Business Growth India International News

ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്തി

ബ്രാറ്റിസ്‌ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് റിപ്പബ്ലിക്കിൻ്റെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബ്രാറ്റിസ്‌ലാവ കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്ത (Comprehensive Partnership) തലത്തിലേക്ക് ഉയർത്താൻ ധാരണയായി. ഔപചാരിക സ്വീകരണത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ പ്രതിനിധി തല ചർച്ചകളും നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ആണവോർജം, പുനരുപയോഗ ഊർജം, ഡിജിറ്റൽ നവീകരണം, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം, തൊഴിൽ അവസരങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം അവലോകനം ചെയ്തു. Read More…

Growth India International News

നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി

നരേന്ദ്ര മോദി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്യുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, വിതരണ ശൃംഖലയുടെ പ്രതിരോധ ശേഷി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വളരുന്ന ബന്ധം ഇരുപക്ഷവും വിലയിരുത്തി. സ്വതന്ത്രവും സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഉറപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്സിൽ Read More…

Business Economy Growth India News Technology

കൊൽക്കത്ത സന്ദർശിക്കാനെത്തി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച കൊൽക്കത്തയിൽ എത്തി. നയതന്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സന്ദർശനം 14 വർഷത്തിന് ശേഷം ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നതു കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം നടക്കുന്നത്. ഇതോടെ സന്ദർശനത്തിന് കൂടുതൽ രാഷ്ട്രീയ പ്രസക്തിയും കൈവന്നിട്ടുണ്ട്. ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് റൂബിയോയുടെ വരവ് സ്ഥിരീകരിച്ചത്. Read More…

Growth India

സൈപ്രസ് പ്രസിഡൻ്റിനെ സ്വീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു

സൈപ്രസ് പ്രസിഡൻ്റ് നികോസ് ക്രിസ്റ്റൊഡൌലിഡെസിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ച് രാഷ്ട്രപതി ദ്രൌപദി മുർമു. സൈപ്രസ് പ്രസിഡൻ്റിന് ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നും ഒരുക്കി. ഇന്ത്യയും സൈപ്രസും വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ അടുത്ത ബന്ധമാണ് പങ്കിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ബന്ധം ഇപ്പോൾ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് തലത്തിലേക്ക് ഉയർന്നതായും അവർ വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, കണക്റ്റിവിറ്റി, സമുദ്ര സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാകുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിദേശ നിക്ഷേപത്തിൻ്റെ പ്രധാന ഉറവിടങ്ങളിലൊന്നായി Read More…

Business Economy Growth India International News

ഇന്ത്യയിലേക്ക് ഊർജ കയറ്റുമതി വർധിപ്പിക്കാൻ തയ്യാറെന്ന് അമേരിക്ക

ഇന്ത്യയിലേക്ക് കൂടുതൽ ഊർജ കയറ്റുമതി നടത്താൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി. ഇന്ത്യയെ “മികച്ച പങ്കാളി”യെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വീഡൻ, ഇന്ത്യ സന്ദർശനങ്ങൾക്ക് മുന്നോടിയായി മിയാമിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റുബിയോ. ഇന്ത്യ വാങ്ങാൻ തയ്യാറുള്ളത്രയും ഊർജം അമേരിക്ക നൽകാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഇപ്പോൾ ചരിത്രത്തിലെ ഉയർന്ന ഊർജ ഉൽപാദനവും കയറ്റുമതിയും രേഖപ്പെടുത്തുകയാണെന്നും റുബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദർശനത്തിനിടെ ക്വാഡ്രിലേറ്ററൽ സെക്യൂരിറ്റി ഡയലോഗ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാകുന്നതും സന്ദർശനത്തിൻ്റെ Read More…

Growth India International News

അഞ്ച് രാജ്യങ്ങളിലെ വിദേശ പര്യടനം പൂർത്തിയാക്കി നരേന്ദ്രമോദി

അഞ്ചു രാജ്യങ്ങളിലൂടെയുള്ള വിദേശ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. യുഎഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. സന്ദർശനത്തി്റെ അവസാനഘട്ടമായ ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യ-ഇറ്റലി ബന്ധം ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്താൻ തീരുമാനമായി. ഇറ്റലി സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിൽ മോദി കുറിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നതായും ഇന്ത്യ-ഇറ്റലി ബന്ധം പുതിയ ഉയരത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Business Economy Growth India International News Technology

ഇറ്റലി സന്ദർശനത്തിൽ മെലോണിയുമായി കൂടിക്കാഴ്ച നടത്തി മോദി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു രാജ്യങ്ങളിലൂടെയുള്ള വിദേശ സന്ദർശനത്തിൻ്റെ അവസാനഘട്ടമായാണ് മോദി റോമിലെത്തിയത്. മെലോണി മോദിക്കായി അത്താഴവിരുന്ന് ഒരുക്കുകയും തുടർന്ന് ഇരുവരും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും ആശയവിനിമയം നടത്തിയതായി മോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. റോം വിമാനത്താവളത്തിൽ നിന്നും ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അൻ്റോണിയോ തജാനിയാണ് മോദിയെ സ്വീകരിച്ചത്. യുഎഇ, നെതർലൻ്റസ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മോദി ഇറ്റലിയിലെത്തിയത്. Read More…

Business Economy Growth India News

ഡോളറിനെതിരെ രൂപയ്ക്ക് തിരിച്ചടി

ആഗോള വിപണിയിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ സംഘർഷവും ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ രൂപ വീണ്ടും സമ്മർദ്ദത്തിലായി. യുഎസ് ഡോളറിനെതിരെ രൂപ 18 പൈസ ഇടിഞ്ഞ് 96.38 എന്ന നിലയിലെത്തി. ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് ട്രഷറി യീൽഡുകളും വിപണിയിലെ ആശങ്ക വർധിപ്പിക്കുന്നതായി ഫോറെക്സ് വ്യാപാരികൾ അറിയിച്ചു. കൂടാതെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച അനിശ്ചിതത്വവും രൂപയ്ക്ക് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതി വ്യാപാരത്തെയും നിലവിലെ സാഹചര്യം ബാധിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.

Business Economy Growth India International News

ഇന്ത്യ-സ്വീഡൻ ബന്ധം പുതിയ തലങ്ങളിലേക്ക്

ഗോതൻബർഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി ഗോതന്ർബെർഗിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്ത (Strategic Partnership) നിലയിലേക്ക് വളർത്തിയെടുക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. യോഗത്തിൽ യുവരാജ്ഞി വിക്ടോറിയയും പങ്കെടുത്തു. പതിനാറാം രാജാവ് കാൾ ഗുസ്താഫും, രാജ്ഞി സിൽവിയയും പ്രധാനമന്ത്രി മോദിക്ക് ആശംസകൾ നേർന്നു. സ്വീഡൻ രാജാവിൻ്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് മോദിയും ആശംസകൾ നേർന്നു. വ്യാപാരം, നിക്ഷേപം, നവീകരണം, ഹരിത വികസനം, പുതിയ സാങ്കേതിക വിദ്യകൾ, Read More…

Growth Kerala News

വയനാട് തുരങ്കപാത നിര്‍മ്മാണം വേഗത്തിലാക്കി

വയനാട് അതിവേഗം എത്തിച്ചേരുന്നതിനുള്ള ആനക്കാപൊയില്‍-കള്ളാടി-തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തിയതിന് ശേഷമാണ് നിര്‍മ്മാണം വേഗത്തിലാക്കിയത്. സ്റ്റേറ്റ് എക്‌സ്‌പെര്‍ട് അപ്രൈസര്‍ കമ്മിറ്റിയോടൊപ്പം കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. ന്യൂ ഓസ്ട്രിയന്‍ ടണലിങ് എന്ന രീതിയാണ് തുരങ്കപാത നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ചുറ്റുമുള്ള പാറയുടെ സ്വാഭാവിക ശക്തിക്കനുസരിച്ച് പ്രാഖമിക പിന്തുണയായി നിലത്തിനെ തന്നെ ആശ്രിയിക്കുന്ന രീതിയാണിത്. പരിസ്ഥിതി ആഘാതവുമായി Read More…