Business Economy Kerala News Politics

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ വൈദ്യുതി നയവുമായി സർക്കാർ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. അത് Read More…

Business Economy India Kerala News Politics

നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. SARAL Kerala (Simplified and Accelerated Regulatory Approvals and Licenses) എന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കും. ഇതിനായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്താണ് Read More…

Entertainment India Kerala News Politics

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം: അനന്ത് നാഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ പ്രമുഖ നടൻ അനന്ത് നാഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി അനന്ത് നാഗിൻ്റെ പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തെയും ഇന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് കന്നഡ സിനിമയ്ക്ക്, നൽകിയ സംഭാവനകളെയും പ്രശംസിച്ചത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ആഴവും സ്വാഭാവികതയും കൊണ്ടുവരാൻ അനന്ത് നാഗിന് കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിൻ്റെ അനായാസമായ അഭിനയശൈലിയും വൈവിധ്യമാർന്ന പ്രകടനങ്ങളും കലാ മികവും ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചുവെന്നും Read More…

India News Politics

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ വിവിധ പരിപാടികൾ: അധികാരി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17നോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കൊൽക്കത്തയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ‘അന്നപൂർണ ദിനം’ ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നപൂർണ യോജനയുടെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 1.58 കോടി സ്ത്രീകൾക്ക് സെപ്റ്റംബർ മാസത്തേക്കുള്ള സഹായമായി 3,000 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഏകദേശം Read More…

Kerala News Politics

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ച് എൻ. ഹരി; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

തൃശ്ശൂർ: റബർ ബോർഡ് ചെയർമാൻ എൻ. ഹരി തൃശ്ശൂർ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ചു. ഏറെ സൗഹൃദപൂർണമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ സാമൂഹികവും പൊതുതാൽപര്യവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ഇരുവരും സൗഹൃദ സംഭാഷണത്തിൽ പങ്കുവെച്ചു. പരസ്പര വിശേഷങ്ങൾ പങ്കിട്ടും ആശംസകൾ നേർന്നും നടന്ന കൂടിക്കാഴ്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത നിറഞ്ഞതായിരുന്നു. സഭയും സമൂഹവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഏറെ സന്തോഷത്തോടെയാണ് ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞതെന്ന് എൻ. Read More…

India Kerala News Politics

‘ആശിർവാദ് കാ ദിയാ’: സേവനത്തിന്റെ 25 വർഷങ്ങൾ — വികസനത്തിനായ് വെളിച്ചം പകരാം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് തൃശൂർ സിറ്റി ജില്ലാ ബിജെപിയുടെ നേതൃത്വത്തിൽ ‘സേവനത്തിന്റെ 25 വർഷങ്ങൾ — വികസനത്തിനായ് വെളിച്ചം പകരാം’ എന്ന സന്ദേശവുമായി ‘ആശിർവാദ് കാ ദിയാ’യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 10 വരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ മധുരപലഹാര വിതരണം നടത്തും. യുവമോർച്ചയുടെ നേതൃത്വത്തിൽ നടുവിലാൽ ബസ് സ്റ്റേഷനിലും, മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ബാറ്റ ബസ് സ്റ്റേഷനിലും, കർഷകമോർച്ചയുടെ നേതൃത്വത്തിൽ Read More…

Culture Job Kerala News

ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്‌തിക യിലേക്ക് നിയമന തീയതി മുതൽ 15.12.2026 വരെ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 25.09.2026 ന് രാവിലെ 10.00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽരേഖകളും വെള്ള കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചക്ക് ഹാജരാകണം. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്ച‌യിൽ Read More…

Culture India Kerala News

ഭക്തിസാന്ദ്രമായി അയ്യന്തോൾ ഗണേശോത്സവത്തിന് സമാപനം

വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം. അയ്യന്തോൾ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ഭക്തിനിർഭരമായി നടന്നുവന്ന ഗണേശോത്സവത്തിന് വിഗ്രഹ നിമഞ്ജനത്തോടെ ഭക്തിസാന്ദ്രമായ സമാപനം. ശ്രീഗണപതിയുടെ അനുഗ്രഹം തേടി നടന്ന വിവിധ ആചാരാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും ശേഷം ഗണേശ വിഗ്രഹങ്ങളുടെ നിമഞ്ജന ഘോഷയാത്ര ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തേഞ്ഞിത്ത് കാവ് ഭഗവതി ക്ഷേത്രം, തൃക്കുമാരപുരം അമൃതാനന്ദമയി മഠം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾ അയ്യന്തോൾ ഗ്രൗണ്ടിൽ സംഗമിച്ചു. തുടർന്ന് ഒരുമിച്ച് Read More…

Culture Kerala News Politics

നവരാത്രി ഉത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി ദേവസ്വം മന്ത്രി

നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകി.  നവരാത്രി മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി  65 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് തിരുവനന്തപുരത്തെത്താൻ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് തമിഴ്‌നാട്ടിൽ നിന്നുളള സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. ഘോഷയാത്ര കടന്നു Read More…

Health India Kerala Medical News Politics Program

വയോജനങ്ങളുടെ പരിചരണവും സംരക്ഷണവും; നിയമം കൊണ്ടുവരാനൊരുങ്ങി കേരളം

സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി തയ്യാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ, 2026 സംബന്ധിച്ച് മുഖ്യമന്ത്രി അവലോകന യോഗം നടത്തി. ബില്ലിന്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും നിയമനിർമാണവുമായി സംസ്ഥാന സർക്കാർ ഉടൻ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജന സൗഹൃദമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം. ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ വയോജനങ്ങൾക്ക് സാഹചര്യമൊരുക്കുക, ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷിതവും Read More…