India International Kerala News Politics Sports

ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ആൻസി സോജന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജംപിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം ആൻസി സോജനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആൻസി സോജന്റെ മികച്ച പ്രകടനം രാജ്യത്തിന് ഏറെ സന്തോഷം നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. ശക്തവും ആവേശകരവുമായ പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്നും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ആൻസി സോജനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *