പനമരം:വയനാടൻ കാടുകളിൽ ബ്രിട്ടീഷ് പടയുടെ കടന്നുകയറ്റത്തിനെതിരെ വയനാടൻ കാടുകളിൽ പടപൊരുത്തിയ തലക്കര ചന്തുവിന്റെ ജീവിതം വരും തലമുറയ്ക്ക് പകർന്നു നൽകുവാൻ സംസ്ഥാന സർക്കാർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ.
പനമരത്ത് തലക്കര ചന്തുവിന്റെ 221 ആം വീര മൃത്യു ദിനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും സ്വതന്ത്ര സമര പോരാളി തലക്കര ചന്തുവിനെ ഉചിതമായ സ്മാരകമോ അനുസ്മരണ സമ്മേളനമോ നടത്താൻ സംസ്ഥാന സർക്കാർ മുൻകയ്യടത്ത് നടത്താത്തത് ആദിവാസി ഗോത്ര സമരം പോരാളിയോടുള്ള അവഗണനയാണ് ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1805 നവംബർ 15 ന് ആയിരുന്നു പനമരത്തെ ബ്രിട്ടീഷ് ക്യാമ്പ് അക്രമിച്ച പശ്ചാത്തലത്തിൽ തലക്കര ചന്തുവിനെ പിടികൂടി പനമരം സ്കൂളിന് പുറകിലുള്ള കോളി മരച്ചുവട്ടിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വരും തലമുറ ഓർക്കുന്ന വിധം സ്മാരകമോ പ്രതിമ നിർമ്മിക്കാനോ മാറിമാറി ഭരിച്ച സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബിജെപി പട്ടികവർഗ്ഗമോർച്ചയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടിയാണ് ജില്ലയിൽ നടത്തിയത്. രാവിലെ ചന്തുവിന്റെ തറവാടായ തൊണ്ടനാട് പഞ്ചായത്തിലെ കാർ കോട്ടിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി പനമരത്ത് സമാപിച്ചു.
സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ അധ്യക്ഷത വഹിച്ചു. ശ്രീ പള്ളിയറ രാമൻ മുഖ്യപ്രഭാഷണം നടത്തി
ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യം രാജ്, വയനാട് ജില്ലാ പ്രഭാരി ഹരിദാസ്, സംസ്ഥാന സമിതി അംഗം സജി ശങ്കർ. ശ്രീ സദാനന്ദൻ, എസ് ടി മോർച്ച ജില്ലാ പ്രസിഡണ്ട് കേളു അത്തിക്കല്ലി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് എന്നിവർ പങ്കെടുത്തു.




