
കൽപ്പറ്റ : SIR തെറ്റാണങ്കിൽ വി.ഡി സതീശൻ രാജിവെക്കണമെന്ന് OBC മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു ആവിശ്യപ്പെട്ടു
OBC മോർച്ച വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
SIR നടപ്പിലാക്കിയ കേരളത്തിൽ മാത്രം 24 ലക്ഷം വോട്ട് വെട്ടിയ അതേ മാനദണ്ഡമാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയതെന്നും ഡൽഹിയിൽ പോയി സമരം ചെയ്യുന്ന വി.ഡി. സതീശന് ലേശം
ഉള്ളുപ്പുണ്ടങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ട് സമരം ചെയ്യണമെന്ന്
കെ. ഷൈബു ആവിശ്യപ്പെട്ടു.
OBC മോർച്ച വയനാട് ജില്ലാ പ്രസിഡണ്ട് വി എസ് ഷിബി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രാധ സുരേഷ് , ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് കടക്കളം, വൈസ് പ്രസിഡൻ്റ് കെ.പി. ബാല സുബ്രമണ്യൻ,
സെക്രട്ടറിമാരായ ആർ. മോഹൻ കുമാർ, എം. സി .ശ്രീജ എന്നിവർ പ്രസംഗിച്ചു.




