Entertainment India International Kerala News

അന്താരാഷ്ട്ര വേദിയിൽ മലയാള സിനിമയുടെ അഭിമാനം; ‘സ്വാലിഹ്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി

മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം. നിർമ്മാതാവ് ഷാജു വാലപ്പനും സംവിധായകൻ സിദ്ദിഖ് പറവൂരും ഒന്നിച്ചൊരുക്കിയ ‘സ്വാലിഹ്’ ദുർഗാപുർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മനുഷ്യബന്ധങ്ങൾ, കരുണ, വിശ്വാസം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘സ്വാലിഹ്’. പ്രാദേശിക ജീവിതാനുഭവങ്ങളിൽ നിന്ന് രൂപംകൊണ്ട കഥയാണെങ്കിലും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മനസ്സിലാകുന്ന സർവമാനവിക മൂല്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും നിരവധി ചിത്രങ്ങൾ പങ്കെടുത്ത മത്സരവിഭാഗത്തിൽ നിന്നാണ് ‘സ്വാലിഹ്’ പുരസ്കാരത്തിന് അർഹമായത്. സിനിമയുടെ കലാപരമായ Read More…

Culture Entertainment India Kerala News

അഷ്ടമിരോഹിണി മഹോൽസവം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഖ ദർശനമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വി.ഐ.പി / സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭഗവാൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി Read More…

Culture Entertainment India International Kerala News

ആറന്മുള ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

പത്തനംതിട്ട: പമ്പാനദിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെയും ഭക്തിയുടെയും തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങളുടെയും മഹത്തായ പ്രതീകമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ തനതായ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ആറന്മുള വള്ളംകളിയെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭക്തിയുടെയും ആഘോഷത്തിൻ്റെയും അന്തരീക്ഷത്തിൽ സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും ഈ ഉത്സവത്തിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പമ്പാനദിയിൽ ആറന്മുളയിൽ നടക്കുന്ന ഉത്രട്ടാതി Read More…

Culture Entertainment Kerala News Politics

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം — പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

തൃശ്ശൂരിന്റെ ജനകീയവും പാരമ്പര്യപരവുമായ ആഘോഷമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങൾ അത്യന്തം അപലപനീയമാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. തലമുറകളായി തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശ്ശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും Read More…

Culture Education Entertainment India News Politics

കശ്മീർ സ്കൂളിലെ പെൺകുട്ടികളുടെ നൃത്തപരിപാടി; വഖഫ് ബോർഡിനെതിരെ സൈറ വസീം രംഗത്ത്

ന്യൂ ഡൽഹി: കശ്മീരിലെ വഖഫ് ബോർഡിന് കീഴിലുള്ള സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുൻ നടി സൈറ വസീം വിമർശനവുമായി രംഗത്ത്. സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വഖഫ് ബോർഡ് പോലുള്ള മതസ്ഥാപനം ഇത്തരം പരിപാടികളുമായി സഹകരിക്കേണ്ടതുണ്ടോയെന്ന് സൈറ ചോദിച്ചത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെയല്ല, മറിച്ച് പരിപാടി സംഘടിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്ത സ്ഥാപനത്തിന്റെ തീരുമാനത്തെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. പൊതുപരിപാടികളിൽ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, Read More…

Economy Entertainment India International News Politics

നെറ്റ്ഫ്ലിക്സ്, യൂട്യൂബ് ഉൾപ്പെടെയുള്ള കമ്പനികളുമായുള്ള സഹകരണം ഇന്ത്യൻ ടൂറിസത്തിന് വലിയ നേട്ടമാകും: ഗജേന്ദ്ര സിങ് ഷെഖാവത്ത്

നെറ്റ്ഫ്ലിക്സ്, ഗൂഗിൾ, യൂട്യൂബ്, എയർ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ടൂറിസം മന്ത്രാലയത്തിന്റെ സഹകരണം ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എൻ.ജി.എം.എ) നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ 10-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇന്ത്യയ്ക്ക് സമ്പന്നമായ പൈതൃകവും സംസ്കാരവും പ്രകൃതി സൗന്ദര്യവും വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകളും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ Read More…

Death Entertainment Kerala News

പ്രശസ്ത കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായിരുന്ന ദക്ഷിണാമൂർത്തിസ്വാമികളുടെ ഓർമ്മദിനം

1919 ഡിസംബർ 9ന് ഡി.വെങ്കിടേശ്വരയ്യരുടെയും, പാർവതി അമ്മാളുടെയും, മകനായി ആലപ്പുഴയിൽ ജനനം. മാതാപിതാക്കളുടെ ഏഴുമക്കളിൽ മൂത്തയാൾ ആയിരുന്നു അദ്ദേഹം. സപ്തസ്വരങ്ങൾ പോലെ ഏഴുപേർ എന്ന് അദ്ദേഹം പറയുമായിരുന്നു.അമ്മയിൽ നിന്നും സംഗീതം പഠിച്ചു തുടങ്ങിയ അദ്ദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു . തിരുവനന്തപുരം വെങ്കിടാചലം പോറ്റി ആയിരുന്നു അദ്ദേഹത്തിൻ്റെ ഗുരു. മൂന്നുവർഷം അദ്ദേഹത്തിൻ്റെ കീഴിൽ സംഗീതം പഠിച്ചു. പിന്നീട് കർണാടക സംഗീതത്തിൽ Read More…

Death Entertainment Kerala News

അനശ്വര നടൻ ജയൻ്റെ ജന്മവാർഷിക ദിനം

ജയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻ നായർ 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളി എന്ന സ്ഥലത്ത് ജനിച്ചു. തിരുവിതാംകൂർ രാജവംശത്തിൻ്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്ന മാധവവിലാസം വീട്ടിൽ മാധവന്‍പിള്ള ആയിരുന്നു ജയൻ്റെ പിതാവ്. സത്രം മാധവൻ പിള്ളയെന്നും, കൊട്ടാരക്കര മാധവൻ പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടു.മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു. മലയാളി മന്ദിരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂളിലും ആണ് പഠിച്ചത്. എൻ.സി.സി.യിൽ ബെസ്റ്റ് കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ Read More…

Entertainment India Kerala News

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി

72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയും ചന്ദു ചാംപ്യനിലൂടെ കാര്‍ത്തിക് ആര്യനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. അമരന്‍ ചലച്ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയ സാമിയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. യാമി ഗൗതത്തെ ആര്‍ട്ടിക്കിള്‍ 370ലൂടെ മികച്ച നടിയായി തെരഞ്ഞെടുത്തു. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രമായി വിലയിരുത്തിയത്. എആര്‍എം സിനിമയിലൂടെ മികച്ച ഗായികയായി വൈക്കം ജയലക്ഷ്മിയാണ് അവാര്‍ഡ് നേടിയിരിക്കുന്നത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാള Read More…

Culture Entertainment India News

പ്രൈഡ് മാസാചരണത്തിൻ്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കാൻ ഓസ്ട്രേലിയൻ റാപ്പർ ജമൈക്ക മൊവാന

ന്യൂഡൽഹി: സിഡ്നി മ്യൂസിക് ആർട്സ് ആൻഡ് കൾച്ചർ പുരസ്‌കാര ജേതാവും ഓസ്ട്രേലിയൻ റാപ്പറും ഗാനരചയിതാവുമായ ജമൈക്ക മൊവാന പ്രൈഡ് മാസാചരണത്തിൻ്റെ ഭാഗമായി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. ഡൽഹി ഉൾപ്പെടെ മൂന്ന് നഗരങ്ങളിലായി നടക്കുന്ന പര്യടനത്തിലൂടെ സംഗീതവും സ്വത്വകൾ പറച്ചിലും തുടങ്ങി സമകാലിക സൃഷ്ടിപരമായ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനും സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയിലെ ശ്രദ്ധേയരായ വളർന്നു വരുന്ന കലാകാരികളിലൊരാളായി കണക്കാക്കപ്പെടുന്ന ജമൈക്ക മൊവാന, സിഡ്‌നി സ്വദേശിയും മാവോറി-സമോവൻ പാരമ്പര്യമുള്ള നോൺ-ബൈനറി കലാകാരിയുമാണ്. വ്യക്തിത്വം, സ്വന്തമെന്ന ബോധം, Read More…