ഈദ്-ഉൽ-അദ്ഹ പ്രാർത്ഥനകൾ തലസ്ഥാന നഗരമായ ഡൽഹിയിൽ സമാധാനപരമായി നടന്നു. ഉത്സവത്തോടനുബന്ധിച്ച് നഗരമൊട്ടാകെ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. ഡൽഹി പോലീസ് അധിക സേനാംഗങ്ങളെയും ആൻ്റി റയറ്റ് വാഹനങ്ങളെയും ക്വിക്ക് റിയാക്ഷൻ ടീമുകളെയും വിവിധ അതിസൂക്ഷ്മ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വടക്കുകിഴക്കൻ ഡൽഹിയിലും വടക്കൻ ഡൽഹിയിലുമുള്ള പ്രധാന പള്ളികൾക്കും ഈദ്ഗാഹുകൾക്കും സമീപം രാവിലെ മുതലേ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഈദുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റുകൾ, വ്യാജവാർത്തകൾ, അപകീര്‍ത്തികരമായ വീഡിയോകൾ എന്നിവ പ്രചരിക്കാതിരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ Read More…
Culture
ബലിപെരുന്നാൾ ആശംസകൾ നേർന്ന് ദ്രൗപദി മുർമു
ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ഈദ്-ഉസ്-സുഹ ഭക്തിയുടെയും ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രതീകമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. പിന്നാക്കം നിൽക്കുന്നവർക്കും സഹായം ആവശ്യമുള്ളവർക്കും സേവനം ചെയ്യാൻ ഈ ആഘോഷം പ്രചോദനം നൽകുന്നുവെന്നും അവർ പറഞ്ഞു. സമൂഹത്തിൽ സ്നേഹവും ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞ ഈ അവസരത്തിൽ എല്ലാവരും കൈക്കൊള്ളണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് കണ്ണനെ തൊഴുത് കേരള മുഖ്യമന്ത്രി
ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂരിലെത്തി. കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാരവഴിപാടും മുഖ്യമന്ത്രി നടത്തി.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മുഖ്യമന്ത്രിയെത്തിയത്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം ലഭിച്ച നിറവിലായിരുന്നു. വെണ്ണ കൊണ്ടായിരുന്നു തുലാഭാരം വഴിപാട്. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം Read More…
ജൂൺ 5, 6 തിയതികളിൽ നാലമ്പല പ്രവേശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 5, 6 (വെള്ളി, ശനി) തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.ഉപദേവശുദ്ധി ചടങ്ങുകൾ ജൂൺ 5 ,7, 8 തിയ്യതികളിൽ നടക്കും.
വടക്കുകിഴക്കൻ സംസ്ഥാന കരകൗശല-നെയ്ത്ത് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കരകൗശല തൊഴിലാളികളുമായും നെയ്ത്തുകാരുമായും കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൌപതി മുർമു. രാഷ്ട്രപതി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. രാജ്യത്തിൻ്റെ ജീവിച്ചിരിക്കുന്ന പൈതൃകങ്ങളിൽ മികച്ച ഉദാഹരണമാണ് ഇവരെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വർഷം ജനുവരി 26ന് രാഷ്ട്രപതി ഭവനിൽ നടന്ന ‘അറ്റ് ഹോം’ സ്വീകരണച്ചടങ്ങിനായുള്ള ക്ഷണക്കിറ്റുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക പ്രദർശനവും ഒരുക്കുന്നതിൽ പങ്കെടുത്തവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. നാഗാലാൻ്റിലെ കരകൗശല തൊഴിലാളികൾ വാഴനാരും മുളയും ഉപയോഗിച്ച് കൊട്ടകൾ നിർമിച്ചപ്പോൾ അസമിലെ നെയ്ത്തുകാർ ഷാളുകളാണ് തയ്യാറാക്കിയത്. Read More…
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.21 കോടിരൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6,21,48,251 രൂപ. 1കിലോ 353ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 13 കിലോഗ്രാം 245 ഗ്രാം വെള്ളിയാണ് ലഭിച്ചത് .കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 5ഉം നിരോധിച്ച ആയിരം രൂപയുടെ 13 നോട്ടും, അഞ്ഞൂറിൻ്റെ 17 കറൻസിയും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,07,735രൂപയും, Read More…
സ്കൂൾ അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ ഉത്തരവിറക്കി ബംഗാൾ വിദ്യാഭ്യാസ വകുപ്പ്
പശ്ചിമബംഗാളില്‍ എല്ലാ സ്‌കൂളുകളിലും അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ ഉത്തരവിറക്കി പുതിയ ബിജെപി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടത്തുന്ന അസംബ്ലിയില്‍ വന്ദേമാതാരം ആലപിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളും അസംബ്ലികളില്‍ ദേശീയഗീതം ആലപിക്കുന്നുണ്ടോ എന്നറിയാൻ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളിലും ദേശീയഗാനമായ ജനഗണമന ആലപിക്കുന്നുണ്ട്.
ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം: മേയ് 15 മുതൽ ഓൺലൈനിൽ അപേക്ഷിക്കാം
ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2026-2027 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ്. 200/-രൂപ (GST ഉൾപ്പെടെ) നിരക്കിൽ 15.05.2026 മുതൽ 14.06.2026 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം. ധനസഹായം ലഭിക്കുന്നതിന് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വം ഓഫീസിൽ 30.06.2026 ന് വൈകീട്ട് 5.00 Read More…
കേരളത്തിലെ സർപ്പക്കാവുകൾ സംരക്ഷിക്കാൻ നിയമം കർശനമാക്കി ഹൈക്കോടതി
കേരളത്തിലെ മുഴുവൻ സർപ്പക്കാവുകളും സംരക്ഷിക്കുവാൻ നിയമം വേണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C) No. 27162/2021 ആയി കേരള സർപ്പക്കാവ് സംരക്ഷണ സമിതി ട്രസ്റ്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണ്‍ പ്രസ്താവിച്ച ചരിത്രപ്രാധാന്യമുള്ള വിധിയുടെ സമ്പൂർണ്ണ മലയാള പരിഭാഷ:സർപ്പക്കാവുകൾ കേരളത്തിൻ്റെ പാരമ്പര്യത്തിൻ്റെയും ജൈവ വൈവിധ്യത്തിൻ്റെയും അവിഭാജ്യ ഘടകങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും കാരണം സർപ്പക്കാവുകൾ പ്രകൃതിദത്ത വനഭൂമികളായി സംരക്ഷിക്കപ്പെട്ടുവെന്നും, അവ ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.സർപ്പക്കാവുകൾ Read More…
ഇന്ത്യയുടെ സാംസ്കാരിക ആത്മാവിൻ്റെ പ്രതീകമാണ് സോമനാഥ ക്ഷേത്രം: പ്രധാനമന്ത്രി
ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പുനർനിർമാണത്തിൻ്റെയും പ്രതിഷ്ഠയുടെയും 75ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി സോമനാഥ ക്ഷേത്രം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും നിത്യ പ്രതീകമാണെന്ന് പറഞ്ഞു. നൂറ്റാണ്ടുകളായി ആക്രമണങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ക്ഷേത്രം ഇന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിൻ്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിച്ച സർദാർ വല്ലഭായ് പട്ടേലിനേയും പ്രധാനമന്ത്രി ചടങ്ങിൽ സ്മരിച്ചു. സ്വാതന്ത്ര ഇന്ത്യയുടെ ആത്മവിശ്വാസത്തിൻ്റെയും പൈതൃകബോധത്തിൻ്റേയും പ്രഖ്യാപനമായിരുന്നു 1951ലെ സോമനാഥ് പ്രതിഷ്ഠയെന്നും അദ്ദേഹം വിശദീകരിച്ചു. Read More…








