മാനന്തവാടി : പ്രിയങ്ക വദ്ര കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കണമെന്നും, നന്നായി ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരിക്കുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് . പ്രിയങ്കയെ വയനാട്ടിലെ വിഷയങ്ങൾ പഠിപ്പിക്കാൻ കോൺഗ്രസുകാർ ശ്രമിക്കണമെന്നും, വയനാട്ടിലെ പ്രശ്നങ്ങൾ അറിയാത്തതിനാൽ രാഹുലിന് അത് സാധിക്കില്ലെന്നും നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ യാത്ര പ്രശ്നങ്ങളോ, രാത്രി യാത്ര വിഷയങ്ങളോ, മെഡിക്കൽ കോളേജ് പ്രശ്നമോ, വന്യജീവി സംഘർഷമോ, ഒന്നും തന്നെ പ്രിയങ്ക വദ്രയ്ക്ക് അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രിയങ്കയുടെ Read More…
Tag: NDA
ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ
പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ Read More…
ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണി സംവിധാനങ്ങളിൽ മാറ്റം വരുത്തും:കെ.സുരേന്ദ്രൻ
മൂന്നു ഉപതെരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് കാരണമാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. ഇരുവർക്കും വലിയ തിരിച്ചടി നേരിടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഈ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റം സംസ്ഥാനത്ത് എൽഡിഎഫിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു കാരണമാകും. നവംബർ 23 കഴിയുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ്- യുഡിഎഫ് മുന്നണി സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് മുന്നണിഘടനയെ തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഇത്. Read More…
കുടിവെള്ള ക്ഷാമംസ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ പരാതിയുമായി അമ്മമാർ
പാലക്കാട്: സ്ഥാനാര്‍ത്ഥിയോട് കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം പങ്ക് വെച്ച് വീട്ടമ്മമാര്‍. വേനല്‍ കനക്കും മുമ്പേ കടുത്ത കുടിവെള്ളക്ഷേമം നേരിടുന്ന മാത്തൂര്‍ നിവാസികളാണ് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു മുന്നില്‍ തങ്ങളുടെ ദുരിതം പങ്കുവച്ചത്.തെരഞ്ഞെടുക്കപ്പട്ടാല്‍ നഗരസഭയിലേതിന് സമാനമായ രീതിയില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കൃഷ്ണകുമാര്‍ ഉറപ്പുനല്‍കി. മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പൊതിമഠം, ആനിക്കോട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി.ബലിതര്‍പ്പണത്തിന് പ്രശസ്തമായ ആനികോട് പാലപ്പറ്റ അഞ്ചുമൂര്‍ത്തി ക്ഷേത്രദര്‍ശനത്തോടൊപ്പം ഗംഗാ ആരതിയും നിര്‍വ്വഹിച്ചു. തുടര്‍ന്ന് Read More…
പാലക്കാട് ചർച്ചയാകുന്നത് കർഷകരുടെ പ്രശ്നങ്ങളും, വികസനവും മാത്രം; സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് നീറുന്ന കാർഷിക പ്രശ്നങ്ങളും വികസന കാര്യങ്ങളും മാത്രമാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.പാലക്കാട് അഞ്ജലി ഗാർഡനിൽ പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്. അതിനേക്കാൾ ചർച്ചയാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നെല്ല് സംഭരണമടക്കം കർഷകരുടെ പ്രശ്നങ്ങൾക്കാണ് എൻ.ഡി.എ പ്രാധാന്യം നൽകുന്നത്. വികസനത്തിനാണ് എൻ.ഡി.എ. വോട്ട് ചോദിക്കുന്നത്.പാലക്കാടിന് അമൃത് പദ്ധതിയിൽപ്പെടുത്തി 221 കോടിയാണ് കേന്ദ്ര സർക്കാർ Read More…
നെൽകർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കണ്ണാടി പഞ്ചായത്തിൽ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം
പാലക്കാട്: കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യോഗങ്ങളിൽ ആഞ്ഞടിച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ പര്യടനം . കാർഷിക മേഖലയായ കണ്ണാടി പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. ഇതര സംസ്ഥാന അരി മിൽ ലോബികളെ സഹായിക്കാനാണ് സപ്ളൈയ്ക്കോ നെല്ല് സംഭരിക്കാത്തതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന കർഷകർ വില കുറച്ച് നെല്ല് വിൽക്കേണ്ട അവസ്ഥയിലെത്തി. കർഷക മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് സംസ്ഥാന Read More…
പാലക്കാടിൻ്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണം: പി.ടി ഉഷ
പാലക്കാട്: കായിക മേഖലക്ക് എല്ലാ പിൻതുണയും നൽകുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പി.ടി ഉഷ എം.പി. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനൊപ്പംകായിക താരം എം ശ്രീശങ്കറിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി.ടി ഉഷ. ശ്രീ ശങ്കറിൻ്റെ പിതാവും മുൻ കായിക. താരവുമായ എസ് മുരളിയുമായും കുടുംബാംഗങ്ങളുമായും പി.ടി ഉഷ. സംവദിച്ചു. നിരവധി കായിക താരങ്ങൾ ഉള്ള സ്ഥലമായിട്ടും മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ പാലക്കാട് ഇല്ലാത്ത കാര്യം സ്ഥാനാർത്ഥി എം.പി യുടെ ശ്രദ്ധയിൽപ്പെടുത്തി.കായിക Read More…
പാലക്കാടിൻ്റെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ നടപ്പിലാക്കും; ഇ ശ്രീധരൻ
പാലക്കാട്:പാലക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചെതെന്നും എന്നാല്‍ എതിരാളികള്‍ അതിനെ തകര്‍ക്കാന്‍ ഒന്നിക്കുകയായിരുന്നുവെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എൻ ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ വലിയ മാർജിനിൽ വിജയിക്കും. കൃഷ്ണകുമാർ വിജയിച്ചാൽ പാലക്കാടിനായി താൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരം കണ്ടെത്തണം. ഇതിനെല്ലാമായി വിശദമായ രൂപരേഖ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ എൻ Read More…
ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ
ഞായറാഴ്ച ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ.രാവിലെ 7.30 ക്ക് ചാക്കാന്തറ സെൻ്റ് റാഫേൽ ചർച്ച് സന്ദർശിച്ചു കൊണ്ടാണ് പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. വിശ്വാസികളോട് പിൻതുണ തേടിയ സ്ഥാനാർത്ഥി തുടർന്ന് സുൽത്താൻ പേട്ട സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സന്ദർശിച്ച് വികാരി ജനറൽ ഫാദർ മരിയ ജോസഫ് ആയി കൂടിക്കാഴ്ച നടത്തി. പിന്നീട് യാക്കര സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വിശ്വാസികൾ ഊഷ്മള Read More…
ഡി സി സി നേതൃത്വം കത്തയച്ചത് അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞതിനാൽ സി. കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട് കോൺഗ്രസ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞതായി എൻ. ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് നേതൃത്വം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്ത് കത്തയച്ചത് വൻ തോൽവി ഭയന്നാണ്. മുരളീധരനെ കൊണ്ട് വന്നാൽ ദയനീയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടേക്കുമെന്ന് ഡി.സി.സി കരുതിയെന്നും,തോൽവി മണത്തതോടെയാണ്ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ. സുധാകരൻ ആവർത്തിക്കുന്നതെന്നും എൻ ഡി എ സ്ഥാനാർത്ഥി പറഞ്ഞു. ഇടത് പക്ഷം പാലക്കാട് ചിത്രത്തിൽ ഇല്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. കൂറുമാറിയെത്തിയ ഇടത് Read More…









