ലോകമാകെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ 5-ന് തീയറ്ററുകളിൽ എത്തും. ആദ്യഭാഗത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം അല്ലു അർജുൻ നായകനായെത്തുന്ന രണ്ടാം ഭാഗം വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും ട്രേഡ് സർകിളുകളും. ചിത്രത്തിന്റെ പ്രമോഷനുകൾക്കായി നവംബർ 27-ന് അല്ലു അർജുൻ കൊച്ചിയിലെത്തും. ട്രെയിലറിലെ ‘പുഷ്പ ഇനി നാഷണൽ അല്ല, ഇന്റർനാഷണൽ!’ ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. Read More…
Tag: kochi
മെസിയും അര്‍ജ്ജന്റീനയും കേരളത്തിലേക്ക്; കൊച്ചിക്ക് പ്രഥമ പരിഗണന, സൗഹൃദ മത്സരം അടുത്ത വര്‍ഷം
തിരുവനന്തപുരം: ഫുട്ബോള് ഇതിഹാസതാരം ലയണല് മെസിയും അര്‍ജ്ജന്റീന ദേശീയ ടീമും അടുത്ത വര്‍ഷം കേരളത്തില്‍ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. അര്‍ജ്ജന്റീന ഫുട്ബോള് ടീം ഇതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മത്സരത്തിന്റെ തീയതികള്‍ സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളില്‍ എഎഫ്എ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ചെലവുകള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. കൊച്ചിയിലാണ് Read More…
കോവളം മുതൽ മാട്ടുപ്പെട്ടി വരെ: സീ പ്ലെയിന് സർവീസ് കൊച്ചിയിൽ തുടക്കം കുറിച്ചു
കൊച്ചി: അരമണിക്കൂർ കൊണ്ട് മാട്ടുപ്പെട്ടിയിലെത്തിയ ആദ്യ സീ പ്ലെയിന് ബോൾഗാട്ടിയിൽ വാട്ടർ സല്യൂട്ടോടെ വമ്പിച്ച വരവേൽപ്പ് . കരയിലും വെള്ളത്തിലും പറന്നിറങ്ങാനാകുന്ന ഈ ആംഫീബിയൻ വിമാന സർവീസ്, കോച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാറിന്റെ “ഉഡാൻ” പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി, പ്രാദേശിക ടൂറിസം മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എയർ Read More…
കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; കേരളത്തിൽ സീപ്ലെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു, തിങ്കളാഴ്ച തുടക്കം
തിരുവനന്തപുരം: വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്ന സീപ്ലെയിൻ സർവീസ് കേരളത്തിൽ യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചക്ക് വഴിയൊരുക്കുന്ന ഈ സർവീസ് തിങ്കളാഴ്ച തുടക്കമാകും. 11 ന് രാവിലെ 9.30ന് കൊച്ചി കെടിടിസി ബോള്ഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിർവഹിക്കും. ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന സീപ്ലെയിൻ സർവീസ്, കേരളത്തിലെ വിമാനത്താവളങ്ങളെയും പ്രധാന ജലാശയങ്ങളെയും തമ്മിൽ കൂടുതൽ നന്നായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. Read More…
ഐഎസ്എൽ മാച്ചിനോട് അനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണങ്ങൾ; മെട്രോ സർവീസും വർദ്ധിപ്പിച്ചു
കൊച്ചി: കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പകൽ രണ്ടുമുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. വടക്കൻ ജില്ലകളിൽനിന്ന് വരുന്നവർക്ക് ആലുവ മണപ്പുറം പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ വഴിയാണ് സ്റ്റേഡിയത്തിലെത്താനുള്ള നിർദേശം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലും കയറി ഇരുമ്പനം-സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനം പാർക്ക് ചെയ്യാം. ആലപ്പുഴയിൽനിന്ന് വരുന്നവർക്ക് Read More…





