Court Kerala News

കോവിഡ് ചികിത്സ മറച്ചുവെച്ചതിന് ക്ലെയിം നിഷേധിച്ചു; ഹർജിക്കാരിക്ക് 1,53,105 രൂപയും പലിശയും നൽകാൻ വിധി

കോവിഡ് ചികിത്സയുടെ ക്ലെയിം, അസുഖം മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിച്ചതിനെതിരെ, ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അണ്ണല്ലൂർ സ്വദേശിനി ശാരദാലയത്തിലെ കവിത.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോരപ്പത്ത് ലൈനിലെ മണിപ്പാൽ സിഗ്ന മാനേജർക്കെതിരെ വിധിയായത്. കവിത അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് വിധേയയായിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും പോളിസി ചേരുമ്പോൾ, നിലവിലുള്ള മറ്റൊരു അസുഖം മറച്ചുവെച്ചുവെന്ന് പറഞ്ഞ് ക്ളെയിം നിഷേധിക്കുകയായിരുന്നു. അതെസമയം, ഈ കാരണം പറഞ്ഞ് പോളിസി റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഹർജി ഫയൽ Read More…

Court Kerala News

ഈട് നൽകിയിട്ടും കുറി സംഖ്യ നൽകിയില്ല, 229500 രൂപയും പലിശയും നൽകുവാൻ വിധി

ഈട് നൽകിയിട്ടും കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കൊടകരയിലുള്ള മംഗലൻ വീട്ടിൽ പോൾസൺ.എം.ഒ. ഫയൽ ചെയ്ത ഹർജിയിലാണ് ചാലക്കുടിയിലുള്ള ധനകേന്ദ്ര കറീസ് ആൻഡ് ലോൺസ് (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 7000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് പോൾസൺ ചേർന്നത്. തുടർന്ന് കുറി വിളിക്കുകയായിരുന്നു. മതിയായ സെക്യൂരിറ്റി നൽകുവാൻ തയ്യാറായിട്ടും കുറി സംഖ്യ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. ജോൺസന് ഇത് മൂലം സംഭവിച്ച Read More…

Court Kerala News

9 തവണ കേടുപാടുകൾ സംഭവിച്ചു; ടിവിയുടെ വിലയും പലിശയും നൽകാൻ വിധി

ടിവിയുടെ തകരാറുകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ. വി. സി ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 29,500 രൂപ നൽകിയാണ് ഷാജൻ ടിവി വാങ്ങിയത്. ടിവി വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടിവിയിൽ ചിത്രം കാണാൻ കഴിയാത്ത അവസ്ഥ വന്നു. പരാതിപ്പെടുമ്പോൾ ടെക്നീഷ്യൻ വന്ന് റിപ്പയർ ചെയ്യുകയും വൈകാതെ തകരാർ ആവർത്തിക്കുകയുമായിരുന്നു. ഒമ്പത് തവണയാണ് ഇങ്ങനെ Read More…

Kerala News

ന്യൂനതകളുള്ള മുറി വാടകക്ക് നൽകി,ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് എതിരെ വിധി: പരാതിക്കാരന് 20000 രൂപ നൽകണം

ന്യൂനതകളുള്ള മുറി വാടകക്ക് നൽകി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കോഴിക്കോടുള്ള അഡ്വ.പി. ചാത്തുക്കുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കെതിരെ വിധിയായത്. ചാത്തുക്കുട്ടി 600 രൂപ വാടക നൽകി ഗുരുവായൂരിലുള്ള പാഞ്ചജന്യം ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. മുറി തുറന്ന് കണ്ടപ്പോൾ താമസിക്കുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ടോയ്ലറ്റിലുണ്ടായിരുന്ന യൂറോപ്യൻ ക്ളോസറ്റിന് സീറ്റ് കവർ ഉണ്ടായിരുന്നില്ല. പരാതിപ്പെട്ടപ്പോൾ മറ്റൊരു മുറി അനുവദിച്ചു നൽകി. ഈ മുറിയിലും താമസിക്കുവാൻ ഏറെ Read More…

Business Court Kerala Law News

അനുയോജ്യമല്ലാത്ത കുർത്ത, വിലയും നഷ്ടവും നൽകുവാൻ വിധി

അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്ത് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് ട്രിച്ചൂർ (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. സീന, ഭർത്താവിന് വേണ്ടി ഒരു കുർത്ത വാങ്ങിച്ചിരുന്നു. എന്നാൽ കുർത്ത എടുക്കുമ്പോൾ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ല. കൊണ്ടുപോയി നോക്കി പാകമാകാത്ത പക്ഷം മാറ്റിയെടുക്കുവാൻ കഴിയുമോ എന്ന് ചോദിച്ചതിൽ Read More…

Court Kerala News

തയ്യൽ മെഷീൻ തകരാർ: വനിത സംരഭകർക്ക് അനുകലമായി 1,787,50 രൂപയും പലിശയും നൽകാൻ വിധി

തയ്യൽ മെഷീൻ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം ഇടശ്ശേരിയിലുള്ള ഡ്രീംസ് ഗാർമെൻ്റ് യൂണിറ്റ് ഉടമസ്ഥ സുജ എം.എസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലുള്ള മെഹേല മെഷീൻസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. സുജ 1,437,50 രൂപ നല്കിയാണ് തയ്യൽ മെഷീൻ വാങ്ങിയത്. വാഗ്ദാനം ചെയ്തത് പോലെ മെഷീൻ ഉപയോഗിച്ച് തുന്നുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. നിരന്തരം നൂൽ പൊട്ടിപ്പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എതിർകക്ഷിയോട് പരാതിപ്പെടുമ്പോൾ ടെക്നീഷ്യനെ വിടുകയും Read More…

Business Kerala News

മോൾഡ് നിർമ്മിച്ച് നല്കിയതിൽ അപാകത: സംരംഭകന് 125000 രൂപയും പലിശയും നൽകാൻ വിധി

മോൾഡ് നിർമ്മിച്ച് നല്കിയതിലെ അപാകതകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊച്ചിയിൽ മുല്ലശ്ശേരിൽ വീട്ടിൽ ജോയ് എബ്രാഹം ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ അത്താണിയിലെ കൊച്ചിൻ ഡൈസ് ഏൻഡ് മോൾഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെ ഇപ്രകാരം വിധിയായത്. ജോയ് എബ്രാഹം വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിനാണ് മോൾഡുകൾ നിർമ്മിക്കാൻ എതിർകക്ഷികളെ ഏല്പിച്ചത്. എതിർകക്ഷികൾ നിർമ്മിച്ച് നല്കിയ മോൾഡുകൾ ഉപയോഗക്ഷമമല്ലായിരുന്നു. ഒ എച്ച് എൻ എസ് സ്റ്റീൽ ഉപയോഗിച്ചാണ് മോൾഡുകൾ നിർമ്മിച്ച് നല്കാമെന്നേറ്റിരുന്നത്. Read More…

Court Kerala News

മൊബൈൽ ഫോണിന് തകരാർ; വിലയും 9% പലിശയും കൂടി 10,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി

തൃശൂർ: മൊബൈൽ ഫോണിലെ നിരന്തര തകരാറിനെ തുടർന്ന് നൽകിയ ഹർജിയിൽ പരാതിക്കാരന് അനുകൂലമായി വിധി. ചാലക്കുടി തീതായിൽ വീട്ടിൽ വിപിൻ വർഗ്ഗീസ് സമർപ്പിച്ച ഹർജിയിലാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചിയിലെ ടി വി എസ് ഇലക്ട്രോണിക്സ് എച്ച് ടി സി സർവീസ് സെന്റർ മാനേജിങ് ഡയറക്ടർക്കും ഹരിയാനയിലെ എച്ച് ടി സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്കുമെതിരെയാണ് കേസ്. 12,900 രൂപയ്ക്കാണ് വിപിൻ വർഗ്ഗീസ് മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ ഫോൺ വാങ്ങിയതിനു പിന്നാലെ സ്ക്രീനിൽ Read More…

Kerala News

‘ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുനിര്‍ത്താനാകില്ല’; ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുനിര്‍ത്താനകില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍. മലപ്പുറം ചുങ്കത്തറ സ്വദേശി നല്‍കിയ പരാതിയില്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് ഉത്തരവ്. ഇന്‍ഷ്യുറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്കു നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. 2024 സെപ്റ്റംബര്‍ 18 നാണ് ചുങ്കത്തറ സ്വദേശി കോയക്കുട്ടിയുടെ മകന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി നടത്തിയത്. സെപ്റ്റംബര്‍ 19 ന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു. ചികിത്സക്ക് അഡ്വാന്‍സ് ആയി Read More…

Court Kerala News

ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ നേരത്തെ ഉപഭോക്തൃകോടതിയിൽനിന്ന് വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമപ്രകാരം Read More…