Court India Law News Politics

സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ റവന്യൂ അതോറിറ്റികൾക്ക് സ്വതന്ത്ര അധികാരമില്ല: സുപ്രീം കോടതി

ന്യൂഡൽഹി: നിയമം വ്യക്തമായി അധികാരം നൽകാത്ത പക്ഷം റവന്യൂ അതോറിറ്റികൾക്ക് സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ (Review) കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ വേഴ്സസ് ജയ് ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡ് (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. 1953ലെ വെസ്റ്റ് ബംഗാൾ എസ്റ്റേറ്റ്സ് അക്വിസിഷൻ ആക്ടിലെ 57A വകുപ്പ് പ്രകാരം, സിവിൽ പ്രൊസീജർ കോഡ് (CPC) പ്രകാരം സിവിൽ കോടതിക്കുള്ള ചില അധികാരങ്ങൾ ഏതെങ്കിലും അതോറിറ്റിക്ക് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. Read More…

India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ ന്യൂനപക്ഷ മോർച്ച മധുരവിതരണം നടത്തി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ന്യൂനപക്ഷ മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മധുരപലഹാരം വിതരണം ചെയ്തു. രാജ്യത്തിന്റെ വികസനത്തിനും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് Read More…

India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ കർഷകമോർച്ച മധുരപലഹാരം വിതരണം ചെയ്തു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുസേവനത്തെ അനുസ്മരിച്ചുകൊണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ സംസാരിച്ചു. അധികാരത്തെക്കാൾ സേവനത്തിനും വ്യക്തിതാൽപര്യങ്ങളെക്കാൾ രാജ്യതാൽപര്യത്തിനും പ്രാധാന്യം നൽകി പ്രവർത്തിച്ച പൊതുപ്രവർത്തനത്തിന്റെ 25 വർഷങ്ങളാണ് മോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു. കർഷകർ, സാധാരണക്കാർ, Read More…

India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ യുവമോർച്ച മധുരവിതരണം നടത്തി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷത വഹിച്ചു. മോദിയുടെ പൊതുജീവിതം രാജ്യസേവനത്തിന്റെയും വികസനത്തിന്റെയും മാതൃകയാണെന്ന് അനീഷ് കുമാർ പറഞ്ഞു. യുവജനങ്ങളെ രാജ്യത്തിന്റെ വികസനപങ്കാളികളാക്കി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി പ്രത്യേക പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ Read More…

India Kerala News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76-ാം പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. മികച്ച ഭരണത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയും സമഗ്ര വികസനത്തിന് പുതിയ ദിശയും വേഗവും നൽകുകയും ചെയ്തതായി രാഷ്ട്രപതി പറഞ്ഞു. മോദിയുടെ 76-ാം പിറന്നാളിനോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് രാഷ്ട്രപതി ആശംസകൾ അറിയിച്ചത്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനകാലത്ത് മികച്ച ഭരണത്തിന്റെ നിരവധി പുതിയ മാനദണ്ഡങ്ങൾ അദ്ദേഹം സ്ഥാപിച്ചെന്നും സമഗ്ര വികസനത്തിന് അഭൂതപൂർവമായ വേഗവും പുതിയ ദിശയും നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു.പ്രധാനമന്ത്രിക്ക് Read More…

Business Economy India International Kerala News Politics

പെട്രോൾ, ഡീസൽ കയറ്റുമതിക്കുള്ള എടിഎഫ് വിൻഡ്‌ഫാൾ നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന എടിഎഫ് (Aviation Turbine Fuel) വിൻഡ്‌ഫാൾ നികുതി കേന്ദ്ര സർക്കാർ കുറച്ചു. സെപ്റ്റംബർ 16 മുതൽ ആരംഭിച്ച രണ്ടാഴ്ചത്തേക്കുള്ള പുതുക്കിയ നിരക്കുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഡീസൽ കയറ്റുമതിയുടെ സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED), റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവ ഉൾപ്പെടെയുള്ള നികുതി ലിറ്ററിന് 25 രൂപയിൽ നിന്ന് 20 രൂപയായാണ് കുറച്ചത്.

India Kerala News Politics

വൈദ്യുതി ഉപഭോഗം കുറക്കണം: മന്ത്രി കെ എ തുളസി

  സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സ്വന്തം വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ കർശന നിർദേശവുമായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. വകുപ്പ് ഡയറക്ടർമാർക്കും അനുബന്ധ സ്ഥാപന മേധാവികൾക്കും കോർപ്പറേഷനുകൾക്കും ഇത് സംബന്ധിച്ച് മന്ത്രി പ്രത്യേക കത്തയച്ചു. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.           ഓഫീസ് പ്രവർത്തന സമയത്തിന് ശേഷവും ഇടവേളകളിലും ഫാൻ, ലൈറ്റ്, എയർ കണ്ടീഷണർ Read More…

Kerala News Politics

ബജറ്റ് പ്രഖ്യാപനങ്ങൾ പദ്ധതിയാക്കും: വിഡി സതീശൻ

പുതുയുഗകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ്  കേരളം റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.  ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആറ് മാസത്തിനകം ഈ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകും. രണ്ട് വർഷത്തിനകം പദ്ധതികളെ ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read More…

Business Economy Kerala News Politics

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ വൈദ്യുതി നയവുമായി സർക്കാർ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. അത് Read More…

Business Economy India Kerala News Politics

നിക്ഷേപ അനുമതികൾ ഏകീകരിക്കാൻ ‘സരൾ കേരളം’ പദ്ധതി: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘സരൾ കേരളം’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. SARAL Kerala (Simplified and Accelerated Regulatory Approvals and Licenses) എന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കും. ഇതിനായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്താണ് Read More…