Business Economy India International Kerala News Politics

ബ്രിക്‌സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശനിയാഴ്ച ആരംഭിക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഭാരത് മണ്ഡപത്തിലാണ് നടക്കുന്നത്. സുരക്ഷയ്ക്കായി ഏകദേശം 15,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനികളിലായി പാരാമിലിട്ടറി സേനയെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 500-ലധികം സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെയും മറ്റ് വിവിഐപികളുടെയും വാഹനവ്യൂഹങ്ങൾ കടന്നുപോകുന്ന പ്രധാന പാതകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രവേശനകവാടങ്ങളും സെൻസിറ്റീവ് മേഖലകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഉച്ചകോടിയുടെ Read More…

Agriculture Education Farming Health India International Kerala News Politics

പാരീസിലെ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പാരീസ്: ഫ്രാൻസിലെ പാരീസിൽ നടന്ന ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് തുടക്കമിട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് മോദി നന്ദി അറിയിച്ചു. സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖല ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാല സുസ്ഥിരതയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ആശയത്തിൽ അധിഷ്ഠിതമാണ് ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സമീപനമെന്ന് മോദി വ്യക്തമാക്കി. Read More…

India International News Politics

ബ്രിക്സ് 2026ന് ഇന്ത്യ സജ്ജം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ബ്രിക്സ് 2026ന് ഇന്ത്യ പൂർണമായും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026ലെ ബ്രിക്സ് പ്രവർത്തനങ്ങൾക്കും ഉച്ചകോടിക്കുമുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. “ബ്രിക്സ് 2026ന് എല്ലാം സജ്ജം!” എന്നാണ് മോദി കുറിച്ചത്. 2026ൽ ബ്രിക്സ് കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളത്. വിവിധ ബ്രിക്സ് യോഗങ്ങൾക്കും അനുബന്ധ പരിപാടികൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും.

Agriculture Farming India Kerala News Politics

വ്യാജ വിത്തുകൾ തടയാൻ കർശന നിയമവുമായി കേന്ദ്രം; പുതിയ സീഡ് ആക്ട് ഉടൻ

ന്യൂഡൽഹി: വ്യാജവും മായം കലർന്നതും നിലവാരം കുറഞ്ഞതുമായ വിത്തുകൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ പുതിയ കർശനമായ സീഡ് ആക്ട് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിയമത്തിൻ്റ് കരട് അന്തിമമാക്കുന്നതിന് മുന്നോടിയായി കേന്ദ്ര കാർഷിക-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ സെപ്റ്റംബർ 10ന് ന്യൂഡൽഹിയിലെ കൃഷിഭവനിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വ്യാജമോ നിലവാരം കുറഞ്ഞതോ ആയ വിത്തുകൾ വിൽക്കുന്ന കമ്പനികൾക്കും വ്യാപാരികൾക്കും കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ Read More…

Business Economy India Kerala News Politics

₹10,021 കോടിയുടെ അഞ്ച് റെയിൽവേ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി

ന്യൂഡൽഹി: 10,021 കോടി രൂപ ചെലവിൽ അഞ്ച് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് പുതിയ പദ്ധതികൾക്ക് പച്ചക്കൊടി കാണിച്ചത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. അരക്കോണം–റേനിഗുണ്ട മൂന്ന്, നാല് പാത (77 കി.മീ.), വൈറ്റ്ഫീൽഡ്–ബംഗാരപേട്ട് മൂന്ന്, നാല് പാത (47 കി.മീ.), ഹോസൂർ–ഒമലൂർ ഇരട്ടിപ്പിക്കൽ (147 കി.മീ.), സേലം–കരൂർ–ദിണ്ടിഗൽ ഇരട്ടിപ്പിക്കൽ (159 കി.മീ.), സെക്കന്തരാബാദ്–കാസിപേട്ട് മൾട്ടിട്രാക്കിങ് (110 കി.മീ.) Read More…

Business Economy India International News Politics

വഡോദരയിൽ ₹35,000 കോടിയിലധികം വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ₹35,000 കോടിയിലധികം ചെലവുവരുന്ന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു, ഉദ്ഘാടനം നിർവഹിച്ച് രാജ്യത്തിന് സമർപ്പിച്ചു. 2,800 കിലോമീറ്റർ ദൈർഘ്യമുള്ള ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി രാജ്യത്തിൻ്റെ ഗതാഗത-വാണിജ്യ മേഖലയിലെ നിർണായക നേട്ടമായാണ് വിശേഷിപ്പിച്ചത്. ചരക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനൊപ്പം യാത്രാസമയം, ഇന്ധനച്ചെലവ്, ചരക്ക് നീക്കച്ചെലവ് എന്നിവ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസന പരിപാടിയുടെ ഭാഗമായി വഡോദര നിവാസികൾ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളെയും സേവന മനോഭാവത്തെയും Read More…

Business Economy India News Politics

ഗുജറാത്തിലും മഹാരാഷ്ട്രയിലും ₹35,000 കോടിയിലേറെ വികസന പദ്ധതികൾ; പ്രധാനമന്ത്രി മോദിയുടെ സന്ദർശനം നാളെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 8ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും സന്ദർശനം നടത്തും. വഡോദരയിൽ ₹35,000 കോടിയിലേറെ മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, രാജ്യത്തിന് സമർപ്പിക്കൽ, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിയോടെ വഡോദരയിലെത്തുന്ന മോദി വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിന്റെ (WDFC) 326 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പ്രധാന ഭാഗങ്ങൾ രാജ്യത്തിന് സമർപ്പിക്കും. ₹20,700 കോടിയിലേറെ ചെലവിൽ വികസിപ്പിച്ച ന്യൂ സനന്ദ് (നോർത്ത്)-ന്യൂ മകർപുര, ന്യൂ ഉംബർഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ന്യൂ Read More…

Business Economy India International News Politics

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘകാല സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പാരീസിലെ സ്വാമിനാരായൺ ക്ഷേത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെയും പുതിയ അവസരങ്ങളുടെയും പ്രതീകമായി പാരീസിലെ ഈ ക്ഷേത്രം നൂറ്റാണ്ടുകളോളം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. “സമീപ വർഷങ്ങളിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണ്. എൻ്റെ സുഹൃത്തായ Read More…

Business Economy India International News Politics

എസ്.ആർ.സി.സി പരിപാടിയിലേക്കും തിരിച്ചുമുള്ള മെട്രോ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ശനിയാഴ്ച വൈകിട്ട് ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിലെ (എസ്.ആർ.സി.സി) പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും മടങ്ങിയെത്തിയപ്പോഴും നടത്തിയ മെട്രോ യാത്രയിലെ സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. യാത്രയ്ക്കിടെ സഹയാത്രികരുമായി നടത്തിയ ആശയവിനിമയങ്ങളുടെ ചില നിമിഷങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചത്. “മെട്രോ നിമിഷങ്ങൾ… ഇന്നലെ വൈകിട്ട് എസ്.ആർ.സി.സിയിലേക്കും തിരിച്ചുമുള്ള യാത്രയിലെ സംഭാഷണങ്ങൾ,” എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Education India Kerala News Politics

വിദ്യാർത്ഥി ക്ഷേമത്തിന് അധ്യാപകർ കൂടുതൽ ശ്രദ്ധ നൽകണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനത്തിനപ്പുറം അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും അധ്യാപകർ ശ്രദ്ധ പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാൺ മാർഗിലെ വസതിയിൽ ദേശീയ അധ്യാപക പുരസ്കാര ജേതാക്കളായ 82 അധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചു. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം, അമിതമായ സ്‌ക്രീൻ സമയം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കായിക വിനോദങ്ങൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളെ അമിതമായ മൊബൈൽ ഉപയോഗത്തിൽ നിന്ന് മാറ്റണമെന്നും മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ Read More…