India News

കുംഭമേള:- ഗംഗയിൽ മലിനീകരണം വർദ്ധിക്കുന്നു; കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്നതായി റിപ്പോർട്ട്

പ്രയാഗ് രാജ്: മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ ഗംഗാനദിയിൽ കോളിഫോം ബാക്ടീരിയയുടെ ഉയർന്ന അളവ് കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. നദിയിലെ എല്ലാ ഭാഗങ്ങളിലും ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു. കോടിക്കണക്കിന് തീർഥാടകർ പുണ്യസ്നാനം നടത്തിയ ഗംഗാനദിയിൽ മലിനീകരണ നിരക്ക് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായുള്ള റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചു. 100 മില്ലി ലിറ്റർ ജലത്തിൽ 2500 യൂണിറ്റ് കോളിഫോം ബാക്ടീരിയയാണ് പരമാവധി അനുവദനീയമായ അളവ്, എന്നാൽ പലയിടങ്ങളിലും ഈ പരിധി ലംഘിച്ചതായി യുപി മലിനീകരണ നിയന്ത്രണ Read More…

India News

തിരക്ക് നിയന്ത്രിക്കാന്‍ ‘ഹോള്‍ഡിങ് ഏരിയകള്‍’; ആദ്യഘട്ടത്തില്‍ 60 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നടപടി

ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയകൾ’ സജ്ജമാക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമായ 60 സ്റ്റേഷനുകളിൽ ആദ്യ ഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കും. ഹോൾഡിങ് ഏരിയകൾ വഴി പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുകയും, യാത്രക്കാർക്കുള്ള പ്രവേശനം നിർദ്ദിഷ്ട സമയക്രമമനുസരിച്ച് നടത്തുകയും ചെയ്യും. തങ്ങളുടെ ട്രെയിൻ പുറപ്പെടാനുള്ള സമയത്തിന് തൊട്ടുമുമ്പ് മാത്രമേ യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More…

India News

ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയുന്നതിനാൽ, ഗ്യാനേഷ് കുമാർ ഈ സ്ഥാനത്ത് ചുമതലയേറ്റു.വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും, അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും ഗ്യാനേഷ് കുമാർ പരിചാലിക്കും. കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ Read More…

India News

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രങ്ങളിലും ദർശനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. പ്രയാഗ്രാജിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. ജനുവരി 13-നാണ് മഹാകുംഭമേള ആരംഭിച്ചത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായും വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി 26-ന് മഹാശിവരാത്രിയോടെ കുംഭമേള സമാപിക്കും.

India News

മഹാകുംഭ മേളയിൽ ചരിത്രത്തിലേതിലെ ഏറ്റവും വലിയ ട്രാഫിക് കുരുക്ക്; 300 കിലോമീറ്റർ നീണ്ട ഗതാഗത തടസ്സം

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള ആഘോഷിക്കാൻ എത്തിയ തീർത്ഥാടകർ മണിക്കൂറുകളോളം വാഹന ഗതാഗതക്കുരുക്കിൽ കുടുങ്ങി. 300 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ അകപ്പെട്ടതായാണ് റിപ്പോർട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലരും റോഡുകളെ പാർക്കിംഗ് സ്ഥലങ്ങളാക്കി വാഹനം ഉപേക്ഷിച്ച് മടങ്ങി. മധ്യപ്രദേശ് വഴി എത്തുന്ന തീർത്ഥാടകരുടെ വരവാണ് ഗതാഗത തടസ്സം രൂക്ഷമാക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. 200 മുതൽ 300 Read More…

India News

ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തിന് ശേഷം എഎപിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറ്റം നേടിയതായി വ്യക്തമായി. എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവരൊക്കെ ഇപ്പോഴും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ Read More…

India News

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല് വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ന്യൂഡല്‍ഹി: 2047ല് ലോകത്തെ ശക്തമായ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സമൃദ്ധിയും ആധുനികതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പറഞ്ഞു. ‘ലക്ഷ്മി ദേവി ദരിദ്രരെയും ഇടത്തരം ജനങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മോദി വ്യക്തമാക്കി. ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല് ഇന്ത്യ ഒരു വികസിത രാഷ്ട്രമായിരിക്കും, എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം Read More…

Business India News

ഫെബ്രുവരി 1 മുതൽ യുപിഐ ഇടപാടുകൾ തടസ്സപ്പെടാം; പുതിയ നിർദേശം പ്രാബല്യത്തിൽ

ന്യൂഡൽഹി: യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ കാരക്ടറുകൾ അനുവദിക്കില്ല എന്ന പുതിയ മാർഗ്ഗനിർദ്ദേശം ഫെബ്രുവരി 1, 2025 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. സ്പെഷ്യൽ കാരക്ടറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ റദ്ദാക്കും എന്നതിനാൽ, ഉപയോക്താക്കളും പേയ്‌മെന്റ് സേവനദാതാക്കളും മുൻകരുതൽ സ്വീകരിക്കണമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. പുതിയ ചട്ടങ്ങൾ യുപിഐ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും, ഇടപാടുകളിൽ ഏകീകൃത ക്രമീകരണം ഉറപ്പാക്കുകയും ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്. ട്രാൻസാക്ഷൻ Read More…

India News science

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌പ്ന ദൗത്യമായ സ്‌പാഡെക്‌സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.

India News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു: ഒരു കാലഘട്ടത്തിന്റെ നിറവിരാമം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി, മുതിർന്ന കോൺഗ്രസ് നേതാവ്, പ്രശസ്ത സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ് (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്. 2004 മുതൽ 2014 വരെയുള്ള യുഎപിഎ ഭരണകാലത്ത് തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അടിത്തറ പാകിയ ധനകാര്യമന്ത്രിയായിരുന്നു. Read More…