തൃശൂർ: പൂരം വെടിക്കെട്ടിന് പ്രതിസന്ധിയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. വെടിമരുന്ന് സംഭരണശാലയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിലുള്ള അകലത്തിന് പൊതുവായ മാർഗനിർദ്ദേശം നല്കുക മാത്രമാണ് കേന്ദ്രം ചെയ്തിട്ടുള്ളത്.പുറ്റിങ്ങൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളാണിത്. അപകടകരമായ രീതിയിൽ സംഭരണശാലക്ക് തൊട്ടടുത്ത് വെടിക്കെട്ട് നടക്കുന്നയിടങ്ങളിൽ മനുഷ്യ ജീവൻ്റെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. മറിച്ചുള്ള പ്രചരണങ്ങൾ രാഷ്ട്രീയമായ ദുരുദ്ദേശത്തോടെയുള്ളതാണ്.തൃശൂർ പൂരത്തിൻ്റെ കാര്യത്തിൽ ഒരു പ്രതിസന്ധിയുമുണ്ടാകില്ല. പൂരത്തിന് വ്യവസ്ഥയിൽ ഇളവ് Read More…
Tag: BJP
കെ. മുരളീധരനെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചെന്ന് കെ. സുരേന്ദ്രന്‍
ന്യൂഡൽഹി: കെ. മുരളീധരനെ ഒരു ഓട്ടമുക്കാലിനെ പോലെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വന്തം വന്ദ്യമാതാവിനെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച ഒരു തലതിരിഞ്ഞ ചെറുപ്പക്കാരനുവേണ്ടി വോട്ട് പിടിക്കാന്‍ കെ. മുരളീധരന് പോകേണ്ടിവരുന്നുവെന്നത് ആത്മഹത്യാപരമായ നിലപാടാണ്. തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവ് പത്മജ വേണുഗോപാല്‍ ഉയര്‍ന്നു നിന്ന് ചോദ്യം ചെയ്യുമ്പോള്‍ കുനിഞ്ഞ് അടിമയെ പോലെ നില്‍ക്കുകയാണ് കെ. മുരളീധരന്‍. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് പത്മജ Read More…
എല്‍ഡിഎഫ് – യുഡിഎഫ് ഡീല്‍ ഇത്തവണ പൊളിയും: കെ. സുരേന്ദ്രന്‍
ന്യൂഡൽഹി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പ്രതികരിക്കാന്‍ തയ്യാറാകാത്തത് വസ്തുതകളെ അംഗീകരിക്കലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മെട്രോമാന്‍ ഇ. ശ്രീധരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാഫി പറമ്പിലിന് എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. അന്നത്തെ ഡീലിനെക്കുറിച്ച് അറിയുന്ന നേതാവാണയളെന്നും സുരേന്ദ്രന്‍ ദല്‍ഹിയില്‍ പറഞ്ഞു. ഇത്ര Read More…
വയനാട്ടിലെ മത്സരം എന്‍ഡിഎയും യുഡിഎഫും തമ്മില്‍
പൊതുവിഷയങ്ങളില്‍ എല്‍ഡിഫ്-യുഡിഎഫ് ധാരണയുടെ പൊളിച്ചെഴുത്താവും നിയമസഭാ ഉപതെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്‍ കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. നിലപാടില്‍ പിന്നീട് മലക്കംമറിഞ്ഞെങ്കിലും ഈ ധാരണ ഇല്ലാതാവുന്നില്ല. എന്നാല്‍ ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ Read More…
മെട്രോമാന്റെ അനുഗ്രഹം വാങ്ങി പ്രചാരണത്തിന് തുടക്കം കുറിച്ച് സി കൃഷ്ണകുമാർ
പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചാരണ കളത്തിലിറങ്ങി പാലക്കാട് നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സി കൃഷ്ണകുമാറിനെസ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. മലമ്പുഴയിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിക്കായി പ്രവർത്തനം നടത്തിയാണ് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ Read More…
ചേലക്കരയിൽ കെ ബാലകൃഷ്ണൻ ബിജെപി സ്ഥാനാർഥി; സി കൃഷ്ണകുമാർ പാലക്കാട്, നവ്യ ഹരിദാസ് വയനാട്ടില്‍
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ കെ ബാലകൃഷ്ണൻ ബിജെപി സ്ഥാനാർഥിയാകും. പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണകുമാറും വയനാട് പാർലമെന്റ് മണ്ഡലത്തിൽ നവ്യ ഹരിദാസുമാണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്. തൃശൂർ ജില്ലയിലെ തിരുവല്വാമലസ്വദേശിയായ കെ ബാലകൃഷ്ണൻ(48) കൂടാരംകുന്നു വീട്ടിൽ വേശയുടെ ഏക മകനാണ്. 2015 മുതൽ വാർഡ് മെമ്പറായി തുടരുന്ന അദ്ദേഹം 2020 – 2021 ൽ ഭാരതീയ ജനത പാർട്ടി തിരുവല്വാമലയിൽ ചരിത്രവിജയം നേടിയപ്പോൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. 2000 മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. ചെറുതുരുത്തി Read More…
ഉപതിരഞ്ഞെടുപ്പ് ഫലം ഇൻഡി മുന്നണിക്കെതിരായ ജനവിധിയാവും: കെ.സുരേന്ദ്രൻ
കോൺഗ്രസ് മാഫിയകളുടെ പാർട്ടിയായി മാറി ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫലം വരുന്നതോടെ നിയമസഭയിൽ ബിജെപിക്ക് പ്രതിനിധികളുണ്ടാകുമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക. ജനങ്ങളുടെ ശബ്ദം നിയമസഭയിൽ ഉയർന്നുവരേണ്ടതിൻ്റെ ആവശ്യമാണ് പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ മൂന്നാം ബദൽ ഉയർന്നുവരുക തന്നെ ചെയ്യും. കേന്ദ്ര സർക്കാരിൻ്റെ വഖ്വഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് കേരളത്തിൻ്റെ പൊതുവികാരത്തിനെതിരാണ്. ക്രൈസ്തവസഭകളുടെ ആവശ്യം Read More…
പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണം: കെ.സുരേന്ദ്രൻ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള Read More…
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണം, പി പി ദിവ്യക്കെതിരെ നടപടി വേണം – കെ സുരേന്ദ്രൻ
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമെണെന്നും അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ നടപടി വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി Read More…
ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൻഡിഎ സജ്ജം: കെ സുരേന്ദ്രൻ
സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാൻ എൻഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബിജെപി പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് Read More…







