ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാൻ സാധിച്ചിട്ടില്ല. ആകയാൽ ഇതൊരറിയിപ്പായി കണ്ട് ഈ വഴിപാടുകാർ എത്രയും വേഗം 0487-2556335, Extn.241 അല്ലെങ്കിൽ 0487-2556865 നമ്പറിൽ ദേവസ്വവുമായി ബന്ധപ്പെടേണ്ടതാണ്.
Culture
ഏപ്രിൽ 6 ന് ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും
ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ അഷ്ടബന്ധം ഇടേണ്ടതിനാൽ ഏപ്രിൽ 6 തിങ്കളാഴ്ച ഉച്ചപൂജ കഴിഞ്ഞ് 1.30 ന് നട അടയ്ക്കും. വൈകിട്ട് 4.30ന് പതിവ് പോലെ ക്ഷേത്രം നട തുറക്കുന്നതാണ്.
പുന്നത്തൂർ കോട്ട നവീകരണം; മൂന്ന് കോടി രൂപ സഹായഹസ്തവുമായി ആനന്ദ് അംബാനി
ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനകോട്ടയുടെ വികസനത്തിന് സഹായഹസ്തവുമായി ആനന്ദ് അംബാനി. ആനക്കോട്ടയുടെ നവീകരണത്തിനായി രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാനുള്ള സന്നദ്ധത ആനന്ദ് അംബാനി അറിയിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ആനന്ദ് അംബാനി ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹായിക്കാമെന്നേറ്റത്. 3 കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിന് കൈമാറി.
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ആനന്ദ് അംബാനി
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം. അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആകാശ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച ആനന്ദ് അംബാനി കാണിക്കയർപ്പിച്ചു. ദർശന ശേഷം ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ Read More…
ദുഃഖ വെള്ളിയാഴ്ച ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യേശുക്രിസ്തുവിൻ്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ടും, അനുകമ്പ, ഐക്യം, ക്ഷമ എന്നിവയുടെ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ദുഃഖവെള്ളി ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സന്ദേശത്തില്‍, ദുഃഖവെള്ളി ദയയുടെയും ഐക്യത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും, സാഹോദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും മൂല്യങ്ങള്‍ സമൂഹത്തെ നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹാനുഭൂതിയുടെയും മനസ്സിലാക്കലിൻ്റെയും പാത പിന്തുടരാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുരിശലേറിയ യേശുക്രിസ്തു ത്യാഗത്തേയും മോചനത്തേയും പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.
കുലധർമ്മം: പ്രപഞ്ചതാളവും പാരമ്പര്യത്തിൻ്റെ ആത്മീയ സാക്ഷാത്കാരവും
മനുഷ്യജീവിതം എന്നത് അനന്തമായ കാലപ്രവാഹത്തിലെ ഒരു ചെറിയ ബിന്ദുവല്ല, മറിച്ച് കോടിക്കണക്കിന് വർഷങ്ങളായി തുടരുന്ന ഒരു ഊർജ്ജശൃംഖലയുടെ തുടർച്ചയാണ്. ഈ ശൃംഖലയെയാണ് ഭാരതീയ ദർശനങ്ങൾ ‘കുലം’ എന്ന് വിശേഷിപ്പിക്കുന്നത്. കുലധർമ്മം എന്നത് കേവലം ഒരു കുടുംബത്തിൻ്റെ ആചാരങ്ങളല്ല, മറിച്ച് പ്രപഞ്ചത്തിലെ ചൈതന്യവും നമ്മുടെ ഭൗതിക ശരീരവും തമ്മിലുള്ള ഗാഢമായ ബന്ധമാണ്. ഈ ബന്ധത്തിൻ്റെ ചാലകശക്തിയാണ് ‘കുലദേവത’. ആധുനിക മനുഷ്യൻ ഭൗതികതയുടെ മോഹവലയത്തിൽപ്പെട്ട് ഈ ആത്മീയ വേരുകൾ അറുത്തുമാറ്റുമ്പോൾ, അവൻ പ്രപഞ്ചത്തിൻ്റെ രക്ഷാകവചത്തിന് പുറത്താവുകയും കഠിനമായ തിരിച്ചടികൾ നേരിടേണ്ടി Read More…
കീഴേടം വെർമാനൂർ ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ ഭക്തർക്ക് സമർപ്പിച്ചു
ഗുരുവായൂർ ദേവസ്വം കീഴേടമായ പാലക്കാട് ആലത്തൂരിലെ വെർമാനൂർ ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഭക്തർക്ക് സമർപ്പിച്ചു. ക്ഷേത്രത്തിലെ പുതിയ പ്രവേശന പാത, പാർക്കിങ് ഏരിയ , പ്രസാദ ഊട്ട് ഹാൾ, വിശ്രമ മന്ദിരം, നവീകരിച്ച ശ്രീകോവിൽ, നമസ്കാര മണ്ഡപം എന്നിവയുടെ സമർപ്പണം ഇന്നലെ നടന്നു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് സമർപ്പണം നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, എം യു ഷിനിജ, മനോജ് ബി Read More…
ഗുരുവായൂർ നാലമ്പലത്തിൽ പ്രവേശന നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 2, 3 തീയതികളിൽ ഭക്തർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഉപദേവശുദ്ധി ചടങ്ങുകൾ ഏപ്രിൽ 4,5,6 തീതികളിൽ നടക്കും.
ഇന്ന് ചെറിയ പെരുന്നാള്‍
ഒരു മാസം നീണ്ടു നീന്ന വ്രതാനുഷ്ടാനങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് ചെറിയ പെരുന്നാള്‍. ഇന്നലെ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരിയുമാണ് ഇന്നലെ മാസപ്പിറവി സ്ഥിരീകരിച്ചത്. ഈദിനോടനുബന്ധിച്ച് ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ജനങ്ങള്‍ ഒത്തുചേരും. പുതിയ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആശംസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഓരോ വിശ്വാസിയും ഫിത്രവ് സക്കാത്ത് പൂര്‍ത്തീകരിക്കണമെന്നാണ് വിശ്വാസം.
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി എന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്ക് നാളെ സമാപനമാകും. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകും. പുതിയ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആശംസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഓരോ വിശ്വാസിയും ഫിത്രവ് സക്കാത്ത് പൂര്‍ത്തീകരിക്കണമെന്നാണ് വിശ്വാസം.









