Kerala News Politics

മേയർ കാലത്തെ വികസനം വോട്ടാക്കാൻ രാജൻ ജെ. പല്ലൻ; പച്ചക്കറി-മത്സ്യ മാർക്കറ്റുകളിൽ ആവേശകരമായ സ്വീകരണം

തൃശൂർ : നഗരത്തിലെ പ്രധാന പച്ചക്കറി-മത്സ്യ മാർക്കറ്റുകളിൽ വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ. ഇന്ന് (2026 മാർച്ച് 24) പുലർച്ചെ മാർക്കറ്റിലെത്തിയ അദ്ദേഹം വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ട് പിന്തുണ തേടി. തൃശൂർ കോർപ്പറേഷൻ മേയറായിരുന്ന കാലയളവിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. പതിറ്റാണ്ടുകളായി മാർക്കറ്റിൽ അനുഭവിച്ചിരുന്ന ദുസ്സഹമായ ചെളിക്കും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കണ്ടത് രാജൻ ജെ പല്ലൻ കോർപ്പറേഷൻ മേയർ ആയിരുന്ന കാലത്തായിരുന്നു. മാർക്കറ്റിൻ്റെ അടിത്തട്ട് ഉയർത്തി Read More…

Kerala News Politics

കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി രാജൻ ജെ പല്ലൻ

തൃശൂർ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാജൻ ജെ. പല്ലൻ മുൻ മുഖ്യമന്ത്രിയായ കെ കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെയാണ് മുരളി മന്ദിരത്തിലെത്തി രാജൻ ജെ പല്ലൻ പുഷ്പാർച്ചന ചെയ്തത്. ഇന്നലെയാണ് രാജൻ ജെ പല്ലൻ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചത്. തൃശൂർ മണ്ഡലത്തിൽ ഇന്ന് മുതൽ തന്നെ ആവേശകരമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാക്കളുടെ Read More…