Culture India News Politics

മംഗൾ പാണ്ഡെയുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നായകനായ മംഗൾ പാണ്ഡെയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. മംഗൾ പാണ്ഡെയുടെ ധീരമായ ജീവിതം ഇന്നും ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കുന്നതാണെന്നും അദ്ദേഹത്തിൻ്റെ വീരഗാഥ വരുംതലമുറകൾക്കും പ്രചോദനമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചത്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മംഗൾ പാണ്ഡെയുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടുന്നതാണെന്നും അദ്ദേഹത്തിൻ്റെ ദേശസ്നേഹവും ത്യാഗവും യുവതലമുറയ്ക്ക് മാതൃകയാണെന്നും മോദി വ്യക്തമാക്കി. മംഗൾ പാണ്ഡെയുടെ ധൈര്യവും Read More…

Culture India News

കനത്ത മഴ മുന്നറിയിപ്പ്: അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു

ശ്രീനഗർ: കശ്മീരിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) മുന്നറിയിപ്പിനെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചു. ജൂലൈ 19 മുതൽ പഹൽഗാം, ബാൽട്ടാൽ എന്നീ രണ്ട് പ്രധാന പാതകളിലൂടെയും യാത്ര അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ ബാൽട്ടാൽ, നുൻവാൻ/ചന്ദൻവാരി ബേസ് ക്യാമ്പുകളിൽ നിന്നും ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്നുമുള്ള തീർത്ഥാടകരുടെ തുടർയാത്രയും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയും Read More…

Culture Kerala News

തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി സഹസ്രകലശം

ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര ശ്രീമഹാദേവ ക്ഷേത്രത്തിൽ പതിനൊന്നു ദിവസമായി നടന്നു വന്നിരുന്ന ഭക്തി സാന്ദ്രമായ നവീകരണ കലശ ചടങ്ങുകൾക്ക് കർപ്പൂരാദി സഹസ്ര കലശത്തോടെ സമംഗളം പരിസമാപ്തിയായി. കലശപൂർണതയുടെ നിറവിൽ തലക്കോട്ടുകര ശ്രീമഹാദേവന് ഇന്ന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെയും, ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് എക്സ് എം എൽ എ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പല ദീപസ്തംഭങ്ങൾ നവശോഭയിൽ

ഗുരുവായൂർ ക്ഷേത്രം കൊടിമരത്തിൻ്റെ ഇരുവശത്തുo, ശ്രീഅയ്യപ്പനടയിലും പടിഞ്ഞാറെ നടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ച് സമർപ്പിച്ചു. ദീപാരാധനയ്ക്ക് മുമ്പായി നടന്ന തിരി തെളിയിക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വിഗോപിനാഥ് എക്സ് എം എൽ എ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം.രാധ, അസി.മാനേജർ ലെജുമോൾ, CSO മോഹൻകുമാർ, ഓതിക്കൻ കക്കാട് വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. കിഴക്കെ നടയിലെ ദീപസ്തംഭങ്ങൾ നവീകരിച്ചതിൻ്റെ തുടർച്ചയായാണ് ഈ ദീപസ്തംഭങ്ങളും നവീകരിച്ചത്. ദീപസ്തംഭം സമർപ്പിച്ച ഗുരുവായൂർ ഗോവിന്ദ് ഗ്രൂപ്പിലെ കുടുംബാംഗങ്ങൾ തന്നെയാണ് നവീകരണത്തിൻ്റെയും Read More…

Culture Kerala News

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

1202-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചരയോടെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ,ശ്രീഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ പഞ്ചാംഗത്തിൻ്റെ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം ശീവേലി എഴുന്നള്ളിപ്പിൽപങ്കെടുത്ത് ‘കീർത്തി ആന’

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന. ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021ലാണ് ഈ ആനയെ ഒടുവിൽ ശീവേലിയിൽ പങ്കെടുപ്പിച്ചത്. പാപ്പാൻമാരായ മഹേഷ് പി.എസ്, ഉണ്ണിക്കൃഷ്ണൻ.യു, വിബിൻ.സി.വി എന്നിവരുടെ പരിശ്രമവുംദേവസ്വം ജീവധനം ജീവനക്കാരുടെ പിന്തുണയുമാണ് ഇന്ന് വിജയം കണ്ടത്. ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും കീർത്തിക്ക് തുണയായി. ഇനി ആനക്കോട്ടയ്ക്ക് പുറത്തുള്ള എഴുന്നള്ളിപ്പുകളിലും കീർത്തിയെ പങ്കെടുപ്പിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

Culture Kerala News

രാമായണമാസാചരണ പരിപാടികൾ തുടങ്ങി: രാമായണ നാണയ പ്രദർശനം ചിത്രശാലാ ഹാളിൽ

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ രാമായണ മാസാചരണത്തിന് തുടക്കമായി. വൈജയന്തി മന്ദിരത്തിലെ ചുമർചിത്ര പഠനകേന്ദ്രം ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡി.എ എം രാധ, പബ്ലിക്കേഷൻ മാനേജർ എം രാധ, അസി.മാനേജർ ലെജുമോൾ, ലൈബ്രറി ഉപദേശക സമിതി അംഗം ഷാജു പുതൂർ, Read More…

Culture Kerala News Program

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസാരംഭം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ പാരായണത്തിന് ഇന്ന് തുടക്കം കുറിക്കും. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ ഒരു മാസക്കാലത്തേക്ക് രാമനാമ ജപങ്ങളാല്‍ ഭക്തിസാന്ദ്രമാകും. കര്‍ക്കിടകമാസത്തിന്റെ വരവറിയിച്ച് മഴയും ഇന്നുണ്ട്. ഇടമുറിയാതെ പഴ പെയ്തിരുന്ന പഴയ കാലങ്ങളില്‍ കര്‍ക്കിടകം പഞ്ഞമാസം കൂടിയായിരുന്നു. മഴയുടെ ദുരിതവും, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളും കൊണ്ട് ദുരിതമറിഞ്ഞ് ജീവിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു. ഇവയെല്ലാം രാമായണ പാരായണത്തിലൂടെ ദൈവത്തില്‍ അര്‍പ്പിച്ചിരുന്ന ഒരു കാലം. സൂര്യന്‍ കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയാണിത്. ഇന്നലെ കര്‍ക്കിടക സംക്രാന്തിയില്‍ Read More…

Culture India News Politics

ദിഘ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ ഒഴിവാക്കി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ ദിഘയിലെ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ എന്ന പദം ഒഴിവാക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. പുരിയിലെ ജഗന്നാഥ ധാമിനൻ്റെ വിശുദ്ധി മാനിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കിഴക്കൻ മേദിനിപുർ ജില്ലയിലെ തമ്ലുക്കിൽ നടന്ന രഥയാത്രാ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ ഈ സമുച്ചയം ‘ദിഘ ജഗന്നാഥ കൾച്ചറൽ സെൻ്റർ’ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പുരി ജഗന്നാഥ ധാമിനോടുള്ള Read More…

Culture India News

പുരി രഥോത്സവം; രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു മഹാപ്രഭു ജഗന്നാഥനോടുള്ള തൻ്റെ ആജീവനാന്ത ഭക്തിയെക്കുറിച്ച് എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. കുട്ടിക്കാലത്തെ ഓർമ്മകളിൽ നിന്ന് ജീവിതത്തെ രൂപപ്പെടുത്തിയ ആത്മീയ അനുഭവങ്ങൾ വരെയുള്ള തൻ്റെ ഭക്തിയാത്രയാണ് രാഷ്ട്രപതി ലേഖനത്തിൽ വിവരിക്കുന്നത്. ജഗന്നാഥ രഥയാത്രയുടെ മഹത്വത്തെക്കുറിച്ചും ജനസേവനത്തിനുള്ള തൻ്റെ യാത്രയിൽ വിശ്വാസം എങ്ങനെ വഴികാട്ടിയായെന്നും അവർ ലേഖനത്തിൽ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമമായ എക്സിൽ ലേഖനം പങ്കുവെച്ച പ്രധാനമന്ത്രി, മഹാപ്രഭു ജഗന്നാഥനോടുള്ള രാഷ്ട്രപതിയുടെ അഗാധമായ ഭക്തിയെ പ്രതിഫലിപ്പിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പാണിതെന്ന് വിശേഷിപ്പിച്ചു.