Kerala News

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും- മന്ത്രി എ. കെ ശശീന്ദ്രൻ;   വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. തൃശ്ശൂർ പൂരം  നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ്  ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാൻ ഉള്ള സ്വകര്യമൊരുക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികൾക്കും സ്വീകാര്യമായ നിർദ്ദേശങ്ങൾ Read More…

Kerala News

തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്; സുരക്ഷയ്‌ക്ക് പ്രത്യേക പ്രാധാന്യം

തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വകുപ്പ് മേധാവികളും ദേവസ്വം അധികൃതരും യോഗം ചേര്‍ന്നു. പൂരത്തിന്റ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന നാലാമത്തെ യോഗമാണ് ഇത്, ആദ്യത്തെ യോഗം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച്‌ 1 ന് ഓൺലൈൻ ആയി നടന്നു. ഈ വർഷത്തെ പൂരം കൂടുതൽ ആളുകൾക്ക് ആസ്വദിക്കാനായി സുരക്ഷക്ക് മുന്‍തൂക്കം നല്‍കി അതിഗംഭീരമായി നടത്താനാണ് തീരുമാനം. പതിനെണ്ണായിരം പേര്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ എല്‍ഇഡി Read More…

Kerala News

തൃശൂര്‍ പൂരം വിളംബരത്തിന് ഇക്കുറിയും  എറണാകുളം ശിവകുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണയും വിളംബരചുമതല ഏറ്റെടുക്കുന്നത് എറണാകുളം ശിവകുമാറാണ്. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പന്‍ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. മേയ് 5ന് വിളംബരവും, മേയ് 6ന് പൂരവും ആയിരിക്കും. ബോര്‍ഡ് അംഗങ്ങളുടെയും ഘടകക്ഷേത്രങ്ങളുടെയും യോഗത്തിലാണ് ശിവകുമാറിനെ വീണ്ടും തെരഞ്ഞെടുത്തത്. തുടർച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ ഈ ദൗത്യം നിര്‍വഹിക്കുന്നത്. നേരത്തെ ഈ ചുമതല ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുവരികയായിരുന്നു. വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ശിവകുമാറിലേക്ക് ഉത്തരവാദിത്തം മാറുകയായിരുന്നു. കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് Read More…

Kerala News

തൃശൂർ പൂരത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം നിർബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം സുരക്ഷയോടുകൂടി സംഘടിപ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തന്നെയായിരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാണ് പൂരം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് വിജു ഏബ്രഹാമുമടങ്ങിയ ഡിവിഷൻ ബെഞ്ച് ചേർന്നുള്ള ഹർജികളിൽ ആണ് നിര്‍ദേശങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആചാരപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പൂരം നടത്തപ്പെടുകയെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. മൂന്നു ദേവസ്വങ്ങളും തമ്മിൽ ഏകോപനത്തോടെ Read More…

Kerala News

തൃശൂർ പൂരം പ്രൗഢിയോടെ നടത്തും; ആശങ്ക വേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ

തൃശൂർ: തൃശൂര്‍ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെസോ പ്രതിനിധികൾ എന്നിവർ പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. തൃശൂർ പൂരം മെയ് 6ന് നടക്കും. സാമ്പിൾ വെടിക്കെട്ട് മെയ് 4ന് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ നിർദേശത്തെ തുടർന്ന് വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാൻ Read More…

Kerala News

ത്യശ്ശൂർ പൂരത്തിൻ്റെ മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി

മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന് മൂൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി . പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ,ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്‌നം രമ്യമായി Read More…

Kerala News

ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ

തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂര എഴുന്നള്ളിപ്പുകൾ നടത്താൻ സാധ്യമല്ലെന്ന് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു. അതേസമയം, മൃഗസ്നേഹികളുടെ സംഘടനകൾ ഇതിനെതിരെ തടസ ഹർജിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ആന എഴുന്നള്ളിപ്പിനുള്ള ഇളവ് തേടി നൽകിയ Read More…

Kerala News

തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ട സാഹചര്യം; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി ദേവസ്വങ്ങള്‍

തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു. ഹൈക്കോടതി നല്‍കിയ പുതിയ നിർദേശങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ സാദ്ധ്യമല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഡിസംബര്‍ 8-ന് ജില്ലാതല പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ തീരുമാനം വൈകാതെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Kerala News

പൂരം കലക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനും മാത്രം – അഡ്വ കെ.കെ അനീഷ് കുമാർ

തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ഇടത് സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം എന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ് കുമാർ. നൂറ്റാണ്ടുകളായി മലയാളികളുടെ അഭിമാനമായി ആഘോഷിക്കുന്ന തൃശൂർ പൂരം നടത്തുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച തിരുവമ്പാടി ദേവസ്വത്തെ അവഹേളിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.പോലീസുദ്യോഗസ്ഥർ പൂരം തടസപ്പെടുത്തിയതിന് ജനലക്ഷങ്ങൾ സാക്ഷികളാണ്. ആ സമയത്ത് ഇടപെടാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ പച്ചക്കള്ളം കോടതിയിൽ ബോധിപ്പിക്കുകയാണ്.ഇത് Read More…

Kerala News Politics

പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ തെരുവിലിറങ്ങും : വി.മുരളീധരൻ

തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്‍റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. Read More…