കൊച്ചി: കേരളത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത ഇടപാടുകള്‍ വലിയ അളവില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. നവംബറില്‍ മാത്രം കേരളത്തില്‍ 444.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ പറയുന്നു. കേരളത്തില്‍ പ്രതിവര്‍ഷം യുപിഐ ഇടപാടുകളില്‍ 29.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകുന്നത്. ഇടപാടുകളുടെ മൂല്യമാകട്ടെ 28.6 ശതമാനം വര്‍ധിച്ച് 59,793 കോടി രൂപയായി. ആളോഹരി ഉപയോഗം പ്രതിമാസം 12.7 ഇടപാടുകളായി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് 9.8 ആയിരുന്നു. സംസ്ഥാനത്തിന്റെ യുപിഐ Read More…
Tag: UPI
ഖത്തറിലും യുപിഐ എത്തി; ഇനി കയ്യിൽ കാശില്ലാതെയും പറക്കാം
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതൽ യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. എൻ പി സി ഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും ഖത്തർ നാഷണൽ ബാങ്കും ചേർന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇത് വഴി ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ ക്യു ആർ കോഡ് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും. ഖത്തറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി യു പി ഐ സിസ്റ്റം Read More…
ഇനി യുപിഐ എടിഎം പോലെയും പ്രവര്‍ത്തിക്കും; 10,000 രൂപ വരെ പിന്‍വലിക്കാം; വരുന്നു വലിയ മാറ്റം
ന്യൂഡല്‍ഹി: യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിന്‍വലിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് Read More…
യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി ഉയര്‍ത്തി, സെപ്റ്റംബര്‍ 15ന് പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് ചട്ടത്തില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വരുത്തിയ മാറ്റം സെപ്റ്റംബര്‍ 15ന് നിലവില്‍ വരും. നികുതി പേയ്മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്‌സണ്‍ ടു Read More…
‘ഫോണ്‍പേ, ഗൂഗിള്‍പേ സേവനങ്ങള്‍ എന്നും സൗജന്യമായിരിക്കില്ല’; യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തുമെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് Read More…
ബാലന്‍സ് പരിശോധന, ഓട്ടോ പേ; ഓഗസ്റ്റ് മുതല്‍ യുപിഐ ഇടപാടുകളില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി: യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ Read More…
ഫെബ്രുവരി 1 മുതൽ യുപിഐ ഇടപാടുകൾ തടസ്സപ്പെടാം; പുതിയ നിർദേശം പ്രാബല്യത്തിൽ
ന്യൂഡൽഹി: യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ കാരക്ടറുകൾ അനുവദിക്കില്ല എന്ന പുതിയ മാർഗ്ഗനിർദ്ദേശം ഫെബ്രുവരി 1, 2025 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. സ്പെഷ്യൽ കാരക്ടറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ റദ്ദാക്കും എന്നതിനാൽ, ഉപയോക്താക്കളും പേയ്‌മെന്റ് സേവനദാതാക്കളും മുൻകരുതൽ സ്വീകരിക്കണമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. പുതിയ ചട്ടങ്ങൾ യുപിഐ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും, ഇടപാടുകളിൽ ഏകീകൃത ക്രമീകരണം ഉറപ്പാക്കുകയും ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്. ട്രാൻസാക്ഷൻ Read More…
കെഎസ്ആർടിസി ബസുകളിൽ ഇനി കയ്യിൽ കാശില്ലെന്ന് ആശങ്ക വേണ്ട; ഡിജിറ്റൽ പേമെന്റ് സംവിധാനം
തിരുവനന്തപുരം: കയ്യിൽ കാശില്ലാത്തതിൽ ആശങ്കപ്പെടാതെ ഇനി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം! ഡെബിറ്റ് കാർഡുകളിലൂടെയും യുപിഐ ആപ്പുകളിലൂടെയും ഇനി ടിക്കറ്റ് എടുക്കാം. ചലോ ആപ്പുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലയിലെ ചില ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിനെ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി വിവിധ ബാങ്കുകളുടെ ആപ്പുകളിലൂടെയും യാത്രക്കാർക്ക് ടിക്കറ്റ് തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ബസുകളുടെ തത്സമയ വിവരങ്ങൾ ചലോ Read More…




