മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പേ വിഷബാധ മുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 27 വരെയാണ് തീവ്ര യജ്ഞപരിപാടി സംഘടിപ്പിക്കുന്നത്. മനുഷ്യരിലേക്കുള്ള പേ വിഷബാധയുടെ പ്രധാന കാരണം നായ്ക്കളുടെ കടിയായതിനാൽ വളർത്തു മൃഗങ്ങൾക്ക് കൃത്യസമയത്ത് കുത്തിവെയ്പ്പ് നൽകി രോഗപ്രതിരോധശേഷി ഉറപ്പാക്കുകയാണ് യജ്ഞത്തിന്റെ പ്രധാന ലക്ഷ്യമെന്നും, ജില്ലയിലെ മുഴുവൻ മൃഗാശുപത്രികളിലും വാക്‌സിൻ ലഭ്യമാണെന്നും ഓമനമൃഗങ്ങളുടെ(നായ, പൂച്ച) ഉടമസ്ഥർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ലൗലി കെ സഖറിയ Read More…
Health
ഡൽഹിയിലെ വായുമലിനീകരണം തടയാൻ സ്റ്റാർട്ടപ്പുകളുടെ സഹായം തേടി കേന്ദ്രം
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ തേടി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സ്റ്റാർട്ടപ്പുകളുമായും സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായും ചർച്ച നടത്തി. ‘സാഫ് ഹവാ മേം ഹിസ്സേദാരി, ഹം സബി കി ഹേ സിമ്മേദാരി’ എന്ന പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ വായുമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന മേഖലകളിൽ പ്രായോഗികവും ചെലവുകുറഞ്ഞതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കേന്ദ്രം. മലിനീകരണത്തിന്റെ ഉറവിടങ്ങളിൽത്തന്നെ നിയന്ത്രണം ഉറപ്പാക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഗ്രേഡഡ് Read More…
ആർത്തവവിരാമ ആരോഗ്യത്തിന് പ്രാധാന്യം നൽകി ആയുഷ് മന്ത്രാലയം
ന്യൂഡൽഹി: ലോക ആർത്തവവിരാമ ദിനത്തോടനുബന്ധിച്ച് (ഒക്ടോബർ 18) സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, പ്രതിരോധ പരിചരണം, ആർത്തവവിരാമത്തെക്കുറിച്ചുള്ള അവബോധം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കേന്ദ്ര ആയുഷ് മന്ത്രാലയം. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) മുഖേന ആർത്തവവിരാമം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിലും ജീവിതനിലവാരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സാധാരണയായി 45നും 55നും ഇടയിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ക്രമരഹിതമായ ആർത്തവം, അമിതമായ ചൂട് അനുഭവപ്പെടൽ, ഉറക്കപ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സന്ധിവേദന, ഉത്കണ്ഠ Read More…
നെല്ല് സംഭരണം വർധിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ Read More…
വയോജന സംരക്ഷണ ബിൽ: ക്ഷേമലക്ഷ്യത്തിനൊപ്പം ഭരണഘടനാപരമായ വ്യക്തതയും വേണം
വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. കുടുംബത്തിനകത്തും പരിചരണ സ്ഥാപനങ്ങളിലും വയോജനങ്ങൾ നേരിടുന്ന അവഗണനയും ചൂഷണവും തടയാൻ ഫലപ്രദമായ നിയമസംവിധാനം അനിവാര്യവുമാണ്. ഈ പശ്ചാത്തലത്തിൽ ‘കേരളം വയോജന പരിചരണവും അവകാശ സംരക്ഷണവും ബിൽ, 2026’ മുന്നോട്ടുവയ്ക്കുന്ന ക്ഷേമലക്ഷ്യങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ നല്ല ലക്ഷ്യം മാത്രം ഒരു നിയമത്തിൻ്റെ ഭരണഘടനാസാധുത ഉറപ്പാക്കുന്നില്ല. നിയമനിർമാണ അധികാരം, നിലവിലുള്ള കേന്ദ്രനിയമവുമായുള്ള പൊരുത്തം, സ്ഥാപനങ്ങളുടെ അധികാരപരിധി, നടപടിക്രമങ്ങളിലെ നീതി എന്നിവയും ഉറപ്പാക്കണം. 2026 ഒക്ടോബർ 10-ലെ കേരള Read More…
ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഒഴിവ്
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ ഒഴിവുള്ള ഒരു ENT Specialist തസ്‌തികയിലേക്ക് താല്ക്കാലിക നിയമനം (179 ദിവസം) നടത്തുന്നതിന് താഴെ കാണിച്ച യോഗ്യതയുള്ളവരിൽ നിന്ന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.01.2026 തീയതിയിൽ 25 വയസ്സ് പൂർത്തിയായവരും 40 വയസ്സ് കവിയാത്തവരുമാകണം. (01.01.1986 നും 01.01.2001 നും (രണ്ടു തീയതികളും ഉൾപ്പടെ) ഇടയിൽ ജനിച്ചവരായിരിക്കണം. യോഗ്യത -MBBS with Post Graduate qualification in ENTഒഴിവുകളുടെ എണ്ണം -1അപേക്ഷഫോറം ദേവസ്വം കാര്യാലയത്തിൽ നിന്നും 26.10.2026, 5pm Read More…
ഹൈദരാബാദിൽ തടസ്സമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാൻ നടപടികൾ: തെലങ്കാന ചീഫ് സെക്രട്ടറി
ഹൈദരാബാദ്: എൽ നിനോ പ്രതിഭാസത്തിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഹൈദരാബാദിൽ തടസ്സമില്ലാത്ത കുടിവെള്ള വിതരണം ഉറപ്പാക്കാൻ സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെലങ്കാന ചീഫ് സെക്രട്ടറി സഞ്ജയ് ജാജു. ജലത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും സർക്കാരിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നിർദേശത്തെത്തുടർന്ന് ഹൈദരാബാദ് നഗരത്തിന്റെ പ്രധാന മേഖലകളിലെ കുടിവെള്ള വിതരണ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഗേറ്റഡ് കമ്മ്യൂണിറ്റികളിലെയും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലെയും മലിനജല Read More…
എണ്ണകളും എണ്ണതേപ്പും കുളിയും
ഡോ. കെ.എസ് രജിതൻ പല രോഗങ്ങളും ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം ശരിയായി എണ്ണ തേച്ച് കുളിക്കാത്തതാണ്. മദ്ധ്യവയസ്സ് കഴിഞ്ഞവരിൽ സ്വാഭാവികമായും സ്നേഹ ഗ്രന്ഥികളുടെ (പവർത്തനം കുറയും. ചെറുചക്കാരിൽ ഓടിനടക്കുന്നതിനാൽ ത്വക്കിനും ക്ഷതം സംഭവിക്കുന്നു. മയോപ്പിയ, കണ്ണിൽ ചുവപ്പ്, തലവേദന, കണ്ണിൽ നിന്നും വെള്ളം വരിക, ശരീരത്തിന് ചൊറിച്ചിൽ, അകാലനര, താരൻ, നാഡീ വൈകല്യങ്ങൾ, ത്വക്ക് രോഗങ്ങൾ, സന്ധികളിലെ വേദനകൾ, ശരീരത്തിലെ ചുളിവ്, മൊരി, മുഖക്കുരു തുടങ്ങിയ ഇപ്പോൾ സാധാരണ കണ്ട് വരുന്ന രോഗങ്ങൾക്കെല്ലാം ഒരു കാരണം Read More…
ത്വക്ക് രോഗചികിത്സയ്ക്ക് ആയുഷ് മന്ത്രാലയത്തിന്റെ ഏകീകൃത മാർഗനിർദേശങ്ങൾ പുറത്തിറക്കി
ന്യൂഡൽഹി: ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി സംവിധാനങ്ങൾക്കും യോഗയ്ക്കും ഉൾപ്പടെ സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് ഗൈഡ്‌ലൈനുകൾ പുറത്തിറക്കി കേന്ദ്ര ആയുഷ് മന്ത്രാലയം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (DGHS) ആയുഷ് വിഭാഗമാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. ചികിത്സാരീതികളിൽ ഏകീകൃതത ഉറപ്പാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 11-ാമത് ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. സോറിയാസിസ്, ഡെർമറ്റൈറ്റിസ്, വിറ്റിലിഗോ, ഉർട്ടിക്കേറിയ, ഡെർമറ്റോഫൈറ്റോസിസ് തുടങ്ങിയ Read More…
അങ്കണവാടികൾ ശക്തിപ്പെടുത്തണം; വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അങ്കണവാടികളിൽ ജനപങ്കാളിത്തം വർധിപ്പിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമ സ്വരാജ് ഭവനിൽ നടന്ന ദ്വിദിന ദേശീയ വനിതാ-ശിശു വികസന വകുപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തലത്തിലും നഗരസഭ, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും സമാനമായ ചിന്തൻ ശിബിരങ്ങൾ സംഘടിപ്പിക്കണമെന്നും അങ്കണവാടി പ്രവർത്തകർക്കായി പ്രത്യേക ശിബിരങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അങ്കണവാടികളുടെ പ്രവർത്തനങ്ങളിൽ സർവകലാശാലകൾ, മെഡിക്കൽ വിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി വളന്റിയർമാർ എന്നിവരുടെ Read More…










