ഖേത് ബച്ചാവോ അഭിയാൻ, ഭാരത സർക്കാരിൻ്റെ കൃഷി – കർഷക ക്ഷേമ മന്ത്രാലയം 2026 ജൂൺ 1 മുതൽ ജൂൺ 30 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന തീവ്ര പ്രചാരണ പരിപാടിയാണ്. മണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുക, സന്തുലിതമായ വളപ്രയോഗം പ്രോത്സാഹിപ്പിക്കുക, മണ്ണ് പരിശോധനാ അടിസ്ഥാനത്തിലുള്ള പോഷക പരിപാലനം നടപ്പിലാക്കുക, സുസ്ഥിര കൃഷിരീതികൾ പ്രചരിപ്പിക്കുക എന്നിവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. രാസവളങ്ങളുടെ അമിതവും അസന്തുലിതവുമായ ഉപയോഗം മൂലം കൃഷിയിടങ്ങൾക്കുണ്ടാകുന്ന ദോഷഫലങ്ങളിൽ നിന്ന് മണ്ണിനെയും കൃഷിയിടങ്ങളെയും Read More…
Tag: suresh gopi
തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി
മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ആഘോഷം മാത്രമായി ചെയ്യാനാണ് തീരുമാനം. ചെറിയ രീതിയില്‍ മാത്രമാക്കി കുടമാറ്റവും നടത്തും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഉന്നതതല യോഗത്തിലാണ് പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന ധാരണയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദുരന്തബാധിതരേയും കുടുംബാംഗങ്ങളേയും മറക്കാന്‍ കഴിയില്ലെന്ന് Read More…
വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് സുരേഷ് ഗോപി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അന്തരിച്ച മണികണ്ഠൻ്റെയും ബിജീഷിൻ്റെയും വീടുകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും അവരുടെ കണ്ണുനീരിന് മുന്നിൽ വാക്കുകൾ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. അതെസമയം ഇത്തവണ പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന തീരുമാനമായി. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ തങ്ങളുടെ പൂരം വെടിക്കെട്ട് ഒഴിവാക്കിയതായി അറിയിച്ചു. മുണ്ടത്തിക്കോട് ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് ഇരു ദേവസ്വങ്ങളുമെത്തിയത്.
തൃശൂരില്‍ നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് സുരേഷ് ഗോപി
തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് പാര്‍ലമെൻ്റ് അംഗം സുരേഷ് ഗോപി. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയിരിക്കുന്നത്. 23.5 ലക്ഷം രൂപ ചെലവില്‍ ഔട്ട് ഡോര്‍ ജിം ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, കുടിവെള്ള സൗകര്യം, എന്നിവ പ്രധാന സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ മേഖലകളിലെ വികസന പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതിൻ്റെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന് കീഴില്‍ മൊബൈല്‍ Read More…
ട്രെയിനിന് കല്ലെറിയുന്നവരെ പൂട്ടാന്‍ കര്‍ശന നിയമം കൊണ്ടുവരും: സുരേഷ് ഗോപി
ട്രെയിനിന് നേരെ കല്ലെറിഞ്ഞ് അതിക്രമം കാണിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന വിദ്യാര്‍ത്ഥിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിദ്യാര്‍ത്ഥിക്ക് ധനസഹായം നല്‍കുന്ന കാര്യത്തെ കുറിച്ച് പറയാനാകില്ലെന്നും എന്നാല്‍ കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ വിരിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുവായിരിലേക്ക് ഇനി അമൃത് ഭാരത് പാസഞ്ചർ ട്രെയിൻ സർവീസ്
ഗുരുവായിരിലേക്ക് ഇനി അമൃത് ഭാരത് പാസഞ്ചർ ട്രെയിൻ സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫിന് പിന്നാലെ തൃശൂരിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. തൃശൂർ – ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിൽ രാവിലെ എത്തിയ സുരേഷ് ഗോപിക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ Read More…
ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര്‍ നാരായണനും
തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര്‍ നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്‌കാരികം, ചരിത്രം ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറന്‍മുള പൊന്നമ്മ, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാര്‍, Read More…
വികസിത തൃശൂർ മാനിഫെസ്റ്റോയ്ക്ക് ഊർജം: മൂന്ന് കേന്ദ്രമന്ത്രിമാരുമായി നിർണ്ണായക ചർച്ചകൾ; തൃശൂരിന് മുൻതൂക്കം ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി
തൃശൂരിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ ‘വികസിത തൃശൂർ മാനിഫെസ്റ്റോ’ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഡൽഹിയിൽ മൂന്ന് നിർണ്ണായക മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. തൃശൂരിന്റെ വികസനരേഖയ്ക്ക് കേന്ദ്രതലത്തിൽ മുൻതൂക്കം നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചു. ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായ നിർമ്മല സീതാരാമന് മാനിഫെസ്റ്റോ സമർപ്പിച്ചു. തൃശൂരിലെ അടിസ്ഥാന സൗകര്യ വികസനം, സംരംഭകത്വം, സമഗ്ര വികസന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ കേന്ദ്ര ഫണ്ടും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുന്നതിൽ ഈ മന്ത്രാലയത്തിന്റെ പങ്ക് നിർണ്ണായകമാണ്. Read More…
തൃശ്ശിവപേരൂർ വികസന പൂരംവികസന രേഖ പ്രകാശനം
എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ വികസനരേഖ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി പ്രകാശനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോക്കബ് അധ്യക്ഷത വഹിച്ചു. വികസനരേഖ വീഡിയോ പ്രകാശനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ശ്രീമതി ശോഭ സുരേന്ദ്രൻ, എം ടി രമേശ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ, Read More…
തൃശ്ശൂർ മേയർ എം കെ വർഗീസ് ബിജെപിയിലേക്ക് സൂചന നൽകി സുരേഷ് ഗോപി
തൃശ്ശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായി മന്ത്രി നടത്തുന്ന ഗ്രാമങ്ങളിലെ കലുങ്ക് സംവാദത്തിലും നഗരങ്ങളിലെ എസ് ജി കോഫി ടൈംസിലുമാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഞായറാഴ്ച തൃശ്ശൂർ നഗരത്തിൽ നടത്തിയ കോഫി ടൈംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് Read More…









