പിവി അൻവറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തയാണിത്. എന്നാൽ ഇന്ന് വൈകുന്നേരം ആണ് നിലപാട് മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതമായത്. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. അൻവർ ഉയർത്തിയ Read More…
Tag: BJP
കള്ളകേസിൽ പുനരന്വേഷണം നടത്തണം ഹനുമാൻ സേന ഭാരത്
ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമ്മരംഗത്ത് പ്രവർത്തിക്കുന്ന ഹനുമാൻ സേനയുടെ ചെയർമാൻ അടക്കമുള്ളവരുടെ പേരിൽ 308 പ്രകാരം ഭീഷണിപ്പെടുത്തി ചാർജ് ചെയ്ത കേസ് പുനരന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് ഹനുമാൻ സേന സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തീവ്രവാദികളും കമ്മ്യൂണിസ്റ്റ് ജിഹാദികളും അഴിമതിക്കാരായ ചില പോലീസുകാരും ചേർന്ന് മുൻപും പല കള്ള കേസുകൾ എടുത്തിട്ടും എല്ലാം കോടതികൾ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി. നിയമപരമായി ഈ കേസിനെ നേരിടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ Read More…
പൂരം കലക്കിയത് ഇടതുപക്ഷം തന്നെ.പോലിസ് റിപ്പോർട്ട് ഗൂഡാലോചന മറച്ച് വെക്കാൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൻ്റെ കുറ്റം പോലീസിൽ മാത്രം ചാർത്തി ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് അന്വേഷണ റിപ്പോർട്ടെന്ന് സംശയിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. പൂരം കലക്കിയത് ഇടത് പക്ഷത്തിൻ്റെ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മന്ത്രിമാരായ രാജനും, കെ.രാധാകൃഷ്ണനും, ബിന്ദുവും, സിപിഐ നേതാവ് സുനിൽകുമാറും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്. അതിൻ്റെ വ്യക്തമായ തെളിവാണ് പൂരം കലക്കാൻ വേണ്ടി പോലീസ് രണ്ട് ദിവസം അഴിഞ്ഞാടിയപ്പോൾ ഇവരെല്ലാം ഒന്നിലും ഇടപെടാതെ എല്ലാത്തിനും മൗനാനുവാദം നൽകിയത്. Read More…
വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ: കെ.സുരേന്ദ്രൻ
കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച Read More…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ആവർത്തിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റതിരഞ്ഞെടുപ്പിലൂടെ സാധിക്കും. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ Read More…
പി.പി മുകുന്ദൻ അനുസ്മരണം നടത്തി.
തൃശ്ശൂർ: ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ പി.പി മുകുന്ദൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബിജെപി മുൻ സംസ്ഥാ അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ അടിത്തറ പാകിയ നിഷ്കാമ കർമ്മയോഗിയാണ് ശ്രീ പി.പി മുകുന്ദനെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, കെ.പി സുരേഷ്, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു
ബിജെപി ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ:ബിജെപി ജില്ലാ കമ്മിറ്റി ഓണാഘോഷം നമോ ഭവനിൽ വെച്ച് നടന്നു. കുമ്മനം രാജേട്ടൻ ഓണാഘോഷ പരിപാടികൾ ചെയ്തു.സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ അനൂപ് ശങ്കർ,കൂടിയാട്ടം കലാകാരൻ ജി വേണു എന്നിവർക്ക് കുമ്മനം രാജശേഖരൻ ഓണക്കോടി നൽകി ആദരിച്ചു. ബിജെപി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പൂക്കള മത്സരവും നടന്നു. എല്ലാവർക്കും ഓണക്കോടിയും ഓണസദ്യയും നൽകിയാണ് ഓണാഘോഷം സമാപിച്ചത്.ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ബി രാധാകൃഷ്ണമേനോൻ, കെ.പി സുരേഷ്, കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ Read More…
പിണറായിയുടെ കൈകൊണ്ടാകും സിപിഎമ്മിന്റെ ഉദകക്രിയ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൈകൊണ്ടാവും സിപിഎമ്മിന്റെ ഉദകക്രിയ നടക്കുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബ്രാഞ്ച് സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനം തുടങ്ങി. ഇനി പാർട്ടി സമ്മേളനം കഴിയുമ്പോൾ എന്താകും അവസ്ഥ എന്ന് കണ്ടറിയേണ്ടി വരും. പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ സിപിഎമ്മിന്റെ അന്ത്യകൂദാശ ആകും സംഭവിക്കുകയെന്ന് ഉറപ്പാണ്. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പിപി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എല്ലാ ആരോപണങ്ങളിൽ നിന്നും തടി തപ്പുകയാണ്. വിശ്വസ്തർ താനറിയാതെ Read More…
‘ഇടതുപക്ഷത്തിന്റെ തിളക്കം, മികച്ച പാർലമെന്റേറിയൻ’; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, മോദി യെച്ചൂരിയെ മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പൊതുവേദികളിൽ എന്നും സ്മരിക്കപ്പെടും എന്ന് പറഞ്ഞു. ‘യെച്ചൂരിയുടെ വിയോഗം ദുഃഖകരമാണ്. അദ്ദേഹം രാഷ്ട്രീയരംഗത്ത് വിപുലമായ ബന്ധങ്ങൾ നിലനിർത്തിയ നേതാവായിരുന്നു. ഈ ദുഃഖനിമിഷത്തിൽ എന്റെ ചിന്തകൾ യെച്ചൂരിയുടെ കുടുംബത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമൊപ്പമാണ്’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
യെച്ചൂരി വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അടിയുറച്ച് ജീവിച്ച വ്യക്തിത്വം: കെ.സുരേന്ദ്രൻ
വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറൽ സെക്രട്ടറിയായി 9 വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളിൽ അടിയുറച്ച് നിൽക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി തവണ കേരളം സന്ദർശിച്ച യെച്ചൂരിക്ക് സംസ്ഥാനത്ത് വലിയ സൗഹൃദ Read More…









