൂരിൽനിന്ന് പട്ടാമ്പി ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി, ആറങ്ങോട്ടുകര, കൂട്ടുപാത വഴി പട്ടാമ്പിയിലേക്ക് പോകണമെന്ന് പൊതുമരാമത്തു വകുപ്പ്. അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു
ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു: ഗൂഢാലോചന പരാതിയിലും മൊഴിയെടുത്തു
കൊച്ചി: നടൻ നിവിൻ പോളിയെ ബലാത്സംഗ കേസിൽ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിവിൻ നൽകിയ പരാതിയിലും മൊഴിയെടുത്തു. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് നിവിനെ ചോദ്യം ചെയ്തത്. കേസിൽ നിവിനടക്കം ആറ് പേരാണ് പ്രതികളായിരിക്കുന്നത്. കോതമംഗലം സ്വദേശിനിയായ യുവതി, ദുബായിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് പരാതി നൽകിയത്. എന്നാൽ, യുവതി ആരോപിച്ച തിയ്യതികളിൽ നിവിൻ കൊച്ചിയിൽ സിനിമ ഷൂട്ടിംഗിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ സഹിതം Read More…
കേന്ദ്രം 3 സംസ്ഥാനങ്ങൾക്ക് പ്രളയ ധനസഹായം പ്രഖ്യാപിച്ചു; കേരളത്തിന് കേന്ദ്ര ധനസഹായം വൈകുന്നു
ദില്ലി: ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രളയ ദുരിതാശ്വാസം ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്തിന് ₹600 കോടി, മണിപ്പൂരിന് ₹50 കോടി, ത്രിപുരയ്ക്ക് ₹25 കോടിയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. അതേസമയം, കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്ക് ധനസഹായം പിന്നീട് അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വയനാട് അടക്കം ദുരിതബാധിത പ്രദേശങ്ങൾക്ക് സഹായം നൽകിയിട്ടില്ലെന്ന വിമർശനം ഉയരുന്നതിനിടയിലാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ടുള്ള സഹായം പ്രഖ്യാപിച്ചത്. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം കേരളത്തിന് സഹായം നൽകുമെന്ന് Read More…
പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി
തൃശൂർ ചേർപ്പ് എട്ടുമന പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ പാടത്ത് ട്രാക്ടർ പൂട്ടാൻ പോയ കൃഷിപ്പണിക്കാരാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് കാണാതായ ആളുടെ എന്ന് സംശയിക്കുന്ന ട്രൗസറും, ചെരുപ്പും പോലീസ് കണ്ടെത്തിയുണ്ട്. ഇയാളുടെ ബന്ധുക്കളും, സുഹൃത്തുക്കളും സ്ഥലത്തെത്തി ഇവയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട് പോലീസ് പരിശോധന നടത്തുകയും ചെയ്തു.ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തലയോട്ടിയും എല്ലുകളും ചെരിപ്പുകളും പാടത്ത് പലയിടത്തായാണ് കണ്ടെത്തിയത്. തലയോട്ടിയും അസ്ഥി കഷ്ണങ്ങളും ഇവിടെ കൊണ്ടു ഉപേക്ഷിച്ചിച്ചതാണോ എന്നും പൊലീസ് Read More…
ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം
യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് വീണ്ടും ഇടക്കാല ആശ്വാസം .രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ കോടതി, വിചാരണക്കോടതി നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഈ തീരുമാനം. പരാതി നൽകാൻ വൈകിയെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമാണ് പരാതി ഉയർന്നതെന്നുമുള്ള വാദം കോടതി കണക്കിലെടുത്തു. എന്നാൽ, സിദ്ദിഖ് അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സിനിമാനയ സമിതി പുനഃസംഘടിപ്പിച്ചു: മുകേഷിനെ ഒഴിവാക്കി, ബി. ഉണ്ണികൃഷ്ണൻ പിന്മാറി
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാനയ സമിതിയിൽ വലിയ മാറ്റങ്ങൾ. നടനും എം.എൽ.എ.യുമായ മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കി, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും പുതിയ അംഗങ്ങളായി എത്തുന്നു. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായ സമിതിയിൽ മുൻസെക്രട്ടറി മിനി ആന്റണി വിരമിച്ചതിനെ തുടർന്ന് സി. അജോയ് കൺവീനറാകും. മുകേഷിനെ ലൈംഗിക പീഡന കേസിൽ പ്രതിയായി ഉൾപ്പെടുത്തിയതിനെ തുടർന്ന് നേരത്തേ അവരെ ഒഴിവാക്കണമെന്ന ആവശ്യമുയർന്നിരുന്നു. ബി. ഉണ്ണികൃഷ്ണൻ ഈയടുത്ത് സമിതിയിൽ Read More…











