ട്രെയിനിന് നേരെ കല്ലെറിഞ്ഞ് അതിക്രമം കാണിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന വിദ്യാര്‍ത്ഥിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിദ്യാര്‍ത്ഥിക്ക് ധനസഹായം നല്‍കുന്ന കാര്യത്തെ കുറിച്ച് പറയാനാകില്ലെന്നും എന്നാല്‍ കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ വിരിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tag: kerala election
പദ്മജ വേണുഗോപാലിന് പിന്തുണ ശക്തമാക്കി തൃശ്ശൂരിൽ ജനകീയ മുന്നണിയുടെ കൺവെൻഷൻ
തൃശ്ശിവപേരൂർ ജനകിയ മുന്നണി എൻഡിഎ തൃശ്ശൂർ നിയോജക മണ്ഡലം സ്ഥാനാർഥി പദ്മജ വേണുഗോപാലിൻ്റെ വിജയത്തിന് വേണ്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി. ചടങ്ങിൽ തൃശൂർ നിയോജകമണ്ഡലത്തിലെ 350 ഓളം പ്രവർത്തകർ പങ്കെടുത്തു. മഹാരാഷ്ട്ര എംഎൽഎ സി ശ്രീകാന്ത് ഭാരതി ഉൽഘാടനം ചെയ്തു. മുന്നണി ചെയർമാൻ സുരേഷ് കുഴുപ്പിള്ളിയാണ് അധ്യക്ഷത വഹിച്ചത്. ജില്ല കൺവീനർ രാജീവ് പേരമംഗലത് ഹാരം അണിയിച്ചു പദ്മജ വേണുഗോപലിനെ സ്വീകരിച്ചു. ബി. ജെ. പി ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ. ഹരി, Read More…
മതിയായ രേഖകളില്ലാത്ത 71,51,950 രൂപ പിടിച്ചെടുത്തു
കോഴിക്കോട് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 71,51,950 രൂപ പിടികൂടി. മാർച്ച് 29, 30 ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ (മാര്‍ച്ച് 29) കുറ്റ്യാടി മണ്ഡലത്തില്‍ നിന്ന് 2,52,450 രൂപ, നാദാപുരം -5,00,000 രൂപ, കൊയിലാണ്ടി -2,00,000 രൂപ, കുന്ദമംഗലം -19,93,250 രൂപ, കോഴിക്കോട് സൗത്ത് -9,35,000 രൂപ, എലത്തൂര്‍ – 18,16,750 രൂപ, തിരുവമ്പാടി -1,20,000 രൂപ, പേരാമ്പ്ര -3,99,000 രൂപ, Read More…
നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിൻ്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഹോം വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ്, ഇവിഎം കമീഷനിങ്, ക്രമസമാധാനം, തിരഞ്ഞെടുപ്പ് ആപ്പുകളായ സുവിധ പോര്‍ട്ടല്‍, സി-വിജില്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റാലികള്‍, പൊതുയോഗം, ലൗഡ് സ്പീക്കര്‍ ഉപയോഗം തുടങ്ങിയവക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ആദ്യം സുവിധ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സുവിധ ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകള്‍, Read More…
തൃശൂരില്‍ വന്‍ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശഭരിതമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. തൃശൂരില്‍ ഇന്ന് വൈകീട്ട് നടന്ന റോഡ് ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്തത്. പാലക്കാട് കോട്ട മൈതാനത്ത് വെച്ച് നടന്ന ചടങ്ങിന് ശേഷം ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സിസി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെകെ അനീഷ് കുമാര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തി മോദിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. Read More…
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിലെത്തി പ്രധാനമന്ത്രി
കേരള നിയമസഭ തെരഞ്ഞെടുപ്പിന് തൃശൂരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വരാജ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎയുടെ റോഡ് ഷോയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. പാലക്കാട് കോട്ടമൈതാനത്ത് വെച്ച് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നു. അതിലും പ്രധാനമന്ത്രി പങ്കാളിയായി. കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ കോളേജിലുള്ള ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി പിന്നീട് കാര്‍ മാര്‍ഗമായിരിക്കും ഗ്രൗണ്ടിലേക്ക് എത്തുക. തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് മോദിയുടെ റോഡ് ഷോ ആരംഭിക്കും. തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥി സിസി മുകുന്ദനും Read More…
കേരള തെരഞ്ഞെടുപ്പ്: പാലക്കാടെത്തി പ്രധാനമന്ത്രി
ഡീല്‍ ആരോപണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെയായി മാറി മാറി വന്ന യുഡിഎഫും എല്‍ഡിഎഫും കേരള ജനതയെ കൊള്ളയടിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് ബിജെപി കോണ്‍ഗ്രസിനൊപ്പമാണ് എന്ന്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പറയുന്നു കമ്മ്യൂണിസ്റ്റുകാരുടെ കൂടെയാണ് ബിജെപി എന്ന്. ഇതില്‍ നിന്നും ഒരു കാര്യ മനസിലാക്കാം. ബിജെപി ഒരു ടീമായി മാറിയിരിക്കുന്നു. ഇരുമുന്നണികോളും ബിജെപിയെ ഭയക്കുന്നത് കൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മുന്‍ സര്‍ക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം ഉണ്ടാകും. ബിജെപി Read More…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പ്രധാനമന്ത്രി കേരളത്തിലെത്തും
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. എന്‍ഡിഎ ക്യാമ്പിന് ആവേശം പകരാനായി നാളെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടാകും. തൃശൂരില്‍ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി പാലക്കാട് റാലിയില്‍ അഭിസംബോധന ചെയ്യും.അതിന് ശേഷം ഏപ്രില്‍ 4നു പാലായിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പ്രചാരണം ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, എസ് ജയശങ്കര്‍ എന്നിവരും കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ Read More…
കേരളത്തിൻ്റെ വികസന സ്വപ്നങ്ങളും കോൺഗ്രസ്-ഇടതുപക്ഷ രാഷ്ട്രീയ ഒത്തുകളികളും
കേരള രാഷ്ട്രീയത്തിൽ ബിജെപി കൈവരിച്ചുകൊണ്ടിരിക്കുന്ന അവിശ്വസനീയമായ കുതിച്ചുചാട്ടം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ ഭയപ്പെടുത്തിയിരിക്കുകയാണ്. വികസനത്തിൻ്റെ പുതിയ പാതകൾ തുറന്നുകൊണ്ട് ജനഹൃദയങ്ങളിലേക്ക് ഭാരതീയ ജനതാ പാർട്ടി കടന്നുചെല്ലുമ്പോൾ, അതിനെ പ്രതിരോധിക്കാൻ കോൺഗ്രസും സി.പി.എമ്മും ഉന്നയിക്കുന്ന ‘ഡീൽ’ ആരോപണങ്ങൾ വെറും രാഷ്ട്രീയ പാപ്പരത്തമാണ്. കെ.സി. വേണുഗോപാലിനെപ്പോലുള്ള നേതാക്കൾ തൃശൂരിനെ കേന്ദ്രീകരിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യത്തിൽ സ്വന്തം അസ്തിത്വം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന പദ്ധതികൾ ഓരോ സാധാരണക്കാരൻ്റെയും വീട്ടുമുറ്റത്ത് എത്തുമ്പോൾ, അത് തടയാൻ Read More…
നിയമസഭ തിരഞ്ഞെടുപ്പ്: അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വീസുകളില്‍ ഏര്‍പ്പെട്ട ജില്ലയിലെ വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. വോട്ടിങ് മെഷിന്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങളാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററുകളാക്കുക. വരണാധികാരികള്‍ അവരുടെ നിയോജക മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കണം. വെബ്കാസ്റ്റിങ്, വീഡിയോഗ്രഫി എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാര്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യം Read More…










