ന്യൂഡൽഹി: യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെയും യുക്രെയ്‌നിലെയും നിലവിലെ സംഘർഷങ്ങളും അവ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഗുട്ടെറസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. മധ്യപൂർവദേശത്തെയും യുക്രെയ്‌നിലെയും സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഇരുവരും വിശദമായ ചർച്ച നടത്തിയതായി Read More…
Agriculture
പാരീസിലെ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി
പാരീസ്: ഫ്രാൻസിലെ പാരീസിൽ നടന്ന ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് തുടക്കമിട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് മോദി നന്ദി അറിയിച്ചു. സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖല ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാല സുസ്ഥിരതയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ആശയത്തിൽ അധിഷ്ഠിതമാണ് ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സമീപനമെന്ന് മോദി വ്യക്തമാക്കി. Read More…
വ്യാജ വിത്തുകൾ തടയാൻ കർശന നിയമവുമായി കേന്ദ്രം; പുതിയ സീഡ് ആക്ട് ഉടൻ
ന്യൂഡൽഹി: വ്യാജവും മായം കലർന്നതും നിലവാരം കുറഞ്ഞതുമായ വിത്തുകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ പുതിയ കർശനമായ സീഡ് ആക്ട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിയമത്തിൻ്റ് കരട് അന്തിമമാക്കുന്നതിന് മുന്നോടിയായി കേന്ദ്ര കാർഷിക-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ സെപ്റ്റംബർ 10ന് ന്യൂഡൽഹിയിലെ കൃഷിഭവനിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വ്യാജമോ നിലവാരം കുറഞ്ഞതോ ആയ വിത്തുകൾ വിൽക്കുന്ന കമ്പനികൾക്കും വ്യാപാരികൾക്കും കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ Read More…
വിഷരഹിത കൃഷിയുടെ വഴിയേ വരവൂരിലെ മൂന്ന് സുഹൃത്തുക്കളുടെ കാർഷിക മാതൃക
കൃഷി ഉപജീവനമാർഗം മാത്രമല്ല, സമൂഹത്തോടുള്ള സേവനവുമാകാമെന്ന് തെളിയിക്കുകയാണ് വരവൂരിലെ മൂന്ന് സുഹൃത്തുക്കൾ. 13 ഏക്കർ ഭൂമിയിൽ ജൈവകൃഷിക്ക് പ്രാധാന്യം നൽകി വാഴയും തീറ്റപ്പുല്ലും പൂക്കളും കൃഷി ചെയ്യുന്ന ഇവരുടെ കൂട്ടായ്മ, വിഷരഹിത ഭക്ഷണത്തിനായുള്ള ഒരു വേറിട്ട ഇടപെടൽ കൂടിയാണ്. മാറുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളിലെ വ്യതിയാനങ്ങളും കൃഷിയിലെ അമിതമായ രാസവസ്തു പ്രയോഗവുമെല്ലാം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്ന കാലമാണിത്. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകി കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടിവരുന്നതിനിടെയാണ് വരവൂരിലെ ഈ മൂന്ന് സുഹൃത്തുക്കളുടെ മാതൃക ശ്രദ്ധേയമാകുന്നത്. വരവൂർ Read More…
പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പുരോഗതി വിലയിരുത്തി ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയുടെ (PM-DDKY) പുരോഗതി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ചൊവ്വാഴ്ച വിലയിരുത്തി. 100 ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കും. പദ്ധതി വഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അവലോകനത്തിൽ തീരുമാനമായി. കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, ജലസേചന-സംഭരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷിക വായ്പ ലഭ്യത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 100 ജില്ലകളും ജില്ലാ ആക്ഷൻ പ്ലാനുകൾ സമർപ്പിച്ചിട്ടുണ്ട്. ഏപ്രിലിൽ 22.54 Read More…
30 വർഷം റോഡിനായി കാത്തിരിപ്പ്; ഒടുവിൽ ചെളിനിറഞ്ഞ പാതയിൽ ഞാറ് നട്ട് പ്രതിഷേധം
സഞ്ചാര യോഗ്യമായ റോഡ് അനുവദിച്ചു തരാത്തതിനെ തുടർന്ന് പാതയിൽ ഞാറ് നട്ടു പ്രതിഷേധം. മൂന്ന് പതിറ്റാണ്ടായി ഒരു റോഡിനു വേണ്ടി കാത്തിരുന്ന മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ഗ്രാമവാസികളാണ് ചെളിനിറഞ്ഞ റോഡിൽ ഞാറ് നട്ട് പ്രതിഷേധിച്ചത്. ബാന്ധവ്ഗഡ് നിയമസഭാ മണ്ഡലത്തിലെ മണിക്പുരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കരിഗഢാരി ഗ്രാമത്തിലാണ് വേറിട്ട പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായമായവരുമടക്കം നിരവധി പേർ ഞാറ് കറ്റകളുമായി ചെളി നിറഞ്ഞ പാതയിലെത്തി. Read More…
കൃഷിയെ സ്നേഹിച്ചാൽ സമാധാനവും വരുമാനവും
വൈവിധ്യമാർന്ന കൃഷിരീതികളിലൂടെ മാതൃകയാകുന്ന പൂമലയിലെ തോമസും രോഷ്‌നിയും തൃശൂർ പൂമലയിൽ കൃഷിയിടത്തിലേക്ക് കടന്നുചെല്ലുമ്പോൾ കാണുന്നത് ഒരു വിളയുടെ മാത്രം സമൃദ്ധിയല്ല. കോഴികളും താറാവുകളും കാടകളും നിറഞ്ഞ കൂടുകൾക്കൊപ്പം കുരുമുളക്, കവുങ്ങ്, തെങ്ങ്, വാഴ, മരച്ചീനി, പച്ചക്കറികൾ, ചെറുതേനീച്ച എന്നിവയും ഇവിടെ കൃഷിയുടെ ഭാഗമാണ്. വൈവിധ്യത്തെ കൂട്ടുപിടിച്ച് കൃഷിയെ മികച്ച ഉപജീവനമാർഗമാക്കി മാറ്റിയിരിക്കുകയാണ് തോമസും ഭാര്യ രോഷ്‌നിയും. ഏകദേശം 20 വർഷം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷമാണ് തോമസ് കൃഷിയിലേക്ക് തിരിയുന്നത്. ഉപജീവനത്തിനായി നാട്ടിൽ സ്ഥലം വാങ്ങി Read More…
ഇന്ത്യയിലെ ആദ്യ നോൺ-ജിഎംഒ ഹൈബ്രിഡ് പോപ്‌കോൺ ചോളം വിത്ത് ആന്ധ്രയിൽ പുറത്തിറക്കി
ഏലൂരു: ഇന്ത്യയിലെ ആദ്യ നോൺ-ജിഎംഒ, ഉയർന്ന എക്‌സ്‌പാൻഷൻ ശേഷിയുള്ള പോപ്‌കോൺ ചോളത്തിൻ്റെ ഹൈബ്രിഡ് വിത്ത് ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലെ മുസുനൂരുവിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി. കാർഷിക മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള പോപ്‌കോൺ ചോളം ഉൽപാദനത്തിനായി ഇന്ത്യ വർഷങ്ങളായി ഇറക്കുമതി ചെയ്യുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈബ്രിഡ് ഇനം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിൽ Read More…
പരിഹാസത്തിൻ്റെ പ്രതീകമല്ല, വരുമാനത്തിൻ്റെ വഴിയും
35 കഴുതകളുമായി തൃശൂരിൽ വേറിട്ടൊരു കാർഷിക മാതൃക; ഫാദർ ഡേവിസ് ചക്കാലക്കലിൻ്റെ ലക്ഷ്യം നൂറ് കഴുതകളുള്ള ഫാം കഴുതയെക്കുറിച്ച് മലയാളിയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ചിത്രത്തിന് അധികം നിറങ്ങളില്ല. മണ്ടത്തരത്തിൻ്റെയും അവഗണനയുടെയും പരിഹാസത്തിൻ്റെയും പ്രതീകമായി കാലങ്ങളായി ഉപയോഗിച്ചുപോരുന്ന ഈ മൃഗത്തെ, എന്നാൽ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലാണ് തൃശൂർ കുറ്റിമുക്കിലെ ഫാം പാർക്ക് തിച്ചൂർ കാണുന്നത്. ഇവിടെ കഴുതകൾ പരിഹാസ കഥാപാത്രങ്ങളല്ല; പരിചരണവും പോഷണവും ലഭിക്കുന്ന കാർഷിക സമ്പത്തിൻ്റെ ഭാഗമാണ്. 35 കഴുതകളെ പരിപാലിച്ച് ഫാദർ ഡേവിസ് ചക്കാലക്കൽ മുന്നോട്ടുപോകുന്ന Read More…
ആന്ധ്രപ്രദേശിൽ ഇന്ത്യയിലെ ആദ്യ നോൺ-GMO പോപ്‌കോൺ ചോളം ഹൈബ്രിഡ് വിത്ത് പുറത്തിറക്കാൻ ഉപരാഷ്ട്രപതി
അമരാവതി: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഓഗസ്റ്റ് 24ന് ആന്ധ്രപ്രദേശിലെ ഏലൂരു ജില്ലയിലെ മുസുനൂരുവിൽ സന്ദർശനം നടത്തും. മുസുനൂരുവിലെ ഗൗർമെറ്റ് പോപ്‌കോണിക്ക ഫാക്ടറിയിൽ നടക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി ഇന്ത്യയിലെ ആദ്യ ജനിതകമാറ്റം വരുത്താത്ത (നോൺ-GMO) ഉയർന്ന വികസനശേഷിയുള്ള പോപ്‌കോൺ ചോളം ഹൈബ്രിഡ് വിത്ത് പുറത്തിറക്കും. പരിപാടിയുടെ ഭാഗമായി കർഷകരെ ആദരിക്കുകയും കാർഷിക മേഖലയിലെ വിവിധ പങ്കാളികളെയും മറ്റ് പ്രതിനിധികളെയും അഭിസംബോധന ചെയ്യുകയും ചെയ്യും. കാർഷിക മേഖലയിലെ നവീന സാങ്കേതികവിദ്യകൾക്കും കർഷകരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന പുതിയ വിത്തിനങ്ങൾക്കും പ്രാധാന്യം Read More…







