Kerala News

കേരള സ്റ്റേറ്റ് എക്സ് – സർവീസസ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തൃശൂരിൽ നടന്നു

കേരള സ്റ്റേറ്റ് എക്സ് – സർവീസസ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗവും, ഗവേണിംഗ് കൗൺസിൽ യോഗവും ജൂലൈ 18-19 തീയതികളിൽ അയ്യന്തോളിലുള്ള കോസ്റ് ഫോർഡ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡൻ്റ് കേണൽ ജയദേവൻ ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻഡ്യൻ എക്സ് – സർവീസസ് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് കേണൽ സി ടീ അർസു മുഖ്യ അതിഥി യായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ അജികുമാർ, ട്രഷറർ സി രാജശേഖരൻ നായർ, Read More…

Kerala News

വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി ചികിത്സയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പതിനഞ്ച് വയസുകാരിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്.പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Kerala News

അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു

അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു . കൗൺസിലർമാരായ എൻ പ്രസാദ്, ഡോ. വി ആതിര, മേഖലാ പ്രസിഡണ്ട് എ നാഗേഷ്, മേഖലാ വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് മേനോൻ, ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുരളി നാഥ്, കൃഷ്ണ മോഹൻ, മണ്ഡലം സെക്രട്ടറി മാരായ രതീഷ് കടവിൽ, ഭാഗ്യരതി Read More…

Kerala News

കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; തൃശൂരില്‍ യുവാവ് ബസ് ഇടിച്ച് മരിച്ചു

തൃശൂര്‍: തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചത്. രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. ബസ് ഏബിളിന്റെ ദേഹത്ത്കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസാണ് ഏബിളിനെ ഇടിച്ചിട്ടത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറിന് പിന്നില്‍ ബസ് Read More…

Kerala News

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം KGOU തൃശ്ശൂർ ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു

കേരളത്തിലെ ജനങ്ങൾക്ക് കരുതലും, കൈത്താങ്ങുമായി ഭരണ നിർവഹണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി സമരമുഖത്തുള്ള തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള ആശ വർക്കർമാർക്ക് KGOU ന്റെ ഓണറേറിയം DCC പ്രസിഡന്റ് ശ്രീ ജോസഫ് ടാജറ്റ് വിതരണം ചെയ്തു. KGOU സംസ്ഥാന സെക്രട്ടറി ശ്രീ പി രാമചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ഡോ: സി ബി അജിത്ത് കുമാർ, സെക്രട്ടറി ശ്രീ Read More…

Kerala News

പൂരം കലക്കല്‍ കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; ഗൂഢാലോചന അന്വേഷിച്ച് പ്രത്യേക സംഘം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. പൂരം Read More…

Kerala News

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 2026-ലെ 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന സ്‌കൂൾ കായികമേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിൽ തിരുവനന്തപുരത്തും നടക്കും. ടിടിഐ/പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യൽ സ്കൂൾ കലോത്സവം മലപ്പുറത്തും സംഘടിപ്പിക്കും. ശാസ്ത്രമേള പാലക്കാട് നടക്കും. എല്ലാ മേളകളും 2026 ജനുവരിയിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന Read More…

Kerala News

തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പറിൽ വാഴ നട്ട് യുവമോർച്ച പ്രതിഷേധം

തൃശ്ശൂർ കോർപ്പറേഷൻ മേയറുടെ ചേമ്പറിൽ വാഴ നട്ട് യുവമോർച്ച പ്രതിഷേധം. തൃശ്ശൂർ കോർപ്പറേഷൻ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മേയറുടെ ചേബർ ഉപരോധിച്ചു. യുവ മോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മാരുതിയൂർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ, വിപിൻഐനീക്കുന്നത്, ബിജെപി സംസ്ഥാന സമിതി അംഗം പ്രിന്റു മഹാദേവ് എന്നിവർ പ്രസംഗിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നിമേഷ് പല്ലിശ്ശേരി, സുജിത് കുട്ടനെല്ലൂർ മണ്ഡലം ജനറൽ Read More…

Kerala News

കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു മരണം: മൂന്ന് ബംഗാള്‍ തൊഴിലാളികള്‍ മരിച്ചു

തൃശൂര്‍: കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, അലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പഴയ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി ആദ്യം രണ്ടു പേരെയാണ് പുറത്തെടുത്തത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രൂപേലിനെയും രാഹുലിനെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ശാന്തി Read More…

Kerala News

തൃശൂർ എം.ജി റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അമ്മക്കും മകനും പരിക്കേറ്റു മകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ എംജി റോഡ് ഉപരോധിച്ചു

തൃശൂർ എം.ജി റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അമ്മക്കും മകനും പരിക്കേറ്റു മകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ എംജി റോഡ് ഉപരോധിച്ചു. റോഡുകളിലൂടെ ആളുകൾക്ക് സഞ്ചരിക്കാൻ പറ്റാതെ റോഡുകളെല്ലാം കുഴികൾ ആയി മാറിയിട്ടും ആ കുഴികൾ അടയ്ക്കാനോ റോഡ് റീടാർ ചെയ്യാനോ പോലും മേയർക്ക് സമയമില്ലതേ ടൂർ പോകാനുള്ള തിരക്കിലാണ്. മേയറെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് Read More…