Kerala News Politics

ബിനി കൈമാറ്റം നിയമം ലംഘിച്ച് – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശൂർ: കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം എല്ലാ ചട്ടങ്ങളും ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന നടപടി നിർത്തിവെക്കണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു. കരാറുകാരൻ ഇതുവരെ ബാങ്ക് ഗ്യാരണ്ടി കെട്ടി വച്ചിട്ടില്ല.കരാർ നിബന്ധനകൾ ലംഘിച്ച് കെട്ടിടത്തിൻ്റെ മതിലും ചുമരുകളും പൊളിച്ചുനീക്കി. കൗൺസിലിൻ്റെ ഭൂരിപക്ഷ തീരുമാനമില്ലാതെയാണ് കരാർ നടപ്പാക്കിയത്. നിയമം കാറ്റിൽ പറത്തി കോർപ്പറേഷൻ സ്വത്ത് സ്വകാര്യ വ്യക്തികൾക്ക് കൊള്ളയടിക്കാൻ വിട്ടു കൊടുക്കുകയാണെന്നും അനീഷ് കുമാർ ആരോപിച്ചു.

Kerala News Politics

കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ്: ബിജെപി നിരാഹാര സമരം നടത്തി.

തൃശ്ശൂർ: കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന നിരാഹാര സമരം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 32 കോടി രൂപയിലധികം ലോൺ തട്ടിപ്പ് നടന്നു എന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിട്ടും തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് കുട്ടനെല്ലൂർ ബാങ്കിലും നടന്നിട്ടുള്ളത്. Read More…

Kerala News Politics

സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു; മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എഡിജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നത്. പി.ശശിയാവട്ടെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. മുഖ്യമന്ത്രി മാറിയാൽ മാത്രമേ പൊലീസിലെ മാഫിയകൾക്കെതിരായ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. ഭരണകക്ഷി എംഎൽഎ ഉയർത്തിയ Read More…

Kerala News

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമവും കൊച്ചുവേളിയുടെയും പേര് മാറ്റി; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന നെമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. നെമത്തിന്റെ പേര് “തിരുവനന്തപുരം സൗത്ത്” എന്നും, കൊച്ചുവേളി “തിരുവനന്തപുരം നോർത്ത്” എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് കൂടി പുറത്തുവന്നാൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. പേരുമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന്, ഉത്തരവ് ഉടൻ റെയിൽവേ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് റെയിൽവേ വികസനത്തിന് പുതിയ വഴികൾ തുറക്കാൻ ഈ നീക്കം സഹായകമാകുമെന്ന് Read More…

India News

രാജ്യത്ത് 74 തുരങ്കപാതകൾ: വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഏകദേശം 273 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതകൾക്ക് ഏകദേശം 1 ലക്ഷം കോടി രൂപ ചെലവുവരും. 35 തുരങ്കങ്ങൾ ഇതിനകം പൂർത്തിയായതായും 69 തുരങ്കങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും 40000 കോടി രൂപ ഇതിന് ചെലവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുകളുടെയും തുരങ്കങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ പർഫോമൻസ് ഓഡിറ്റിങ്ങിന്റെ പ്രധാന്യത്തെ കുറിച്ചും ഗഡ്കരി ഊന്നി.

Kerala News

വയനാട്ടിൽ മുന്നറിയിപ്പുകൾ അവഗണിച്ചു: ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതായി അമിക്വസ് ക്യൂറിയുടെ റിപ്പോർട്ട്

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് അമിക്വസ് ക്യൂറിയുടെ നിർണായക കണ്ടെത്തൽ. 2019ലെ ഡിസ്‌സ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്ന കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ എതിര്‍ത്തില്ലെന്നും, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനം ഇല്ലായിരുന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയമായ മഴാ നിരീക്ഷണത്തിന്റെ അഭാവവും കുറ്റമായി ചൂണ്ടിക്കാണിച്ചു.

International News

മാർപാപ്പയുടെ സമാധാന സന്ദേശം ജക്കാർത്തയിൽ: സൗഹൃദത്തിനായുള്ള പുതിയ വഴികൾ

ജക്കാർത്തയിലെ ചരിത്രസംഭവമായി മാറിയൊരു നിമിഷം, ഇസ്തിഖ്ലാൽ മോസ്കും പരിശുദ്ധ കത്തീഡ്രലും തമ്മിലുള്ള സൗഹൃദ ടണലിൽ നിന്ന് മാർപാപ്പയും ഇമാം നസറുദ്ദീൻ ഉമറും മറ്റ് മതനേതാക്കളെ സ്വീകരിച്ചു. “വെളിച്ചത്തിലേക്കുള്ള തുരങ്കം” എന്നുപറഞ്ഞ മാർപാപ്പ, ആഗോള സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഹ്വാനം ചെയ്തു. ഇസ്ലാം, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധമതങ്ങൾ ഉൾപ്പെടെ 6 മതങ്ങളുടെ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം സമാധാനത്തിന്‍റെ ശുഭ സന്ദേശം പകർന്നു.

Kerala News

മുകേഷ് പുറത്ത്; ബി. ഉണ്ണികൃഷ്ണന്‍ അടക്കം സിനിമാ നയ രൂപീകരണ സമിതിയില്‍

തിരുവനന്തപുരം: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന രാഷ്ട്രീയ-സാമൂഹ്യ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ ഈ നടപടി കൈകൊണ്ടത്. സമിതിയുടെ ചെയര്‍മാനായി സംവിധായകന്‍ ഷാജി എന്‍ കരുണിനെ നിയമിച്ച്, പുതിയ മുഖങ്ങളായ ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരെ ഉള്‍പ്പെടുത്തി. പ്രതിപക്ഷം മുകേഷിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നപ്പോള്‍, സംവിധായകര്‍ ആഷിഖ് അബു, വിനയന്‍ എന്നിവര് ബി. Read More…

Kerala News

റഷ്യയിൽ മരണപ്പെട്ട സന്ദീപിൻ്റെ കുടുംബത്തെ സമാശ്വസിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

റഷ്യയിൽ മരണപ്പെട്ട സന്ദീപിൻ്റെ കുടുംബത്തെ സമാശ്വസിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സന്ദീപിൻ്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ സത്വര നടപടികൾ സ്വീകരിച്ചതായും കേന്ദ്ര മന്ത്രി.കല്ലൂർ, നായരങ്ങാടിയിലെ സന്ദീപിൻ്റെ വീട്ടിലെത്തിയാണ് കേന്ദ്ര മന്തി സുരേഷ് ഗോപി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചത്. വിദേശ കാര്യ വകുപ്പിലും എംബസിയിലും ബന്ധപ്പെട്ടതായും , മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാൻ വേണ്ടതു ചെയ്തു കഴിഞ്ഞതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Kerala News

ഓണച്ചന്ത ആരംഭിച്ച്, പഞ്ചസാരയുടെയും മട്ടയരിയുടെയും വില കൂടും; ചെറുപയർ, ഉഴുന്ന്, വറ്റൽമുളകിന്റെ വില കുറയും

കോട്ടയം: ഓണത്തിന്റെയും ഉത്സവസീസണിന്റെയും ഭാഗമായി സപ്ലൈകോയുടെ ഓണച്ചന്ത വ്യാഴാഴ്ച മുതൽ ആരംഭിക്കും. പുതിയ വില നിലവിൽ വരുന്നതോടെ ചില ഉൽപ്പന്നങ്ങളുടെ വില കൂടുകയും, ചിലതിന്റേത് കുറയുകയും ചെയ്യും. പഞ്ചസാരയും മട്ടയരിയും വിലക്കയറ്റം അനുഭവിക്കുമെങ്കിലും, ചെറുപയർ, ഉഴുന്ന്, വറ്റൽമുളക് തുടങ്ങിയവയുടെ വില കുറയുന്നു. പഞ്ചസാരയുടെ കിലോഗ്രാം വില 27 രൂപയിൽ നിന്ന് 33 രൂപയിലേക്കും, മട്ടയരി 30 രൂപയിൽ നിന്ന് 33 രൂപയിലേക്കും ഉയരും. അതേസമയം, ചെറുപയർ 93 രൂപയിൽ നിന്ന് 90 രൂപയിലേക്കും, ഉഴുന്ന് 95 രൂപയിൽ Read More…