Business Economy International

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് സര്‍വ്വനാശം: ട്രംപ്

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാൻ്റെ ഊര്‍ജകേന്ദ്രങ്ങളെ തരിപ്പണമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂര്‍ സമയമാണ് ഇറാന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലുള്ള യുഎസിൻ്റെ എല്ലാ ഊര്‍ജ, സാങ്കേതിക, ജലശുദ്ധീകരണ ശാലകളും നശിപ്പിച്ച് കളയുമെന്നാണ് ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഭൂരിഭാഗം ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളാണ് Read More…

Business Economy India International

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില ഉയര്‍ന്നു

പശ്ചിമേഷന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് വില ഉയര്‍ന്നു. ലിറ്ററിന് 2 രൂപ മുതല്‍ 2.23 രൂപ വരെയാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ പവര്‍ പെട്രോള്‍ തുടങ്ങിവയാണ് വില വര്‍ധിച്ച പ്രീമിയം പെട്രോള്‍. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനു നേരെ നടത്തുന്ന സംഘര്‍ഷങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം. അതെസമയം സാധാരണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റങ്ങളില്ല. ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലാണ് സാധാരണഗതിയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കുക. വില വര്‍ധിച്ചതോടെ Read More…

Business Economy Kerala

സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,540 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 365 രൂപ കുറഞ്ഞ് 14,175 രൂപയായി. പവന് 2,280 രൂപ കുറഞ്ഞ് 1,13,400 രൂപയായി. അതെസമയം 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം ഗ്രാമിന് 11,705 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 93,640 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,080 Read More…

Business Economy International Politics

അമേരിക്കയുടെ എഫ്-35 പോര്‍വിമാനം ആക്രമിച്ച് ഇറാന്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ അമേരിക്കയുടെ എഫ്-35 പോര്‍ വിമാനം ആക്രമിച്ച് ഇറാന്‍. ലോകത്തിലെ തന്നെ അതിനൂതന സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ് 35 പോര്‍ വിമാനമാണ് ഇറാന്‍ ആകാശത്തു വെച്ച് ആക്രമിച്ചത്. മിഡില്‍ ഈസ്റ്റിലെ യുെസ് സൈനിക താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും ഇറാന്റെ ആക്രമണത്തെ കുറിച്ച് ഇതുവരെയും പ്രതികരണങ്ങള്‍ യുഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അന്വേഷണം ആരംഭിച്ചുവെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സിനെ ഉദ്ധരിച്ച് വാര്‍ത്താ ചാനലായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഡാറുകളില്‍പ്പെടാന്‍ കഴിയാത്തതാണ് ഈ Read More…

Business Economy International

ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിലെ സൗത്ത് പാര്‍സിലുള്ള ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇറാന്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. സാംറെഫ് റിഫൈനറി, ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ്, മെസയിദ് പെട്രോകെമിക്കല്‍ Read More…

Economy International

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

മധ്യ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇസ്രയേലും അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെല്‍ അവിവനടുത്തുള്ള റമത്ത് ഗാന്‍ പ്രദേശത്താണ് മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത്. ഒന്നിലധികം വാര്‍ഹെഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടങ്ങള്‍ക്കും ഒരു ട്രെയിന്‍ സ്‌റ്റേഷനും കേടുപാടുകുള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് അക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്ലാമിക് Read More…

Business Economy Kerala

സ്വർണവില വീണ്ടും താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,540 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,460 രൂപയായി. പവന് 640 രൂപ കുറഞ്ഞ് 1,15,680 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,940 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 95,520 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,120 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ Read More…

Economy International

യുദ്ധം തുടരുമെന്നറിയിച്ച് ഇസ്രയേൽ

മൂന്നാഴ്ച കൂടി യുദ്ധം തുടരാന്‍ സജ്ജരാണെന്ന് അറിയിച്ച് ഇസ്രയേല്‍. ഇറാനെതിരെ സൈനിക നടപടികള്‍ക്കുള്ള പദ്ധതികളുടെ ആസുത്രണത്തിലാണ് തങ്ങളെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാൻ്റെ മിസൈല്‍ സംവിധാനങ്ങള്‍, ആണവ സൗകര്യങ്ങള്‍, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണങ്ങള്‍ തുടരാനാണ് പദ്ധതി. ഇസ്രയേലിൻ്റെ സൈനിക വക്താവ് നദവ് ഷോഷാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാൻ്റെ കഴിവിനെ ദുര്‍ബലപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഒരു വ്യക്തമായ Read More…

Business Economy Kerala News

സ്വർണവില താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,590 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,540 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 1,16,320 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,005 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,040 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,200 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു Read More…

Economy India International News Politics

ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറുകള്‍ തടഞ്ഞ് ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കൂടുതല്‍ എണ്ണ ടാങ്കറുകള്‍ തടഞ്ഞ് ഇറാന്‍. എണ്ണ ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഒരു എല്‍പിജി ടാങ്കറും ഒരു ക്രൂഡ് ഓയില്‍ ടാങ്കറും ഇന്ന് ഗുജറാത്ത് തീരത്തെത്തും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ 93 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വാണിജ്യ എല്‍പിജി ക്ഷാമവും നേരിട്ടതോടെ ഇന്ത്യയിലെ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടി. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ രണ്ടാമത്തെ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് Read More…