നരേന്ദ്ര മോദി സർക്കാരിന്റെ 11 വർഷങ്ങൾ വികസിത ഭാരതത്തിന്റെ അമൃത കാലം ആണ് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. ബിജെപി സിറ്റി ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. സേവനം, സദ്ഭരണം, സാധാരണക്കാരുടെ ക്ഷേമം എന്നിവ ഉറപ്പാക്കിയ 11 വർഷങ്ങളാണ് കഴിഞ്ഞുപോയത്.ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയിൽ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രഭാരി ഗോപകുമാർ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, അജി ഘോഷ് എന്നിവർ പ്രസംഗിച്ചു.





