Court India News

സുപ്രീംകോടതി@75: സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യയുടെ 75 വർഷം കൂടുതൽ പക്വതയിലേക്ക്

ന്യൂഡൽഹി: സുപ്രീംകോടതി 75 വർഷം പിന്നിടുന്ന സ്മരണയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ, ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീംകോടതിയുടെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും 75 വർഷത്തെ യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “സുപ്രീംകോടതി 75 വർഷം പിന്നിട്ടത് ഒരു സാധാരണഘടനയല്ല, ഇത് ജനാധിപത്യ ഇന്ത്യയുടെ പക്വതയുടെ തെളിവാണ്,” എന്നും, “ഭാരതത്തെ ജനങ്ങൾ സുപ്രീംകോടതിയിലും, നീതിന്യായ വ്യവസ്ഥയിലും എന്നും വിശ്വസിച്ചു,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ജുഡീഷ്യറിയുടെ ദേശീയ Read More…

Court Kerala News

മുകേഷിന് ആശ്വാസം: അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

ലൈംഗികാതിക്രമ കേസ്: മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെ തടഞ്ഞു കൊച്ചി:നടനും എം.എൽ.എയുമായ മുകേഷിന് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, മുകേഷിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്ക് തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിന് വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മരട് പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ, 26-ാം തീയതിയാണ് നടി മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള കേസിൽ, മുകേഷിന് ജാമ്യമില്ലാ വകുപ്പുകൾ Read More…

Court Kerala News

വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.

വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ Read More…

Court Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയുടെ കടുത്ത ചോദ്യംചെയ്യലുകൾ: പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യംചെയ്യലുകളുമായി ഹൈക്കോടതി രംഗത്ത്. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സർക്കാർ റിപ്പോർട്ടിന്മേൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുവെന്നും, മൊഴി നൽകിയവരുടെ പേരുകൾ സർക്കാർ പക്കലുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ക്രിമിനൽ നടപടികൾ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മൊഴി നൽകിയവരുടെ വിവരങ്ങൾ കോൺഫിഡൻഷ്യലാണ് എന്ന Read More…

Court Kerala Law News

ഉടമ്പടി ലംഘിച്ചു,അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചുനല്കിയില്ല,115000 രൂപയും പലിശയും നൽകുവാൻ വിധി.

അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും Read More…

Court Entertainment News

വാടകക്കാരനായ യുവൻ ശങ്കർ രാജയ്‌ക്കെതിരെ വീട്ടുടമയുടെ പരാതി; അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയ്‌ക്കെതിരെ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് വീട്ടുടമ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത യുവൻ ശങ്കർ രാജ, 20 ലക്ഷം രൂപയുടെ വാടക കുടിശ്ശികയാക്കിയെന്നാണ് ആരോപണം. വീട്ടുടമയായ ജമീലയുടെ സഹോദരൻ നൽകിയ പരാതിയിൽ, യുവൻ ശങ്കർ രാജ രണ്ടു വർഷം മുമ്പ് വീട് വാടകയ്ക്കെടുത്തുവെന്നും ഒരു വർഷം കഴിഞ്ഞപ്പോൾ വാടക വർദ്ധിപ്പിച്ചെന്നും പറയുന്നു. എന്നാൽ നിശ്ചിത തുക വാടക നൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചുവെന്നും Read More…

Court Kerala

ഉപഭോക്തൃവിധി,വാറണ്ട് അയച്ചപ്പോൾ കമ്പനി എം ഡി വിധിസംഖ്യ നൽകി കേസ് അവസാനിപ്പിച്ചു.

വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഉപഭോക്തൃകോടതി വാറണ്ട് പുറപ്പെടുവിച്ചപ്പോൾ എതിർകക്ഷി വിധിസംഖ്യ നൽകി കേസ് അവസാനിപ്പിച്ചു. ചാലക്കുടി പോട്ട സ്വദേശി ബെർളി സെബാസ്റ്റ്യൻ ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ കുട്ടനെല്ലൂരിലുള്ള ഇറാം മോട്ടോർസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, പോലീസ് മുഖേനെ വാറണ്ട് അയച്ചപ്പോൾ സംഖ്യ നൽകി ഇപ്രകാരം തീർക്കുകയുണ്ടായത്. വാഹനബുക്കിംഗ് റദ്ദ് ചെയ്തിട്ടും ബുക്കിംഗ് സംഖ്യ തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബെർളിക്ക് ബുക്കിംഗ് തുക 25000 രൂപയും നഷ്ടപരിഹാരവും നൽകുവാൻ വിധിയായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി Read More…

Court Kerala Law

വീട്ടമ്മക്ക് നിക്ഷേപ സംഖ്യകൾ തിരികെ നല്കിയില്ല, ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് സഹകരണ സംഘത്തിനെതിരെ 260000 രൂപയും നഷ്ടവും നൽകുവാൻ വിധി.

നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശക്തൻനഗറിലുള്ള ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കും പ്രസിഡണ്ടിനും എതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരി വിവിധ നിക്ഷേപങ്ങളിലായി മൊത്തം 260000 രൂപയാണ് നിക്ഷേപിച്ചിരുന്നത്. നിക്ഷേപസംഖ്യകൾ തിരികെ നൽകാതിരുന്നതിനെത്തുടർന്നാണ് ഹർജി ഫയൽ ചെയ്യുകയുണ്ടായതു്.ആ കാലഘട്ടത്തിലെ സെക്രട്ടറി സാമ്പത്തികതിരിമറി നടത്തിയതിനാലാണ് നിക്ഷേപങ്ങൾ തിരികെ നൽകുവാൻ കഴിയാതിരുന്നതെന്നായിരുന്നു Read More…

Court Kerala Law

വനത്തില്‍ നിന്നും ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.

തൃശ്ശൂര്‍: ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം കോടശ്ശേരി സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി പച്ച ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തികൊണ്ടു പോയ കേസില്‍ ഒളിവില്‍ പോയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ. പി പി സെയ്തലവി തള്ളി ഉത്തരവായി. കേസില്‍ പ്രതികളായ എറണാകുളം പറവൂര്‍ ഗോതുരുത്ത് ദേശത്ത് വാടാപ്പുറത്ത് മൈക്കിള്‍ മകന്‍ മനു മൈക്കിള്‍ (33 വയസ്സ്), തൃശ്ശൂര്‍ കോടാലി മുരിക്കിങ്കല്‍ ദേശത്ത് ഹൈന്തൂര്‍ വീട്ടില്‍ Read More…

Court India Kerala Law

റൂഫ് ടൈലുകൾ വിരിക്കൽ, ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കിയില്ല, ടൈൽ നിർമ്മാതാവിന് വാറണ്ട്.

ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 100000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ Read More…