Kerala News Politics

പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി

പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിലും വികസിത കേരളത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയിലും ആകൃഷ്ടരായി ഒരുപാട് ആളുകളാണ് ബിജെപിയോട് അനുഭവം പ്രകടിപ്പിച്ചുകൊണ്ട് വരുന്നതെന്ന് അവർ പറഞ്ഞു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മത്സരിച്ചുകൊണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണെന്ന് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശോഭാസുരേന്ദ്രൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ അംഗത്വം. അതിൽ വിറളി കൊണ്ടിരിക്കുകയാണ് ഇടതുപക്ഷവും കോൺഗ്രസും. വി ഡി സതീശൻ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ബി ജെ പിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ് സിപിഎമ്മിനെ സപ്പോർട്ട് ചെയ്യുകയാണ് . കേരളത്തിലെ സാധാരണ ജനത അത് മനസ്സിലാക്കി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് ശ്രീമതി ശോഭ സുരേന്ദ്രൻ പറഞ്ഞു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
രാമചന്ദ്രൻ ഇ കെ (വലപ്പാട് മുൻ പ്രതിപക്ഷ നേതാവ്,, മുൻ സിപിഎം ലോക്കൽ കമ്മറ്റി അഗം), വിമൽ മാസ്റ്റർ ( ഭാരതീയ ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌, കെപിഎംസ് തൃശ്ശൂര് യൂണിയൻ പ്രസിഡണ്ട് ) പോൾ കുന്നേൽ (മുൻ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌), ഗിരീഷ് ടി ജി (dyfi മരത്താക്കര ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി), രാംകുമാർ ജി മേനോൻ, ( കോൺഗ്രസ് എസ് ), വിശാഖ് വിശ്വനാഥ് ( ഫുട്ബോൾ കോച്ച്), ജോസ് കുറ്റൂക്കാരൻ ( കോൺഗ്രസ്), വില്ലി മുളളക്കര, അമൽ പി സ് ( കരാട്ടെ മാസ്റ്റർ ), രാജൻ പി വി ( സിപിഐഎം പ്രവർത്തകൻ ) എന്നിവരെ ഷാൾ ഇട്ട് ബിജെപിയിലേക്ക് സ്വീകരിച്ചു, ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, മേഖലാ പ്രസിഡന്റ്
എ നാഗേഷ്, ജില്ല ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. ഹരി കെ ആർ, അജി ഘോഷ്, വൈസ് പ്രസിഡന്റ് ഡോ. വി ആതിര, ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ എന്നിവർ പ്രസംഗിച്ചു. മേഖല വൈസ് പ്രസിഡണ്ട് ബിജോയ്‌ തോമസ്ല് ജില്ലാ വൈസ് പ്രസിഡണ്ട് മാരായ സുധീഷ് മേനോത്ത്പറമ്പിൽ, സൗമ്യ സലീഷ്, പൂർണിമ സുരേഷ് ജില്ലാ സെക്രട്ടറി മാരായ റിക്സ്സൻ ചെവിടൻ, നിജി കെ ജി യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയുർ, മണ്ഡലം പ്രസിഡണ്ട് മാരായ വിബിൻ ഐയിനിക്കുന്നത്, രഘു നാഥ് സി മേനോൻ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *