ദുബായ്: ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതോടെ മേഖലയിൽ വൻ യാത്രാ പ്രതിസന്ധി. ആദ്യ ദിവസങ്ങളിൽ തന്നെ 3,400ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലുടനീളം ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ദുബായ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്എന്നിവ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മേഖലയിലുടനീളമുള്ള ആറു പ്രധാന എയർപോർട്ടുകൾ അടച്ചുപൂട്ടിയതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
International
യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷം; ഇറാനിൽ മരണസംഖ്യ 550 കടന്നു
ടെഹ്‌റാൻ: ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം തുടരുന്ന സൈനിക നടപടികൾ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 550 കടന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തിനിടെ 555 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 131 നഗരങ്ങൾ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. ദക്ഷിണ ഇറാനിലെ സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ മാത്രം ഏകദേശം 180 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രഹരങ്ങളും തുടരുമ്പോൾ, ഇറാൻ ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ Read More…
പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗൾഫിലെയും കേരളത്തിലെയും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ പരിഗണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകരുടെ Read More…
പശ്ചിമേഷ്യ സംഘര്‍ഷം: യുഎഇയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും യുഎഇ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയും വേണമെന്ന് എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ 80046342 എന്ന ടോള്‍ ഫ്രീ നമ്പറിലും +971543090571 എന്ന വാട്‌സാപ്പ് Read More…
ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം: മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതോടെ IndiGoയും Air Indiaയും പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് ഇരുകമ്പനികളും വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അർധരാത്രി വരെയാണ് ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്; സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് കമ്പനി Read More…
യുഎസ്–ഇസ്രയേൽ വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാൻ – പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പുലർച്ചെ നടന്ന യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങളും ശക്തമായ സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്ക് തുടക്കമിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപം സ്‌ഫോടനം നടന്നതായി വിവരമുണ്ട്. ഖമേനി സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നോയെന്ന് വ്യക്തമല്ല; അദ്ദേഹത്തെ Read More…
‘മോദി സുഹൃത്തല്ല, സഹോദരൻ’; ക്നെസെറ്റിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു
ജെറുസലേം: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “സുഹൃത്തല്ല, സഹോദരൻ” എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റ്യിൽ മോദിക്ക് നൽകിയ ഔപചാരിക സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. സഭയിൽ പ്രവേശിച്ച പ്രധാനമന്ത്രിയെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് ആദരവ് നൽകി. “മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണ്; ഇന്ത്യയെ അദ്ദേഹം മാറ്റിമറിച്ചു,” എന്ന് ക്നെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രശംസിച്ചു. മെഡിറ്ററേനിയൻ തീരത്ത് മോദിയോടൊപ്പമുള്ള നിമിഷങ്ങൾ അനുസ്മരിച്ച നെതന്യാഹു, അന്ന് മുതൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം Read More…
‘വ്യാപാര യുദ്ധം’ ശക്തമാക്കി ട്രംപ്; ആഗോള സാമ്പത്തിക പ്രതിസന്ധി ഭീഷണി ഉയരുന്നു
വാഷിംഗ്ടൺ: ലോകത്തെ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്വീകരിച്ച വ്യാപാര നയങ്ങൾക്കെതിരെ വ്യാപക വിമർശനം ശക്തമാകുന്നു. അമേരിക്കയുമായി സഹകരിക്കാത്ത രാജ്യങ്ങൾക്ക് കനത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി അന്താരാഷ്ട്ര വ്യാപാര രംഗത്ത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. അടിയന്തര അധികാരം വിനിയോഗിച്ച് പ്രഖ്യാപിച്ച വ്യാപക ഇറക്കുമതി ചുങ്കങ്ങൾ നിയമവിരുദ്ധമാണെന്ന നിലപാടുമായി സുപ്രീം കോടതി രംഗത്തെത്തിയതും വിഷയത്തെ കൂടുതൽ വിവാദത്തിലാഴ്ത്തി. ഭരണഘടനാപരമായ പരിധികൾ ലംഘിച്ചാണ് ഇത്തരം തീരുമാനങ്ങളെന്ന് വിമർശകർ ആരോപിക്കുന്നു. ലോക വ്യാപാര സംഘടനയുടെ Read More…
മലേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി
മലേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബോർണിയോ ദ്വീപിലെ സബാഹ് സംസ്ഥാനത്ത് തിങ്കളാഴ്ച പുലർച്ചെയാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, തീരദേശ നഗരമായ കോട്ട കിനബാലുവിന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്കായി, 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. പുലർച്ചെ 12.57 (GMT 1657) നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിച്ചു. സബയുടെ Read More…
അബുദാബി ചേംബർ ഡയറക്ടറായി വീണ്ടും എം.എ. യൂസഫലി; അഞ്ചാം തവണ ബോർഡിൽ അംഗത്വം
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടറായി വീണ്ടും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇത് അഞ്ചാം തവണയാണ് എം.എ. യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയുടെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെയും വ്യവസായ സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന Read More…










