ഇറാഖിൻ്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ അലി ഫലിഹ് ഖാദിം അൽ സെയ്ദിക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പുതിയ ഇറാഖ് പ്രധാനമന്ത്രിക്ക് നരേന്ദ്രമോദി ആശംസകൾ അറിയിച്ചത്. ഇന്ത്യ ഇറാഖുമായുള്ള ദീർഘകാല സൗഹൃദബന്ധത്തെ ഏറെ വില കൽപിക്കുന്നുണ്ടെന്നും എല്ലാ മേഖലകളിലും സഹകരണം കൂടുതൽ വിപുലീകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും സമൃദ്ധിക്കുമായി ഒരുമിച്ച് Read More…
Tag: PM modi
നെതർലൻഡ്സ് രാജാവിനെയും രാജ്ഞിയെയും സന്ദർശിച്ച് പ്രധാനമന്ത്രി മോദി
നെതർലൻഡ്സിലെ രാജാവ് വില്യം അലക്സാണ്ടറേയും രാജ്ഞി മാക്സിമയേയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജകൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-നെതർലൻഡ്സ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വ്യാപിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ചയിൽ വിഷയമായി. 2019ൽ രാജാവും രാജ്ഞിയും ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനായി. അന്നത്തെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, നവീകരണം, സെമികണ്ടക്ടർ, ഡിജിറ്റൽ സാങ്കേതികവിദ്യ, ജലസംരക്ഷണം, Read More…
വിദേശ യാത്രയ്ക്ക് നികുതി ഏർപ്പെടുത്തുമെന്ന വാർത്ത വ്യാജമെന്ന് പ്രധാനമന്ത്രി
വിദേശ യാത്രകൾക്ക് നികുതിയോ സെസോ സർചാർജോ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന വാർത്തകൾ വ്യാജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അതിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ യാത്രകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഉന്നതതലത്തിൽ ചർച്ച നടത്തുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾക്കാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. വിദേശ യാത്രകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള യാതൊരു ആലോചനയും സർക്കാരിനില്ലെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. സർക്കാർ വിദേശ യാത്രകൾക്ക് സെസോ Read More…
യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
യുഎഇക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇക്ക് മേൽ ഇറാൻ നടത്തിയ ആക്രമണത്തിനെതിരായി പ്രതികരിച്ചത്. യുഎഇയെ ലക്ഷ്യമിട്ടുള്ള ആക്രമണം യാതൊരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് മോദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ യുഎഇ നേതൃത്വം ചെയ്ത സംയമനവും ധൈര്യവും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളെയും Read More…
പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി; അഭിനന്ദിച്ച് പ്രധാനമന്ത്രി
പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണ സത്യപ്രതിജ്ഞ ചെയ്ത എൻ രംഗസാമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാപകനായ രംഗസ്വാമി രണ്ട് മന്ത്രിമാരോടൊപ്പമാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ, രംഗസ്വാമി പരിചയസമ്പന്നനും കാര്യക്ഷമനുമായ ഭരണാധികാരിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുച്ചേരിയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പുതുച്ചേരി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പുതിയ ഭരണകാലത്തിന് ആശംസകളും നേർന്നു.
ഇന്ധന പ്രതിസന്ധി രൂക്ഷം: പുതിയ നീക്കവുമായി പ്രധാനമന്ത്രി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി ഘട്ടത്തെ മറികടക്കാനായി സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എണ്ണ പ്രതിസന്ധി തരണം ചെയ്യാൻ മാതൃകയെന്നോണം തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രി.ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നത് കൊണ്ട് രാജ്യത്ത് ജനങ്ങൾ പെട്രോൾ, ഡീസൽ ഉപയോഗം കുറക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യാനും വിദേശ യാത്രകൾ ഒഴിവാക്കാനും, ഒരു വർഷത്തേക്ക് സ്വർണം Read More…
ഹിമന്ത ബിശ്വ ശര്‍മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
അസം മുഖ്യമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. എന്‍ഡിഎയ്ക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താന്‍ സാധിച്ചതില്‍ ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിൻ്റെ വികസനത്തിനായി ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഗുവാഹത്തിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി-എന്‍ഡിഎ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. അടുത്ത കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ സാംസ്കാരിക ആത്മാവിൻ്റെ പ്രതീകമാണ് സോമനാഥ ക്ഷേത്രം: പ്രധാനമന്ത്രി
ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പുനർനിർമാണത്തിൻ്റെയും പ്രതിഷ്ഠയുടെയും 75ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി സോമനാഥ ക്ഷേത്രം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും നിത്യ പ്രതീകമാണെന്ന് പറഞ്ഞു. നൂറ്റാണ്ടുകളായി ആക്രമണങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ക്ഷേത്രം ഇന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിൻ്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിച്ച സർദാർ വല്ലഭായ് പട്ടേലിനേയും പ്രധാനമന്ത്രി ചടങ്ങിൽ സ്മരിച്ചു. സ്വാതന്ത്ര ഇന്ത്യയുടെ ആത്മവിശ്വാസത്തിൻ്റെയും പൈതൃകബോധത്തിൻ്റേയും പ്രഖ്യാപനമായിരുന്നു 1951ലെ സോമനാഥ് പ്രതിഷ്ഠയെന്നും അദ്ദേഹം വിശദീകരിച്ചു. Read More…
പശ്ചിമേഷ്യൻ സംഘര്‍ഷം: വര്‍ക്ക് ഫ്രം ഹോമിലേക്ക് പോകാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി
പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദാരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ആശയങ്ങള്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്.രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി രാജ്യത്തെ പൗരന്മാരോട് വിദേശ സാത്രകള്‍ പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. പെട്രോള്‍, ഡീസര്‍ എന്നിവയുടെ ഉപയോഗം കുറക്കാനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിച്ച് ചരക്കുനീക്കത്തിനായി റെയില്‍വേക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും വര്‍ക്ക് ഫ്രം Read More…
പൊഖ്രാൻ ആണവ പരീക്ഷണം ഇന്ത്യയുടെ ശാസ്ത്ര മികവിൻ്റെ തെളിവ്: പ്രധാനമന്ത്രി
ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു. 1998ലെ പൊഖ്റാൻ ആണവ പരീക്ഷണം ഇന്ത്യയുടെ ശാസ്ത്ര മികവും ആത്മവിശ്വാസവും തെളിയിച്ച പരീക്ഷണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പൊഖ്രാൻ ടെസ്റ്റ് റേഞ്ചിൽ 1998 മെയ് 11ന് ഇന്ത്യ വിജയകരമായി നടത്തിയ ആണവ പരീക്ഷണത്തിൻ്റെ സ്മരണയ്ക്കായാണ് ദേശീയ സാങ്കേതിക ദിനം ആചരിക്കുന്നത്. എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ രാജ്യത്തിൻ്റെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയെ നിർമ്മിക്കുന്നതിൽ സാങ്കേതികവിദ്യ നിർണായക ശക്തിയായി Read More…





