Kerala News

ശബരിമല ശരണപാതയില് അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല ശരണപാതയിലൂടെ യാത്രക്കിടെ വാഹന തകരാറുകൾ നേരിടുന്നവർക്കായി മോട്ടോർ വാഹനവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നീ കേന്ദ്രങ്ങളിൽ സഹായസേവനങ്ങൾ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പറുകൾ: ആംബുലൻസ്, ബ്രേക്ക്‌ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ സേവനങ്ങൾ ഉൾപ്പെടെ സേവനങ്ങൾ നൽകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Kerala News

ശബരിമലയില് ഭക്തജന തിരക്ക്; 18 മണിക്കൂര്‍ ദര്‍ശനത്തിന് അനുമതി

നട തുറന്ന് ആദ്യദിനം 70,000 പേര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തു ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ ആരംഭവുമായി ശബരിമല ക്ഷേത്ര നട തുറന്നപ്പോള് ഭക്തജനങ്ങളുടെ വന് തിരക്ക് അനുഭവപ്പെട്ടു. ആദ്യദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില് പുതുതായി ചുമതലയേറ്റ മേല്‍ശാന്തി അരുണ് നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നുകൊണ്ടാണ് ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഇന്ന് 70,000 പേര്‍ ഓണ്‍ലൈനിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഭക്തജനങ്ങളുടെ തിരക്കിനെ Read More…

Kerala News

മണ്ഡലമാസ തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡലകാല തീർഥാടന സീസണിന് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് നാലിന് തന്ത്രിമാരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രവും ഭക്തർക്കായി തുറന്ന് ആചാരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് 1 മണി മുതൽ ഭക്തർക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശനം ആരംഭിക്കും. വൃശ്ചികം 1 (ശനി) പുലർച്ചെ 3 മണിക്ക് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറന്ന് തീർഥാടനത്തിന് തുടക്കം കുറിക്കും. ദിവസവും പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു Read More…

Kerala News

ശബരിമല തീർഥാടനത്തിനായി കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കോട്ടയം: മണ്ഡലകാല ത്തിനോടനുബന്ധിച്ച് ശബരിമല തീർഥാടകർക്ക് അനുകൂലമായി റെയിൽവേ കോട്ടയം പാതയിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തെലങ്കാനയിലെ കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകിട്ട് 6.50ന് കോട്ടയത്ത് എത്തിച്ചേരും. പ്രധാന ട്രെയിൻ സേവനങ്ങൾ: ഇതുപോലെ, ബംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നു ആരംഭിച്ച് തിരുവനന്തപുരം നോർത്തിലേക്കുള്ള ശബരിമല സ്പെഷ്യൽ സർവീസും നിലവിലുണ്ട്.

Kerala News

ആരോഗ്യകരമായ ശരണയാത്ര: ശബരിമല ദർശനത്തിന് മുന്നോടിയായി നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ശബരിമല ദർശനത്തിനുള്ള സംഘാടനങ്ങൾ മെച്ചപ്പെടുത്തി, തീർത്ഥാടകർക്കായി ആരോഗ്യ വകുപ്പ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയം വിശദീകരിച്ചു. എല്ലാ പ്രധാന പാതകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും, 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ· നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ് · സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് · Read More…

Kerala News

ശബരിമല തീർഥാടനത്തിനായി കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി സജ്ജം

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിനായി കേരള വാട്ടർ അതോറിറ്റി (KWA) തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ, തീർഥാടകർക്കായി 68 ലക്ഷം ലിറ്റർ വെള്ളം എട്ട് സംഭരണികളിലായി സംഗ്രഹിച്ചിട്ടുണ്ട്. കൂടാതെ, പമ്പയിലും സന്നിധാനത്തും നൂറുകണക്കിന് താൽക്കാലിക ടാപ്പുകൾ വഴി കുടിവെള്ളം വിതരണം നടത്തും. വിവിധ ഭാഗങ്ങളിലായി 35000 ലിറ്റർ ജലം ഓരോ മണിക്കൂറിലും ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി റിവേഴ്സ് ഓസ്‌മോസിസ് (RO) പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നു. ഇതിനു പുറമെ, ദൂര പ്രദേശങ്ങളിലും Read More…

Kerala News

ശബരിമല തീർത്ഥാടനത്തിന് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ നിരോധിച്ചു; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും പ്രവർത്തിപ്പിക്കരുതെന്ന് ഹൈക്കോടതി. തീർത്ഥാടകരെ നിര്ത്തിക്കൊണ്ട് പോകാനും പാടില്ല. ഈ നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണനും അടങ്ങുന്ന ദേവസ്വം ബെഞ്ച് അറിയിച്ചു. ശബരിമല തീർത്ഥാടനത്തിന് 1,000 ബസുകൾ കെഎസ്ആർടിസി അയയ്ക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു കർശനമായി പാലിക്കേണ്ടതാണെന്നും, ഗതാഗത കമ്മിഷണർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. എല്ലാ ഒരുക്കങ്ങളും പൂർണ്ണമായതായി, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ Read More…

Kerala News

മണ്ഡലകാല തീർഥാടനം നാളെ മുതൽ; ശബരിമല ഒരുങ്ങി

ശബരിമല: ശബരിമല ക്ഷേത്രനട നാളെ ഭക്തർക്കായി തുറക്കുന്നു. നാളെ ഭക്തർക്കുള്ള ദർശനവും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേ ഉണ്ടാകൂ; പൂജകൾ നടക്കില്ല. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠർ രാജീവരും കണ്ഠർ ബ്രഹ്മദത്തനും സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് ശബരിമല ക്ഷേത്രനട തുറക്കുന്നു. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിന്റെ നട തുറക്കാനായി മേൽശാന്തി പി.എം. മുരളിക്ക് താക്കോലും ഭസ്മവും കൈമാറിയ ശേഷമാണ് പതിനെട്ടാംപടിയുടെ വാതിൽ ഭക്തർക്കായി തുറക്കുന്നത്. പുതിയ മേൽശാന്തിമാരായ എസ്. അരുണ്കുമാർ നമ്പൂതിരി (ശബരിമല)യും വാസുദേവൻ നമ്പൂതിരി Read More…

Kerala News

ശബരിമലയിൽ പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലവിലുള്ള നിലയ്ക്കലിൽ 2500 വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതോടൊപ്പം, ഈ പ്രദേശം പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. വാഹനങ്ങളുടെ സഞ്ചാരം കൂടുതൽ സുഗമവും വേഗതയുള്ളതാക്കാനായി ഫാസ്റ്റ് ടാഗ് സൗകര്യം ഭക്തജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും മാസപൂജ സമയത്ത് 2000 വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കാനും, മകരവിളക്ക് മഹോത്സവ സമയത്തും പാർക്കിംഗ് സൗകര്യം ഒരുക്കാനും Read More…

Kerala News

മണ്ഡലകാലത്തേക്ക് ഖാദി തുണിത്തരങ്ങൾക്ക് 30% വരെ റിബേറ്റ്: ഖാദി ബോർഡിന്റെ പ്രത്യേക ഓഫർ

എറണാകുളം: മണ്ഡല കാലത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്കു 20% മുതൽ 30% വരെ പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു. നവംബർ 9 മുതൽ 16 വരെ ഈ ആനുകൂല്യം ലഭിക്കും. എറണാകുളം ജില്ലയിൽ ഖാദി ബോർഡിന്റെ അംഗീകൃത വിൽപ്പനശാലകൾ, ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കാക്കനാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പായിപ്ര, മലയിടം തുരുത്ത്, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ റിബേറ്റ് ലഭ്യമാക്കും.