ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി (RAC) ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ ഒരു ഭാഗം തിരികെ നൽകണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ. കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ആർഎസി യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദേശം. ആർഎസി സംവിധാനത്തിൽ ഒരു ബർത്ത് രണ്ട് യാത്രക്കാർക്കായി പങ്കിടുന്നതിനാൽ കിടന്ന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, കൺഫേംഡ് ടിക്കറ്റുള്ളവരെപ്പോലെ മുഴുവൻ തുകയും ആർഎസി യാത്രക്കാർ അടയ്ക്കേണ്ടിവരുന്നത് നീതിയല്ലെന്ന് സമിതി വിലയിരുത്തി. അതിനാൽ പകുതി സീറ്റ് Read More…
Tag: india
വിമാനങ്ങളിലെ ആവർത്തിച്ച സാങ്കേതിക തകരാറുകൾ: എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ ആവർത്തിച്ച് ഉണ്ടാകുന്ന സാങ്കേതിക തകരാറുകളിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, പരിശോധനയ്ക്ക് വിധേയമാക്കിയ എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴിലേറെയിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ലോക്സഭയിൽ വ്യോമയാന മന്ത്രാലയം നൽകിയ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഇന്ത്യൻ വിമാനക്കമ്പനികളിലായി മൊത്തം 377 വിമാനങ്ങളിൽ ആവർത്തിച്ച സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ എയർ ഇന്ത്യയുടെയും Read More…
പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദി പ്രമേയം പാസാക്കി ലോക്‌സഭ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിൽ കോൺഗ്രസ് പ്രതിഷേധം തുടർന്നു
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം കൂടാതെയാണ് ലോക്‌സഭ പാസാക്കിയത്. നന്ദി പ്രമേയത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി ഇന്നലെ സഭയിൽ എത്തുമെന്നായിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ തുടർച്ചയായി തടസ്സപ്പെട്ടതിനാൽ പ്രധാനമന്ത്രി ലോക്‌സഭയിൽ എത്തിയിരുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്പീക്കർ തടഞ്ഞതോടെയാണ് സഭയിൽ സംഘർഷം ഉടലെടുത്തത്. ഇതിനെതിരെ Read More…
ഓല–ഉബറിന് വെല്ലുവിളിയായി ‘ഭാരത് ടാക്സി’; കമ്മീഷൻ ഇല്ലാതെ കുറഞ്ഞ നിരക്കിൽ യാത്ര, സേവനം ഇന്ന് മുതൽ
ഓലയും ഉബറും അടക്കമുള്ള സ്വകാര്യ ടാക്സി ആപ്പുകൾക്ക് ശക്തമായ ബദലായി കേന്ദ്ര സർക്കാർ ‘ഭാരത് ടാക്സി’ സേവനം ഇന്ന് മുതൽ രാജ്യത്ത് ആരംഭിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ഈ സേവനം, കമ്മീഷൻ ഇല്ലാത്ത മാതൃകയിൽ പ്രവർത്തിക്കുന്നതാണ് പ്രത്യേകത. സാധാരണയായി ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന 30 ശതമാനം വരെ കമ്മീഷൻ ഒഴിവാക്കുന്നതോടെ, യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടാക്സി സേവനം ലഭ്യമാകും. ഡ്രൈവർമാർക്കും കൂടുതൽ വരുമാനം ഉറപ്പാക്കുന്ന രീതിയിലാണ് Read More…
‘ഇന്ത്യയോട് കളിക്കില്ല’; നിലപാട് കടുപ്പിച്ച് പാകിസ്ഥാൻ, ടി20 ലോകകപ്പിലെ ഇന്ത്യ–പാക് പോരാട്ടം അനിശ്ചിതത്വത്തിൽ
ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം പാകിസ്ഥാൻ കളിക്കില്ല എന്ന നിലപാട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വീണ്ടും ആവർത്തിച്ചു. ഇസ്ലാമാബാദിൽ ഫെഡറൽ കാബിനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിന്റെ വ്യക്തമായ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 15-ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ–പാകിസ്ഥാൻ മത്സരം പാകിസ്ഥാൻ ബഹിഷ്‌കരിച്ചാൽ, ഇന്ത്യക്ക് വാക്ക്‌ഓവർ വഴി രണ്ട് പോയിന്റ് ലഭിക്കും. “ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കില്ലെന്ന കാര്യത്തിൽ ഞങ്ങൾ ഉറച്ച തീരുമാനത്തിലാണ്. കായികരംഗത്ത് രാഷ്ട്രീയം Read More…
മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രി-മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ ആശംസയും പിന്തുണയും
മണിപ്പൂരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. , സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന വിധത്തിൽ പുതിയ സർക്കാർ സമർപ്പണത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുറത്തുവിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും വികസനവും സമവായപൂർണ വളർച്ചയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച ഭരണവും ജനക്ഷേമവും ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മണിപ്പൂരിന്റെ സ്ഥിരതക്കും പുരോഗതിക്കും Read More…
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അവസാനിച്ചു; ബിജെപി സര്‍ക്കാര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എടുത്ത ഈ തീരുമാനത്തോടെ സംസ്ഥാനത്ത് പുതിയ ബിജെപി സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബുധനാഴ്ച ഖേംചന്ദ് സിങ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. Read More…
വിമാനം നേരത്തെ ലാന്‍ഡ് ചെയ്തു, പക്ഷേ ലഗേജ് ഇല്ല! 40 യാത്രക്കാരുടെ ബാഗുകള്‍ മുംബൈയില്‍ മറന്ന് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: മുംബൈ–ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ച മൂലം കടുത്ത ദുരനുഭവം. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്തെങ്കിലും, ഏകദേശം 40 യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ച നിലയിലാണ് വിമാനം പറന്നെത്തിയത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 2677 വിമാനമാണ് വിവാദത്തിലായത്. വിമാനം നേരത്തെയെത്തിയതിന്റെ സന്തോഷത്തോടെ ലഗേജ് ബെല്‍റ്റിലേക്ക് എത്തിയ യാത്രക്കാര്‍ അവിടെ കണ്ടത് നിരാശാജനകമായ കാഴ്ചയായിരുന്നു. തങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ Read More…
‘ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാം’; വാട്സ് ആപ്പിനോട് സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാമെന്ന് വാട്സ് ആപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കുന്നത് അനുവദിക്കാനാകില്ല. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റയുടെ ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വാട്‌സ് ആപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ Read More…
‘തീരുവ കുറച്ചതിന് ട്രംപിന് നന്ദി’: മോദി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് വലിയ നന്ദിയെന്ന് മോദി കുറിച്ചു. ” രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് നമ്മുടെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള Read More…











