Entertainment News

പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേഷ് കുമാറും ആത്മയും

തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമാണെന്ന് പറഞ്ഞ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രംഗത്ത്. സീരിയൽ മേഖലക്കായി പ്രേംകുമാർ എന്ത് ചെയ്തുവെന്നും ചോദിച്ച് ഇരുവരും കുറ്റപ്പെടുത്തി. പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് നടത്തിയ വിവാദ പരാമർശത്തിലാണ് പ്രശ്‌നം ഉയർന്നത്. “ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “സിനിമയും സീരിയലും ഒരു വലിയ ജനസമൂഹത്തെ സ്വാധീനിക്കുന്നു. കല സൃഷ്ടിക്കുന്നവർക്ക് ഇത് പാളിപ്പോയാൽ സമൂഹത്തെ Read More…

Entertainment News

ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാവുന്നു; ആദ്യ ചിത്രത്തിൽ നായകനായി സന്ദീപ് കിഷൻ

കൊച്ചി: തമിഴ് സൂപ്പര്‍ താരം ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകനാകുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്കരൻ നിര്‍മ്മിക്കുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് കിഷൻ നായകനായി എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഷൻ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ, സംഗീതം, എഡിറ്റിംഗ് തുടങ്ങി പ്രധാന ഘടകങ്ങളുടെ വിശദാംശങ്ങളും മോഷൻ പോസ്റ്ററിലൂടെ വെളിപ്പെടുത്തി. , “തങ്ങളുടെ പ്രൊഡക്ഷൻ ഹൌസ് നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിച്ചുവരുന്നു. Read More…

Entertainment News

നയൻതാര-ധനുഷ് പകർപ്പവകാശ തർക്കം: ഡോക്യുമെന്ററി ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതെന്ന് നയൻതാര

ചെന്നൈ: നടൻ ധനുഷ് മുന്നോട്ടുവച്ച പകർപ്പവകാശ ലംഘന ആരോപണത്തിൽ മറുപടിയുമായി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ അഭിഭാഷകൻ. “നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ” എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് വിവാദം. ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഹൈക്കോടതിയെ സമീപിച്ച്, “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ധനുഷ് നിർമ്മാതാവ് ആയ ചിത്രത്തിൽ, ഡോക്യുമെന്ററി സംഘത്തിനും നിർമാണത്തിനും പാട്ടുകളും ചിത്രീകരണ വിഡിയോയും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നയൻതാരയുടെ Read More…

Entertainment News

സൗബിന് 40 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്; കണക്കിൽ പൊരുത്തക്കേടുകൾ

കൊച്ചി: നടനും നിർമാതാവുമായ സൗബിന് ഷാഹിറിന്റെ പറവ ഫിലിംസ് കമ്പനിയിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 40 കോടിയിലേറെ രൂപയുടെ വരുമാനം മറച്ചുവെച്ചതായി കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനത്തിൽ നികുതി വെട്ടിപ്പുണ്ടായെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ പറയുന്നു. സിനിമയുടെ പ്രതീക്ഷിക്കപ്പെട്ട വരുമാനത്തിന്റെയും ചെലവിന്റെ അനുപാതത്തിൽ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. 140 കോടിയിലേറെ രൂപ ലഭിച്ചെങ്കിലും 40 കോടി രൂപ മറച്ചുവെച്ചതായി പറയപ്പെടുന്നു. 32 കോടിയുടെ ചെലവ് കണക്കാക്കി കള്ളക്കണക്കുകൾ അവതരിപ്പിച്ചതായി Read More…

Entertainment News

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

ചെന്നൈ: നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വിവാഹമോചിതരായി. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച് ഇരുവരും അറിയിച്ചതിനെ തുടർന്ന് ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇന്ന് വിവാഹമോചനം അംഗീകരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട അവസാന ഹിയറിംഗ് ഈ മാസം 21ന് നടന്നിരുന്നു. തനിക്ക് ഇതിനു മുമ്പ് മൂന്ന് തവണ ഹിയറിംഗിൽ ഇരുവരും ഹാജരായിരുന്നില്ല. 2022 ജനുവരിയിൽ സംയുക്ത പ്രസ്താവനയിലൂടെ ധനുഷും ഐശ്വര്യയും വേർപിരിയുന്ന കാര്യം അറിയിച്ചിരുന്നു. 2004 നവംബറിൽ വിവാഹിതരായ ഇരുവരും Read More…

Entertainment News

ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

പ്രശസ്ത സംവിധായകനു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർപേഴ്‌സൻ കൂടിയായിരുന്നു ഷാജി എൻ. കരുൺ. ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിലാണ് പുരസ്‌കാരം സമ്മാനിച്ചത്. NETPAC, ഏഷ്യൻ ഫിലിം സെന്റർ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിൽ വർഷം തോറും Read More…

Entertainment News

നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്ററിയിലെ വിവാദ ദൃശ്യങ്ങൾ; നയൻതാരക്കും വിഘ്നേഷ് ശിവനും എതിരെ ധനുഷ് കേസ് ഫയൽ ചെയ്തു

ചെന്നൈ: നടൻ-നിർമ്മാതാവായ ധനുഷ്, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നിയമനടപടി ആരംഭിച്ചു. നാനും റൗഡിയുതാൻ എന്ന 2015-ൽ പുറത്തിറങ്ങിയ സിനിമയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് കേസ് ഫയൽ ചെയ്തത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസിന്റെ നിർമാണത്തിൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രം നയൻതാരയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ, ചിത്രത്തിലെ ദൃശ്യങ്ങൾ തന്റെ അനുമതിയില്ലാതെ നയൻതാരയുടെ ജീവചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതായി ധനുഷ് ആരോപിച്ചു. കേസിൽ ധനുഷ് ഡോക്യുമെന്ററിയിൽ നിന്ന് ഈ ദൃശ്യങ്ങൾ Read More…

Entertainment News

അക്കിനേനി കുടുംബത്തിൽ മറ്റൊരു വിവാഹനിശ്ചയം: അഖിൽ അക്കിനേനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ഹൈദരാബാദ്: നടൻ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെയും സൈനബ് റവ്ജിയുടെയും വിവാഹനിശ്ചയം ഇന്ന് നടന്നു. നാ​ഗാർജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തേക്കുറിച്ച് എക്സിലൂടെ പങ്കുവച്ചത്. “ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ ഞങ്ങൾ ഏറെ സന്തോഷവാന്മാരാണ്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം” എന്ന് നാ​ഗാർജുന എക്സിലൂടെ പറഞ്ഞു. “ഞാൻ എന്റെ ആളെ കണ്ടെത്തി. സൈനബ് റവ്ജിയുമായി എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഈ സന്തോഷം എല്ലാവരോടും പങ്കുവയ്ക്കുന്നു” എന്ന് അഖിൽ തന്റെ പോസ്റ്റിൽ പറഞ്ഞു. വെള്ള Read More…

Entertainment News

ഐ എഫ് എഫ് കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭം; വിദ്യാർഥികൾക്ക് 590 രൂപ ഫീസ്

ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ് കെ)യുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രജിസ്ട്രേഷൻ www.registration.iffk.in ലിങ്ക് വഴി നടത്താം. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെലിലും രജിസ്ട്രേഷൻ സാധ്യമാണ്. മേളയില്‍ 8 ദിവസത്തിനുള്ളില്‍ 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായി പ്രദർശനങ്ങള്‍ നടക്കും. ഐഎഫ്എഫ്കെയുടെ വിവിധ വിഭാഗങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ, Read More…

Entertainment News

പുഷ്പ 2’യിലെ ശ്രീലീലയുടെ ‘കിസ്സിക്’ ഗാനം റിലീസ് ചെയ്തു ; സാമന്തയുടെ ഗാനം കൂടുതല്‍ മികച്ചതെന്ന് ആരാധകര്

ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കിയ അല്ലു അര്‍ജുന്റെ പുഷ്പ 2വിലെ പുതിയ ഐറ്റം സോങ്ങായ ‘കിസ്സിക്’ റിലീസ് ചെയ്തു. ശ്രീലീലയുടെ ചടുല നൃത്തവുമായി എത്തിയ ഗാനം ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ദേവി ശ്രീ പ്രസാദിന്റെ സംഗീതവും, ചന്ദ്രബോസിന്റെ വരികളും, ശുഭലക്ഷിണിയുടെ ആലാപനവും ചേര്‍ന്നാണ് ഈ ഗാനമൊരുക്കിയത്. യൂട്യൂബില്‍ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോടിയോളം പേരാണ് വിഡിയോ കണ്ടത്. എന്നാല്‍, ആദ്യഭാഗത്തിലെ സാമന്തയുടെ ഐറ്റം സോങ്ങിനെ അപേക്ഷിച്ച് ഈ ഗാനം തൃപ്തികരമല്ലെന്നാണ് ചില ആരാധകര്‍ Read More…