അഷ്ടമിരോഹിണി ദിനത്തെ പ്രധാന വഴിപാടായ അപ്പം ഭക്തർക്ക് മുൻകൂർ ശീട്ടാക്കാം. അപ്പം അഡ്വാൻസ് ബുക്കിങ് തുടങ്ങി. അപ്പം ഒരു രശീതിന് 35 രൂപ പ്രകാരം ഓൺലൈനായും ക്ഷേത്രം അഡ്വാൻസ്. ബുക്കിങ്ങ് കൗണ്ടർ വഴിയും ഭക്തർക്ക് ശീട്ടാക്കാം. ഒരു വഴിപാടുകാരന് പരമാവധി 20 എണ്ണം ശീട്ടാക്കാം. അഷ്ടമിരോഹിണിയുടെ തലേന്നാൾ (സെപ്റ്റംബർ 3) ക്ഷേത്രം കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
Tag: guruvayur temple
ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് സമർപ്പണം ആഗസ്റ്റ് 8 ന്:ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും
ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജിൻ്റെ സമർപ്പണം ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മണിക്ക് ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അധ്യക്ഷനാകും. എൻ.കെ.അക്ബർ എം എൽ എ മുഖ്യാതിഥിയായും നഗരസഭാ ചെയർ പേഴ്സൻ സുനിത അരവിന്ദൻ, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം സമിതി അംഗങ്ങൾ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, കുംഭകോണം ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാസംഘം ഭാരവാഹികൾ Read More…
ഗുരുവായൂർ ക്ഷേത്രം വെർച്വൽ ക്യൂ ദർശനം നാളെ മുതൽ
ഗുരുവായൂരിൽ ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സൗകര്യം നാളെ ( ഓഗസ്റ്റ് 4, ചൊവ്വ ) നിലവിൽ വരും. വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ ആറരയ്ക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിക്കും. ക്ഷേത്രം കിഴക്കേ നടയിലാണ് ചടങ്ങ്. ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം. ദിവസവും എട്ടു മണിക്കൂർ വെർച്വൽ Read More…
ഗുരുവായൂർ ദേവസ്വത്തിൽ അസി.ലൈൻമാൻ, ഹെൽപ്പർ ഒഴിവ്
ഗുരുവായൂർ ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുള്ള അസിസ്‌റ്റൻ്റ് ലൈൻമാൻ,ഹെൽപ്പർ തസ്‌തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ ആഗസ്റ്റ് 11 ന് 12 PM, 3 PM എന്നീ സമയങ്ങളിൽ കൂടിക്കാഴ്ച നടത്തും.അസിസ്‌റ്റൻ്റ് ലൈൻമാൻ കഴിവ് – ഒന്ന്വിദ്യാഭ്യാസ യോഗ്യത ഹെൽപ്പർ ഒഴിവുകൾ -2യോഗ്യത –1) VIIth standard pass2) National Trade Certificate issued by the Government OR Experience Certificate as NMR worker for not less than 6 Read More…
പുത്ര സ്മരണാർത്ഥം ശ്രീഗുരുവായൂരപ്പന് ചന്ദനം അരക്കുന്ന മെഷീൻ സമർപ്പണം
പ്രിയ പുത്രൻ്റെ ശാശ്വത സ്മരണയ്ക്കായി ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം സമർപ്പണം. ശരത് കുമാർ നമ്പ്യാർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലായിരുന്നു സമർപ്പണം. ഫൗണ്ടേഷൻ സ്ഥാപകരായ തിരുവനന്തപുരം സ്വദേശിആനന്ദ് കുമാർ (നന്ദു) പത്നി രാജി ആനന്ദ് എന്നിവരാണ് മകൻ കണ്ണൻ്റെ സ്മരണാർത്ഥം ശാശ്വത ഭക്തി നിവേദനമായി ഈ സമർപ്പണം നടത്തിയത്.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, മുൻ ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണ സമിതി അംഗം സി.മനാജ്, ക്ഷേത്രം ഡി.എ എം. രാധ, വഴിപാട് സമർപ്പണം നടത്തിയ ആനന്ദ്കുമാർ, രാജി ആനന്ദ്, Read More…
ദർശനത്തിന് വെർച്വൽ ക്യൂ: ദേവസ്വത്തെ അഭിനന്ദിച്ച് മന്ത്രി കെ. മുരളീധരൻ
ദേവസ്വം ബോർഡുകളുകളുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കലവറയില്ലാത്ത പിന്തുണ നൽകി വരികയാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിൻ്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൻ്റെ പിതാവ് 40 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത് കൗസ്തുഭം റെസ്റ്റ് ഹൗസ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി സമർപ്പിക്കാനായത് തൻ്റെ മഹാഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഗുരുവായൂർ, കൊട്ടിയൂർ അടക്കമുള്ള ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം തീർത്ഥാടന സർക്യൂട്ടിനെ പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ Read More…
നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഭക്തർക്ക് സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ചതാമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം നടത്തി. ഇന്ന് രാവിലെ കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യാതിഥിയായും എം.ജി.രാജമാണിക്കം ഐഎഎസ് (സെക്രട്ടറി,റവന്യു (ദേവസ്വം ) & കമ്മീഷണർ ഗുരുവായൂർ ദേവസ്വം), സുനിത അരവിന്ദൻ (ചെയർപേഴ്സൻ,ഗുരുവായൂർ നഗരസഭ) വിശിഷ്ട സാന്നിധ്യമായും ചടങ്ങിൽ Read More…
നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം നാളെ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ചതാമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം നാളെ ജൂലായ് 31ന് (വെള്ളിയാഴ്ച) നടക്കും. രാവിലെ 9 മണിക്ക് കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനാകും. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യാതിഥിയായും എം.ജി. രാജമാണിക്കം ഐഎഎസ് (സെക്രട്ടറി,റവന്യു (ദേവസ്വം) & കമ്മീഷണർ ഗുരുവായൂർ ദേവസ്വം), സുനിത അരവിന്ദൻ Read More…
ഗുരുവായൂർ ക്ഷേത്ര ശുദ്ധി ചടങ്ങ്: ആഗസ്റ്റ് 6, 7 നാലമ്പല ദർശനത്തിന് നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിലെ കർക്കിടക മാസ ശുദ്ധിചsങ്ങുകൾആഗസ്റ്റ് 5 ,6,7,8 തീയതികളിൽ നടക്കും. ശ്രീഗുരുവായൂരപ്പന് ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ടും ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെയും ശുദ്ധി ചടങ്ങുകൾ നടക്കും. ശ്രീ അയ്യപ്പസ്വാമിക്ക് ആഗസ്റ്റ് 5 ബുധനാഴ്ചയും ശ്രീ ഗണപതിക്ക് ആഗസ്റ്റ് 6 വ്യാഴാഴ്ചയും ശുദ്ധി നടക്കും. ആഗസ്റ്റ് 8 ശനിയാഴ്ചയാണ് ശ്രീ ഭഗവതിക്ക് ശുദ്ധി ചടങ്ങുകൾ. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ ആഗസ്റ്റ് 6 (വ്യാഴം), ആഗസ്റ്റ് 7 (വെള്ളി) ദിവസങ്ങളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ Read More…
ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സപ്താഹം നടത്താൻ അപേക്ഷിക്കാം
ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ 1202 ആണ്ട് ചിങ്ങം മുതൽ കർക്കിടകം വരെയുള്ള ഒരു വർഷത്തേക്ക്നാ രായണീയ പാരായണങ്ങൾ, ഭാഗവത സപ്താഹങ്ങൾ എന്നിവ നടത്തുന്നതിന് ഭക്തജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അഡ്മിനിസ്ട്രറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ പിഒ, തൃശൂർ എന്ന തപാൽ വിലാസത്തിലോ, devaswom.guruvayur@gmail.com എന്ന ഈ മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 10.08.2006 വൈകീട്ട് 5 മണിക്ക് മുമ്പായി എത്തിക്കണം.






