Kerala News

ആകാശവും നഗര കാഴ്ചകളും കണ്ട് സുവോളജിക്കൽ പാർക്കിലേക്ക് പോകാം

തൃശൂർ സൂവോളജിക്കൽ പാർക്കിലേക്ക് ഇനി കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം. നഗര കാഴ്ച്ചകളും ആകാശവും കണ്ടാസ്വാദിച്ച് സുവോളജിക്കൽ പാർക്കിലെത്താം. കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും ചേർന്ന് നിർവഹിച്ചു. അപാരമായ സാധ്യതകളുള്ള പദ്ധതിയാണ് സൂവോളജിക്കൽ പാർക്കെന്ന് മന്ത്രി കെ. ബി Read More…

Kerala News

ക്ഷേമ ബോർഡുകളുടെ സാമൂഹിക സുരക്ഷാ വ്യാപ്തി: ‘കിലെ’യുടെ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) തയ്യാറാക്കിയ സമഗ്രമായ പഠന റിപ്പോർട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 16 ക്ഷേമ ബോർഡുകളുടെ സാമൂഹിക സുരക്ഷാ വ്യാപ്തിയെക്കുറിച്ചാണ് കിലെ ഈ പഠനം നടത്തിയത്. സംസ്ഥാനത്തെ അസംഘടിത മേഖലയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയൊരു കൈത്താങ്ങായി നിലകൊള്ളുന്ന ക്ഷേമ ബോർഡുകൾ നമ്മുടെ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ലാണെന്ന് മന്ത്രി പറഞ്ഞു. Read More…

Kerala News

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ: 10 ലക്ഷം ഹെക്ടർ നേട്ടത്തിലേക്ക് കേരളം

തിരുവനന്തപുരം: ഭൂസേവന രംഗത്ത് വലിയ മുന്നേറ്റവുമായി കേരളത്തിന്റെ ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ മിഷൻ 10 ലക്ഷം ഹെക്ടർ സർവെയെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നു. 2023 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതിനകം 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ റീസർവേയും വിവിധ വകുപ്പുകളിലെ ഭൂസേവനങ്ങളുടെ ഏകീകരണവും വഴി ഭൂഭരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. 600 വില്ലേജുകളിൽ ആരംഭിച്ച സർവെയിൽ Read More…

Kerala News

കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് നിരത്തിലേക്ക്; പാൻട്രിയും ടോയ്ലറ്റും ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ

കൊച്ചി: കെഎസ്ആർടിസിയുടെ ആഡംബര സൗകര്യങ്ങളോടുകൂടിയ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15ന് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പാൻട്രി, ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക. റോഡ് പണികൾ പൂർത്തിയായാൽ സർവീസ് തൃശൂരുവരെ ദീർഘിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഏകദേശം മൂന്നര മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്താൻ കഴിയുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, Read More…

Kerala News

രാഷ്ട്രീയം കച്ചവടമാകുമ്പോൾ: കുടുംബവാഴ്ചയും അണികളുടെ നിസ്സഹായാവസ്ഥയും

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലം ഇന്ന് സമാനതകളില്ലാത്ത ധാർമ്മികച്യുതിയിലൂടെയും ആദർശശൂന്യതയിലൂടെയുമാണ് കടന്നുപോകുന്നത്. ഒരു കാലത്ത് പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി പൊരുതിപ്പയറ്റിയ പ്രസ്ഥാനങ്ങൾ ഇന്ന് വെറും ‘ഫാമിലി ലിമിറ്റഡ്’ കമ്പനികളായി അധഃപതിച്ചിരിക്കുന്നു. അധികാരത്തിന്റെ ചെങ്കോലും കിരീടവും നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കും വേണ്ടപ്പെട്ടവർക്കും മാത്രമായി സംവരണം ചെയ്യപ്പെടുമ്പോൾ, വെയിലത്തും മഴയത്തും പാർട്ടിക്കായി ചോര നീരാക്കിയ സാധാരണ അണികൾ വെറും ചവിട്ടുപടികളായി മാറുകയാണ്. അധികാരത്തിന്റെ ഇടനാഴികളിൽ ഇന്ന് കേൾക്കുന്നത് ജനസേവനത്തിന്റെ മന്ത്രങ്ങളല്ല, മറിച്ച് കോടികളുടെ സീറ്റ് കച്ചവടത്തിന്റെ കിലുക്കങ്ങളാണ്. പാർട്ടിയോടോ ജനങ്ങളോടോ ഒരു Read More…

Kerala News Politics

തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയിൽ

തിരുവനന്തപുരം: തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. അനിൽ കുമാർ ബിജെപിയിൽ ചേർന്നു. ബി ജെ പി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനിൽ കുമാറിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബി ജെ പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവർ അനിൽ കുമാറിനെ അഭിനന്ദിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ Read More…

Kerala News

ഓണാഘോഷങ്ങൾക്ക് ആവേശം കൂട്ടി 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

കേരളത്തിന്റെ ഏറ്റവും പ്രശസ്ത ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 72-മത് പതിപ്പ് ആഗസ്റ്റ് 22ന് നടത്താൻ തീരുമാനമായി. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഇത്തവണത്തെ വള്ളംകളിക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോൺസർഷിപ്പ് വിഭാഗങ്ങളും ബജറ്റും സംബന്ധിച്ച കാര്യങ്ങൾ Read More…

Kerala News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ക്ഷാമബത്ത (ഡിഎ) മുൻകാല പ്രാബല്യം നൽകി കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കി. സർവീസ് പെൻഷൻകാരർക്കും ക്ഷാമാശ്വാസം (ഡിആർ) കുടിശ്ശികയായി ലഭിക്കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആർ ഗഡുക്കൾക്കൊക്കെയും മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശ്ശിക അനുവദിച്ചിരിക്കുന്നത്. യുജിസി, എഐസിടിഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമുകളിൽ ഉൾപ്പെട്ട അധ്യാപകർക്കും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും നൽകേണ്ട മുഴുവൻ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിരുന്നെങ്കിലും, അതിന്റെ കുടിശ്ശിക Read More…

Kerala News

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണം ഉയരുന്നു; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണ തോത് ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാർ (ഇടുക്കി), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് 8 രേഖപ്പെടുത്തി. ഇതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ സൂര്യപ്രകാശവും ഉയർന്ന വികിരണവും കാരണം ഈ പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനിടെ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, Read More…

Kerala News

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം എസ്ഐആർ നടപടികളുടെ പുരോഗതിയും പരിശോധിക്കും. വൈകുന്നേരം 5.30ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നാളെ ഗ്യാനേഷ് കുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും, ഡിജിപി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച അദ്ദേഹം വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ടെന്ന് Read More…