പാലക്കാട്: പാലക്കാട് കല്ലടിക്കോട് ദേശീയപാതയിൽ ലോറി ഇടിച്ച് നാല് വിദ്യാർത്ഥികൾ മരിച്ച ദാരുണ സംഭവത്തിൽ, അശാസ്ത്രീയ റോഡ് നിർമാണം ഉന്നയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ശക്തമായ വിമർശനം നടത്തി. ദേശീയപാതയുടെ ഡിസൈൻ പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി കോണ്ട്രാക്ടർമാർ ചെയ്യുന്നുവെന്നും ഇത് അപകടങ്ങൾക്കും മരണക്കളിക്കുമുള്ള കാരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് നിർമ്മിക്കേണ്ട സ്ഥലത്ത് നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കാതെ റോഡ് ഡിസൈൻ ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.അപകട സാധ്യതയുള്ള ബ്ലൈൻഡ് സ്‌പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് നൽകാൻ Read More…
Tag: K B Ganesh kumar
പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേഷ് കുമാറും ആത്മയും
തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമാണെന്ന് പറഞ്ഞ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും രംഗത്ത്. സീരിയൽ മേഖലക്കായി പ്രേംകുമാർ എന്ത് ചെയ്തുവെന്നും ചോദിച്ച് ഇരുവരും കുറ്റപ്പെടുത്തി. പ്രേംകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് നടത്തിയ വിവാദ പരാമർശത്തിലാണ് പ്രശ്‌നം ഉയർന്നത്. “ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “സിനിമയും സീരിയലും ഒരു വലിയ ജനസമൂഹത്തെ സ്വാധീനിക്കുന്നു. കല സൃഷ്ടിക്കുന്നവർക്ക് ഇത് പാളിപ്പോയാൽ സമൂഹത്തെ Read More…
കെ.എസ്.ആർ.ടി.സിയിൽ 500 രൂപയ്ക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാം: മന്ത്രി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി. 500 രൂപയ്ക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളിൽ ഒരു ദിവസം ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾ രാവിലെ പുറപ്പെടുകയും, വൈകിട്ട് തിരികെ എത്തുകയും ചെയ്യും. ആധുനിക രീതിയിൽ വ്യവസായങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകർ സേവനം നൽകുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കായി ഈ സേവനം Read More…
നാട്ടിക ലോറി അപകടത്തിൽ കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി. ഉറങ്ങിക്കിടന്നവരുടെ മേൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിർഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെ കേസെടുക്കും. നിലവിൽ വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകൾ തകർത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക Read More…
കെഎസ്ആർടിസി ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ ശ്രമിക്കും: ഗണേഷ് കുമാർ
ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാൻ സാധിക്കുന്നത്. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സമയത്തിന് Read More…
കെഎസ്ആർടിസി ബസുകളിൽ ഇനി കയ്യിൽ കാശില്ലെന്ന് ആശങ്ക വേണ്ട; ഡിജിറ്റൽ പേമെന്റ് സംവിധാനം
തിരുവനന്തപുരം: കയ്യിൽ കാശില്ലാത്തതിൽ ആശങ്കപ്പെടാതെ ഇനി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം! ഡെബിറ്റ് കാർഡുകളിലൂടെയും യുപിഐ ആപ്പുകളിലൂടെയും ഇനി ടിക്കറ്റ് എടുക്കാം. ചലോ ആപ്പുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലയിലെ ചില ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിനെ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി വിവിധ ബാങ്കുകളുടെ ആപ്പുകളിലൂടെയും യാത്രക്കാർക്ക് ടിക്കറ്റ് തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ബസുകളുടെ തത്സമയ വിവരങ്ങൾ ചലോ Read More…
ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍
കേരളത്തിൽ കാറുകളിൽ കുട്ടികളെ ഇരുത്താൻ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കേരളത്തിൽ ചൈൽഡ് സീറ്റുകൾ സുലഭമല്ലാത്തതിനാൽ ഇത്തരമൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്.14 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നാണ് നിർദ്ദേശം. കുട്ടികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് അവരുടെ സുരക്ഷക്ക് വേണ്ടിയാണ്. .മോട്ടോർ വെഹിക്കിൾ ആക്ടിലെ നിർദ്ദേശങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ളതാണ്. നിലവിൽ ഇതിനെ കർശനമായി നടപ്പാക്കില്ല,” മന്ത്രി പറഞ്ഞു.







