തിരുവനന്തപുരം: കര്‍ഷക മിത്രമായി അറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കുന്നതിനായി പുതിയ തുടക്കം. ചേരയെ കേരളത്തിന്റെ ഔദ്യോഗിക ഉരഗം (സ്റ്റേറ്റ് റെപ്ടൈല്‍) ആയി പ്രഖ്യാപിക്കാന്‍ വന്യജീവി വകുപ്പ് ശുപാര്‍ശ ചെയ്തു. ഇന്ന് നടക്കുന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ ശുപാര്‍ശക്ക് അന്തിമ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ നിലവില്‍ ഉള്‍പ്പെടുന്ന ചേര, കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതിനാല്‍ കര്‍ഷകരുടെ വിശ്വസ്ത Read More…
Entertainment
കേരള ടൂറിസം വെബ്സൈറ്റ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്; ഗ്ലോബല്‍ റാങ്കിംഗില്‍ രണ്ടാമതും
തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്. 1,18,205 റാങ്കിങ്ങ് പോയിന്റുകളോടെ ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 9987 റാങ്കിങ്ങോടെ വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിങ്ങിലും കേരള ടൂറിസം രണ്ടാമതുണ്ട്, ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 പോയിന്റോടെ കേരളം Read More…
വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ നിന്ന് നീക്കണം; കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിന് ബി.ജെ.പി പ്രതിനിധിയുടെ എതിർപ്പ്
കോഴിക്കോട്: റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) രചിച്ച “ഭൂമി ഞാൻ വാഴുന്നിടം” എന്ന പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം മൂന്നാം സെമസ്റ്റർ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തിൽ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും Read More…
നടൻ കൃഷ്ണ കുമാറിനും മകള്‍ ദിയയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകൽ കേസ്
തിരുവനന്തപുരം: ബിജെപി നേതാവും പ്രശസ്ത നടനുമായ കൃഷ്ണ കുമാറിനും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകൽ കേസെടുത്തു. തിരുവനന്തപുരം കവടിയാറിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരാണ് പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലും ജീവനക്കാര്‍ നേരത്തെ പ്രതികളായിട്ടുണ്ട്. ഈ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Read More…
മഞ്ഞുമ്മല്‍ ബോയ്സ് തട്ടിപ്പ് കേസ്: നടന്‍ സൗബിന്‍ ഷാഹിറിന് പൊലീസ് നോട്ടീസ്; 14 ദിവസത്തിനകം ഹാജരാകണം
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനും നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചു. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നടപടി. സിനിമയ്ക്കായി പലഘട്ടങ്ങളിലും മുടക്കിയ 7 കോടി രൂപയും ലാഭവിഹിതവുമൊന്നും തിരികെ ലഭിച്ചില്ലെന്ന സിറാജ് എന്ന വ്യവസായിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 30ന് Read More…
‘തഗ് ലൈഫ്’ വിലക്ക് പിൻവലിക്കണം: കമൽഹാസൻ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു
ബംഗളൂരു: കമല്‍ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് ല്‍ കര്‍ണാടക ഫിലിം ചേംബര്‍ ഏര്പ്പെടുത്തിയ വിലക്കിനെതിരെ കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഫിലിം ചേംബറിന്റെ നടപടി അസാധുവായതിനാല്‍ വിലക്ക് പിൻവലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് Read More…
കമൽ ഹാസൻ മാപ്പ് പറയാതെ ‘തഗ് ലൈഫ്’ റിലീസ് ഇല്ല; കർണാടകയിൽ കർണാടകയിൽ വിലക്ക്
ബെംഗളൂരു: നടൻ കമൽ ഹാസന്റെ വിവാദപരാമർശത്തെ തുടർന്ന് കമൽ ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ന് കർണാടകയിൽ വിലക്ക്. മാപ്പ് പറയാതെ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രഖ്യാപിച്ചു. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ 38 വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജൂൺ 5ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം പ്രൊമോഷൻ പരിപാടിക്കിടെ, കമൽ ഹാസന്റെ കന്നഡഭാഷയെ കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. “നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് Read More…
രാഗം തിയ്യറ്റർ ഇനി ബിഎൽഎമ്മിന് സ്വന്തം ഹൈക്കോടതി ഉത്തരവുമായി എത്തി ബിഎൽഎം ബോർഡ് സ്ഥാപിച്ചു
രാഗത്തിൽ ബിഎൽഎം ഓഫീസ് തുറന്നു തൃശൂർ : സാംസ്കാരിക നഗരത്തിൻറെ ഹൃദയത്തിൽ മലയാളികൾ നെഞ്ചേറ്റിയ രാഗം തിയ്യറ്റർ ഇനി മുതൽ ഭാരത് ലെജന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കൈകളിൽ ഭദ്രം. ഹൈക്കോടതി ഉത്തരവുമായി എത്തി ബിഎൽഎം ബോർഡ് സ്ഥാപിച്ചു. ബിഎൽഎം സിഇഒ നവീൻ എസ് നായർ, ഡെപ്യൂട്ടി പിആർഒ മോഹനൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മനോജൻ, ഡിജിഎം സുധീർ, ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ജോർജ് നേരേ പറമ്പിൽ നിന്ന് തിയ്യറ്റർ അവകാശം തീറുവാങ്ങിയെങ്കിലും Read More…
നടൻ ഉണ്ണി മുകുന്ദന്‍ മാനേജറെ മർദിച്ചു എന്ന് പരാതി
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് പരാതിയുമായി മാനേജര്‍. മാനേജരുടെ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി. മാനേജറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി പരിശോധിച്ച ശേഷം ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത പശ്ചാത്തലത്തിൽ, മാനേജർ മറ്റൊരു സിനിമയെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രശംസിച്ചതിൽ നടൻ Read More…
മൈസൂര്‍ പാക്കിന്റെ പേര് മാറ്റാന്‍ ആര്ക്കും അവകാശമില്ല; പ്രതികരിച്ചുകൊട്ടാരത്തില്‍ നിന്നുള്ള പാചക കുടുംബാംഗം
ജയ്പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ മൈസൂര്‍ പാക്കിന്റെ പേരില്‍ മാറ്റം വരുത്തണമെന്ന് ചില കടയുടമകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു മറുപടിയായി, മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബാംഗം (എസ്. നടരാജ്) ശക്തമായി പ്രതികരിച്ചു. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേര് മാറ്റ് പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കടയുടമകള്‍ പ്രഖ്യാപിച്ചത്. കൊട്ടാരത്തിലെ പാചകക്കാരനായിരുന്നന കാകാസുര മടപ്പയുടെ പിന്‍ഗാമിയാണ് എസ് നടരാജ് എന്ന് പേരുള്ള ഇയാള്‍. ഇപ്പോഴും മൈസൂര്‍ Read More…











