Death India News

ഷൂട്ടിങ് ഇതിഹാസതാരം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസ താരം ജസ്പാല്‍ റാണ അന്തരിച്ചു. മാക്‌സ് സാകേത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ പങ്കെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തി സാകേതിലെ മാക്‌സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണം ഉള്‍പ്പെടെ 15 മെഡല്‍ കരസ്ഥമാക്കി. രാജ്യം പത്മശ്രീ, അര്‍ജുന, ദ്രോണ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ Read More…

Death Kerala News

കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. വെള്ളാഞ്ചേരി സ്വേേദശിയായ രാജു (50) ആണ് ജനവാസമേഖലയില്‍ ഇന്ന് രാവിലെ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തില്‍ രാജുവിന്റെ വാരിയെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ ഭീതിപരത്തിയ കാട്ടാനയെ ഒടുവില്‍ ജനങ്ങളും വനം വകുപ്പും ചേര്‍ന്ന് കാടുകയറ്റി.

Death India Kerala News

സംവിധായക പി ഭാരതി രാജ വിട പറഞ്ഞു

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകന്‍ പി ഭാരതി രാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. മകന്‍ മനോജിന്റെ മരണ ശേഷം അദ്ദേഹം ക്ഷീണിതനായിരുന്നു.സംവിധാനത്തിൻ്റെ ഹിമാലയം എന്നതിന്റെ തമിഴ് പദമായ ഇയക്കുനര്‍ ഇമയം എന്ന പേരിലാണ് ഭാരതി രാജയെ വിശേഷിപ്പിച്ചിരുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും ഗ്രാമങ്ങളുടെ പച്ചപ്പിലേക്ക് മാറ്റി പുതിയൊരു ചലച്ചിത്രലോകത്തെ സൃഷ്ടിച്ചെടുത്ത വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത് ഭാരതി രാജയായിരുന്നു. തിരക്കഥാകൃത്തായും Read More…

Death Kerala News

സലിം കുമാറിൻ്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമക്കും തീരാ നഷ്ടം: മന്ത്രി കെ മുരളീധരന്‍

നടന്‍ സലിംകുമാറിൻ്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി കെ മുരളീധരന്‍. സലിംകുമാര്‍ അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു എന്നും അദ്ദേഹത്തിൻ്റെ വിയോഗം രാഷ്ട്രീയരംഗത്തും സിനിമക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഹാസ്യനടനായി എത്തി മലയാള സിനിമലോകം കീഴടക്കിയ വ്യക്തിയാണ് സലിംകുമാര്‍. താന്‍ കോണ്‍ഗ്രസുകാരനാണെന്ന പേരില്‍ അവസരം നിഷേധിച്ചാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരിച്ച സമയത്തൊന്നും ഒരു ആനുകൂല്യത്തിനും സലിംകുമാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ Read More…

Death Kerala News

വൈറലായ വൃദ്ധ ദമ്പതികളിലെ രത്‌നമ്മ വിടപറഞ്ഞു

സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ജോഡികളായി മാറിയ അച്ചാമാസിലെ രത്‌നമ്മ (69) അന്തരിച്ചു. പുനലൂര്‍ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. തുളീസധരനും രത്‌നമ്മയും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.വാര്‍ദ്ധക്യ കാലം ആസ്വദിക്കുന്ന ദമ്പതിമാരുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. പേരക്കുട്ടികളായ അമല്‍ രാജ്, അഖില്‍ രാജ് എന്നിവരാണ് ഈ ദമ്പതികളെ സമൂഹത്തിന് മുന്നിലേക്ക് എത്തിച്ചത്. രത്‌നമ്മയുടെ സംസ്‌കാരം രാവിലെ 11.30ന് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

Death Kerala News

നെടുമങ്ങാട് കുഞ്ഞ് അര്‍ഷിദിൻ്റെ കൊലപാതകം: പ്രതിയുടെ വാഹനം അടിച്ച് തകര്‍ത്തു

നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയും രണ്ടാനച്ഛനുമായ അഷ്‌കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെ പനവൂരിലെ വാടക വീടിന് മുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് അടിച്ച് തകര്‍ത്തത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടാക്‌സി തൊഴിലാളിയായിരുന്ന അഷ്‌കര്‍ കഴിഞ്ഞ ആറ് മാസമായി ഈ വീട്ടിലാണ് താമസം. രണ്ട് മാസം മുമ്പാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസം മാറിയത്. കുഞ്ഞിനെ പുറത്തേക്ക് അധികം കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ Read More…

Court Death Kerala News

മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

ഭാര്യ പിണങ്ങി പോയതിനു കാരണക്കാരെന്ന് ആരോപിച്ച് മാതാപിതാക്കളെ അടിച്ചു കൊലപെടുത്തിയ കേസില്‍ മകനായ അവിണിശ്ശേരി വില്ലേജിൽ ‍ ഏഴുകമ്പനി ദേശത്ത് കറുത്തേടത്ത് വീട്ടില്‍ രാമകൃഷ്ണൻ മകന്‍ പ്രദീപ് (50) എന്നവരെ ജീവപര്യന്തം തടവിനും 1,00,000/- രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജയ പ്രഭു ശിക്ഷവിധിച്ചു. പിഴ തുക അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2021 സെപ്റ്റംബർ 7ന് പകല്‍‍ 5.30 മണിയ്ക്ക് ഏഴുകമ്പനിയിലുള്ള വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറുത്തേടത്തുവീട്ടില്‍ രാമകൃഷ്ണൻ Read More…

Death India News

മരണത്തിന് വിട്ടുകൊടുക്കാത്ത മാതൃത്വം; ആ നെഞ്ചിലെ ചൂടേറ്റ് അവർ മടങ്ങി

മരണത്തിൻ്റെ തണുപ്പുള്ള കയങ്ങളിലേക്ക് താഴ്ന്നുപോകുമ്പോഴും, ഒരു നിമിഷം ആ അമ്മ ചിന്തിച്ചിട്ടുണ്ടാകാം, താൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാണെന്ന്. ജബൽപൂരിലെ ബർഗി ഡാമിൽ വിനോദയാത്രയ്ക്കിടെയുണ്ടായ ബോട്ട് അപകടം വെറുമൊരു ദുരന്തവാർത്തയല്ല, അത് ലോകത്തെ ഏറ്റവും വലിയ സ്നേഹത്തിൻ്റെ അവസാന പോരാട്ടം കൂടിയാണ്. രക്ഷാപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്നും ആ മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ കണ്ട കാഴ്ച കണ്ടുനിന്നവരുടെ ചങ്കുപിളർക്കുന്നതായിരുന്നു. പ്രാണൻ പോയിട്ടും തൻ്റെ മകനെ നെഞ്ചോട് ചേർത്തുപിടിച്ച ആ കൈകൾ അയഞ്ഞിരുന്നില്ല. താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ പൊതിഞ്ഞുപിടിച്ച്, അവന് Read More…

Death Kerala News

എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറി ഉണ്ണി അന്തരിച്ചു

എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ ഉണ്ണി എസ്. നായര്‍ (53) അന്തരിച്ചു. മനോരമ ന്യൂസ്, പി.ടി.ഐ, ഇന്ത്യൻ എക്സ്പ്രസ്, ജീവൻ ടിവി, എൻ.ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. മനോരമ ന്യൂസില്‍ റിപ്പോര്‍ട്ടറായും ടിവി ന്യൂസ് പ്രൊഡ്യൂസറായും വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചേർത്തല സൗത്ത്, പെരുമ്പാറ ജംഗ്ഷൻ കൃഷ്ണവിലാസം കൂനാൻഞ്ഞിലിക്കൽ പരേതനായ കെ.ആർ. സോമനാഥൻ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനാണ്. ഭാര്യ പ്രീത ജി.പണിക്കർ (മർച്ചൻ്റ് അസോസിയേഷൻ സഹകരണ Read More…

Culture Death Kerala News

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടികൊന്നു

തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ശ്രീകുട്ടന്‍(35) ആണ് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ന് ഉച്ചയോടെ ആണ് വാഴ്വാടി കാശിനാഥന്‍ എന്ന ആന ഇടഞ്ഞത്.കഴിഞ്ഞ ദിവസം രാത്രിയും ഇതേ ആന വിളക്ക് എഴുന്നെള്ളിപ്പിനിടെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേരെ ആന തട്ടിയിട്ടു. ഉടനെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് തളക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും ആന പാപ്പാന്മാരെ അക്രമിക്കുകയായിരുന്നു.