Business Economy India Kerala News

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹70 വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 70 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ഗ്രാമിന് 13,160 രൂപ ആയി. 8 ഗ്രാമിൻ്റെ വില 1,05,280 രൂപ ആയി ഉയർന്നു. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 10,810 രൂപ ആണ്. 8 ഗ്രാമിന് 86,480 രൂപ വിലയായി. അതെസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ Read More…

Business Kerala News Politics

വിഴിഞ്ഞം തുറമുഖം: അദാനി നൽകേണ്ടിയിരുന്ന ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണം വൈകിയതിന് അദാനി പോർട്ട് നൽകേണ്ടിയിരുന്ന ഏകദേശം ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയിലെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC)ക്ക് കൈമാറാനുള്ള നീക്കം “വൻ ഇടപാടിൻ്റെ” ഭാഗമാണെന്ന സിപിഎമ്മിൻ്റെ ആരോപണവും അദ്ദേഹം തള്ളി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (AVPPL) ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് Read More…

Business India News

തദ്ദേശീയ കരകൗശല പാരമ്പര്യം സംരക്ഷിക്കണം; മിസോറം മുഖ്യമന്ത്രി

ഐസോള്‍: തദ്ദേശീയ കരകൗശല പാരമ്പര്യം സംരക്ഷിക്കാനും ഗോത്രവിഭാഗ കരകൗശല തൊഴിലാളികള്‍ക്ക് മികച്ച വിപണി ലഭ്യമാക്കാനും നടപടി ശക്തമാക്കണമെന്ന് മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ ആവശ്യപ്പെട്ടു. ഐസോളില്‍ ആരംഭിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സോ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളുടെ ചരിത്രവും സാംസ്‌കാരിക വ്യക്തിത്വവും രേഖാമൂലമുള്ള ചരിത്രത്തിന് മുമ്പേ പരമ്പരാഗത വസ്ത്രധാരണം, കരകൗശല വസ്തുക്കള്‍, തദ്ദേശീയ നൈപുണ്യങ്ങള്‍ എന്നിവയിലൂടെ സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെൻ്റ് ഫെഡറേഷന്‍ Read More…

Business Economy India International News

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ജി.എഫ്.എസ്. ഗാലക്സി (GFS Galaxy) എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലെ സാധാരണ ചരക്കുകപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ആക്രമണം നടന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. “ഒമാൻ തീരത്തിന് സമീപം ഇന്ന് നടന്ന ജി.എഫ്.എസ്. ഗാലക്സി എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ Read More…

Business Economy International News

അമേരിക്കക്ക് വൻ തിരിച്ചടി നൽകി ഇറാൻ; ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ്റെ തിരിച്ചടി

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി. ആക്രമണത്തിൽ കണ്ടെയ്‌നർ കപ്പലിന് തീപിടിക്കുകയും ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സൈന്യത്തിൻ്റെ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തിറക്കിയ വിവരമനുസരിച്ച്, ഇറാനിലെ ഏകദേശം 140 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധശേഖരങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മറ്റ് സൈനിക കേന്ദ്രങ്ങൾ എന്നിവയായിരുന്നു പ്രധാന Read More…

Business Economy India News Politics

ഇന്ത്യ–ന്യൂസിലൻഡ് ബന്ധം; 35,000 കോടി രൂപയുടെ വ്യാപാരലക്ഷ്യം

ഓക്‌ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്ത (Strategic Partnership) തലത്തിലേക്ക് മാറുന്നു. 2030 ആകുമ്പോഴേക്കും വാർഷിക ഉഭയകക്ഷി വ്യാപാരം 35,000 കോടി രൂപയായി ഇരട്ടിയാക്കാനും സമുദ്രസുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ ഓക്‌ലൻഡിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സ്വതന്ത്രവും സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ചർച്ചകളിൽ 18 Read More…

Business Economy India News Politics

ഇ20 ഇന്ധന നയം: കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ “വ്യാജ വീമ്പും അപൂർണമായ സത്യങ്ങളും” പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചു. ഇ20 പെട്രോളിൻ്റെയും നിർദിഷ്ട 15 ശതമാനം മെഥനോൾ കലർത്തിയ ഡീസലിൻ്റെയും പദ്ധതി നടപ്പാക്കലിൽ വ്യക്തമായ നയപരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് സുർജേവാല കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുടെ Read More…

Business Economy India International News Politics Technology

ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ–ഓസ്ട്രേലിയ ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടെ വിവിധ മേഖലകളിൽ ശക്തിപ്പെട്ടതായി മോദി പറഞ്ഞു. വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ വിപ്ലവം, സെമികണ്ടക്ടർ, സ്മാർട്ട്ഫോൺ നിർമ്മാണം, പ്രതിരോധ കയറ്റുമതി തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞ മോദി, Read More…

Business Economy Kerala News

സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് ₹70 കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 8) സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 13,245 രൂപയും ഒരു പവന്‍ (8 ഗ്രാം) 1,05,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലത്തേക്കാൾ ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,940 രൂപയും പവന് 87,520 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 245 രൂപയും 8 ഗ്രാമിന് 1,960 രൂപയുമാണ്.

Business Economy Kerala News

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഗ്രാമിന് ₹125 കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് ₹125 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹13,315 ആയി. എട്ട് ഗ്രാമിൻ്റെ വില ₹1,06,520 ആയി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 11,000 രൂപയും എട്ട് ഗ്രാമിന് 88,000 രൂപയും ആണ്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 245 രൂപയും എട്ട് ഗ്രാമിന് 1,960 രൂപയുമാണ്.