Kerala News

തൃശ്ശൂർ നഗരത്തിലെ വെളളക്കെട്ട് ദുരന്ത നിവാരണം : വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി

നഗരത്തിൽ വര്‍ഷക്കാലത്ത് ദുരിതം വിതയ്ക്കുന്ന വെള്ളക്കെട്ട് ദുരന്ത നിവാരണത്തിനുള്ള നിർദ്ദേശങ്ങൾ സമർപ്പിയ്ക്കാൻ, തൃശ്ശൂരിൽ നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ചുമതലപ്പെടുത്തിയ ഡോ കെ ജി പത്മകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം തൃശ്ശൂരിൽ വെള്ളപൊക്കത്തിനു അടിസ്ഥാനമായ സ്ഥലങ്ങൾ സന്ദർശനം നടത്തി. ജൂൺ 17ന് പെരിങ്ങാവ് ഗാന്ധി നഗർ റെസിഡൻസ് അസ്സോസിയേഷൻ ഹാളിൽ ജനപ്രതിനിധികളും പ്രശ്ന ബാധിതരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് സംഘത്തിൻ്റെ സ്ഥല സന്ദർശനം. താണിക്കുടം പുഴയും കുണ്ടുവാറ തോടും കോർപ്പറേഷൻ കനാലും (ഗിരിജ തോട്) Read More…

Kerala News

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് പുങ്കുന്നം ഗുരുവായൂർ റോഡ് പക്ഷേ മാസങ്ങളായി റോഡ് പണിയുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ് സമയബന്ധിതമായി റോഡ് പണി തീർക്കാത്തതിനാൽ പതിനായിര കണക്കിനാളുകളാണ് ദിവസം ബുദ്ധിമുട്ടുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. കെ കെ അനീഷ് കുമാർ പറഞ്ഞു മാസങ്ങളായി പണിതീരാതെ റോഡ് ഇങ്ങനെ കിടക്കുന്നത് കരാറുകാർക്ക് പണം നൽകാതെ അഴിമതി നടത്തിയത് കൊണ്ടാണെന്ന് Read More…

Kerala News

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ അറിവിൻ്റെയും ആത്മാഭിമാനത്തിൻ്റെയും വെളിച്ചം പകർന്ന മഹാനായ സാമൂഹിക പരിഷ്കർത്താവ് ആണ് മഹാത്മ അയ്യങ്കാളി എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി കെ ബാബു, യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ മുരളി കൊളങ്ങട്ട് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി ബിനീഷ് കോട്ടപ്പുറം, ബാബു വെളിയന്നൂർ, എന്നിവർ നേതൃത്വം നൽകി.

Kerala News

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; ഡോ. കെ.ജി. പത്മകുമാർ വിവിധ റസിഡൻസസ് അസോസിയേഷനുകളുമായി ചർച്ച നടത്തി

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണുന്നതിനായി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം എത്തിയ ഡോ. കെ ജി പത്മകുമാർ (IRTC BSF കുമരകം കാർഷിക ഗവേക്ഷണ കേന്ദ്രം മുൻ ഡയറ്കടർ കായൽ കൃഷി പരിശീലന കേന്ദ്രം ഡയറക്ടർ) വിവിധ റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധികളും കോർപ്പറേഷൻ കൗൺസിലർമാരുമായി വിശദമായ ചർച്ച നടത്തി. ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിന് എംപി ഓഫീസ് പ്രതിനിധി രാജേഷ് നായർ അധ്യക്ഷത വഹിച്ചു. ശ്രീ ഗോപൻ ചെന്നിത്തല,ജയൻ Read More…

Kerala News

കേരള ഹെൽത്ത്‌ ക്ലബ് ഓർഗനൈസഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ഹെൽത്ത്‌ ക്ലബ് ഓർഗനൈസഷൻ തൃശൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി എസ് രഞ്ജിത്തിനെ ജില്ലാപ്രസിഡന്റായും, സെക്രട്ടറിയായി യാമിനി സി കെ യും തെരഞ്ഞെടുത്തു. കേരള ഹെൽത്ത്‌ ക്ലബ് ഓർഗനൈസേഷൻ തൃശൂർ ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വിജയമോഹൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിൽ വെച്ച് ജില്ലാ പ്രസിഡന്റ്‌ സി എസ് രഞ്ജിത്തിന്റെ അധ്യക്ഷതയിൽ കൂടി. സെക്രട്ടറി ബിജു ജോസഫ് ഏവരെയും സ്വാഗതം ചെയ്തു. 2 ആഴ്ച മെമ്പർഷിപ് ക്യാമ്പയിൻ Read More…

Kerala News

റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശതാബ്ദി: തൃശൂരിൽ ബിജെപി സ്മൃതി സദസും പ്രദർശനവും സംഘടിപ്പിച്ചു

റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശാതബ്ദി ആഘോഷത്തിന്റെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമോ ഭവനിൽ ഒരുക്കിയ പ്രദർശിനിയുടെ ഉദ്ഘാടനം പാറമേക്കാവ് ആർട്സ് &സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.സുശീല മേനോൻ നിർവഹിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് കർഷകമർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവൻ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ, ആദ്ധ്യാത്മിക Read More…

Kerala News

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ്‌ 30) അവധി

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Kerala News

ശക്തൻ നഗറിൽ ശൗചാലയങ്ങളുടെ കുറവ്: ആകാശപാതയ്ക്കു സമീപം പബ്ലിക് ടോയ്ലറ്റ് ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി

ആയിരക്കണക്കിന് പൊതുജനങ്ങളും കച്ചവടക്കാരും തൊഴിലാളികളും വന്നുപോകുന്ന ശക്തൻ നഗറിൽ ആകാശപാതയ്ക്ക് സമീപമായി ശൗചാലയങ്ങളുടെ അപര്യാപ്തത മൂലം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് അതുകൊണ്ട് ആകാശപാതയ്ക്ക് സമീപം ആധുനിക രീതിയിലുള്ള പൊതു ശൗചാലയങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഈസ്റ്റ് മണ്ഡലം കമ്മിറ്റി മേയർക്ക് നിവേദനം നൽകി. ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനിക്കുന്നത്ത്‌, കൗൺസിലർമാരായ വിനോദ് പൊള്ളാച്ചേരി, ഡോ. വി ആതിര, എൻ പ്രസാദ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, വിമേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Kerala News Politics

ബിജെപി സിറ്റി ജില്ലാ നേതൃ ശില്പശാല നടന്നു

ബിജെപി സിറ്റി ജില്ലാ നേതൃ ശില്പശാല നടന്നു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ ജേക്കബ്, അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, സംസ്ഥാന സമതി അംഗം ഷോൺ ജോർജ്, സംസ്ഥാന സെൽ കോഡിനേറ്റർ അശോകൻ കുളനട, എന്നിവർ ക്ലാസ് എടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി Read More…

Kerala News

തൃശൂർ ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്തും, ഗുരുവായൂര്‍ അമ്പല പരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളില്‍ തീപിടുത്തം നിയന്ത്രണം വിധേയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രശ്‌നബാധിത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും പരിക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സാധന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍, വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കല്‍, കൂടുതല്‍ ആളുകള്‍ക്ക് അപകടം നടന്നാല്‍ സംഭവ സ്ഥലത്ത് തന്നെ താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനു വേണ്ട Read More…